<font face="mangal" size="3px">എം.എസ് എം.ഇ കളുടെ പലിശ സബ് വെൻഷൻ</font> - ആർബിഐ - Reserve Bank of India
എം.എസ് എം.ഇ കളുടെ പലിശ സബ് വെൻഷൻ
ആർ.ബി.ഐ./2018-19/125 ഫെബ്രുവരി 21, 2019 ചെയർമാൻ / മാനേജിംഗ് ഡയറക്ടർ ആൻറ് സിഇഒമാർ മാഡം / സർ, എം.എസ് എം.ഇ കളുടെ പലിശ സബ് വെൻഷൻ നിങ്ങൾക്കറിയാവുന്ന പോലെ, 2016 നവംബർ 2 ന് ഭാരത സർക്കാർ 2018ലെ 'എം.എസ്.എം.ഇ. കൾക്കുള്ള പലിശ സബ് വെൻഷൻ പദ്ധതി' പ്രഖ്യാപിച്ചിരിക്കുന്നു 2. ഭാരത സർക്കാറിന്റെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ (എം എസ് എം ഇ) മന്ത്രാലയം പുറത്തിറക്കിയ ' പ്രസ്തുത പദ്ധതിയുടെ പ്രധാന ഘടകങ്ങളുടേയും, പ്രവർത്തന മാർഗനിർദ്ദേശങ്ങളുടേയും ഒരു പകർപ്പ് ഇതോടൊപ്പമുണ്ട്. 3. ഈ പ്രവർത്തന മാർഗനിർദ്ദേശങ്ങളിൽ ബാങ്കുകൾ ചെയ്യേണ്ടതായി പറഞ്ഞിരിക്കുന്നവയെ സംബന്ധിച്ചുള്ള നടപടികൾ സ്വീകരിക്കുകയും, ഈ പദ്ധതിയുടെ ഫലപ്രദമായി നടപ്പിലാക്കുന്നതിനു വേണ്ട പ്രവർത്തന മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. 4. ഇത് ലഭിച്ച വിവരം അറിയിക്കുക വിശ്വസ്തതയോടെ, (സൊണാലി സെൻ ഗുപ്ത) അനുബന്ധം : മേൽ സൂചിപ്പിച്ച പോലെ എം.എസ്.എം.ഇ കള്‍ക്കുള്ള പലിശ ധനസഹായ പദ്ധതി 2018 1. പശ്ചാത്തലം ശക്തവും, സുസ്ഥിരവുമായ ദേശീയ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭ (എം.എസ്.എം .ഇ) മേഖലയുടെ സംഭാവന നിസ്തുലമാണ്. 2018 നവംബര്‍ മാസം രണ്ടാം തീയതി ബഹുമാന്യനായ പ്രധാനമന്ത്രി എം.എസ് എം ഇ മേഖലയ്ക്കുള്ള മുന്‍കൈയെപ്പറ്റിയുള്ള ഔട്ട് റീച്ച് ഉദ്യമം സമാരംഭിക്കുമ്പോള്‍ ചൂണ്ടിക്കാണിച്ച അഞ്ചു പ്രധാന വശങ്ങള്‍ ഇവയാണ്. വായ്പ, ലഭ്യത, വിപണിലേക്കുള്ള സുഗമമായ പ്രവേശനം, സാങ്കേതിക വിദ്യാനവീകരണം, അനായസമായ ബിസിനസ് ബാധ്യത, സുരക്ഷിതത്വ ബോധം എന്നിവയാണവ. ഈ അഞ്ചു വിഭാഗങ്ങളെ അഭിസംഭോധന ചെയ്യുന്നതിനായി പന്ത്രണ്ട് പ്രഖ്യാപനങ്ങള്‍ നടത്തി. വായ്പ ലഭ്യത എളുപ്പമാക്കുന്നതിനു വേണ്ടി ജി.എസ്.റ്റി. രജിസ്ട്രേഷനുള്ള എല്ലാ സംരംഭങ്ങള്‍ക്കുളള പുതിയതും, വര്‍ദ്ധിപ്പിച്ചു നല്കുന്നതുമായ എല്ലാ വായ്പകള്‍ക്കും 2 ശതമാനം പലിശ ധനസഹായം പ്രഖ്യാപിക്കുകയുണ്ടായി. എം.എസ്.എം. ഇ മന്ത്രാലയം (എംഒഎംഎസ്എംഇ) 2018-19 ലേക്കും 2019-20 ലേക്കും ‘എം.എസ്.എം.ഇകള്‍ക്ക് വരദ്ധിപ്പിക്കുന്ന വായ്പകളിന്മേലുള്ള പലിശാ ധനസഹായം- 2018’ എന്ന ഒരു പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. 2. പദ്ധതിയുടെ പ്രധാന സവിശേഷതകള്‍ 2.1 ലക്ഷ്യം, വ്യാപ്തി, കാലദൈര്‍ഘ്യം ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഉത്പാദന, സേവനസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്, കൂടാതെ ജി.എസ്.ടി അടിസാഥാനമാക്കിയുള്ള പരിശീലനവും നവീകരണവും നല്കുന്നതിന് എം.എസ്.എം ഇ കള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്കുന്നു. ഇത് സമ്പദ് വ്യവസ്ഥയെ സ്ഥായിയാക്കാന്‍ സഹായിക്കുന്നു. അതേ സമയം വായ്പാ ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. ഈ പദ്ധതി രണ്ടു സാമ്പത്തിക വര്‍ഷങ്ങളിൽ, 2019 ലും 2020 ലും നിലവിലുണ്ടായിരിക്കും 2.2 അര്‍ഹതയും വ്യാപ്തിയും i) താഴെപ്പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാ എ. എസ്.എം.ഇ കളും ഈ പദ്ധതി പ്രകാരം അര്‍ഹരായ ഗുണഭോക്താക്കളായിരിക്കും
ii) നടപ്പു സാമ്പത്തിക വര്‍ഷത്തിലും അതായത് 2 നവംബര്‍ 2018 മുതലും, അടുത്ത സാമ്പത്തിക വര്‍ഷത്തിലും വര്‍ദ്ധിപ്പിച്ച ദീര്‍ഘകാല വായ്പ അല്ലെങ്കില്‍ പുതിയ ദീര്‍ഘകാല വായ്പ, അല്ലെങ്കില്‍ വര്‍ദ്ധിപ്പിച്ചതോ, പുതിയതോ ആയ പ്രവര്‍ത്തന മൂലധനം എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് അര്‍ഹമായിരിക്കും iii) കാലാവധി വായ്പ, അല്ലെങ്കില്‍ പ്രവര്‍ത്തനമൂലധനവായ്പ അനുവദിച്ചിരിക്കുന്നത് ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകള്‍ ആയിരിക്കണം. iv) പരമാവധി വ്യാപ്തിയും ലക്ഷ്യവും ഉറപ്പാക്കുന്നതിനു വേണ്ടി ഈ പദ്ധതി കാലയളവിലുള്ള ഒരു കോടി രൂപ വരെയുള്ള എല്ലാ പ്രവര്‍ത്തന മൂലധനകാലാവധി വായ്പകളും ഇതിലുള്‍പ്പെടുന്നതിന് അര്‍ഹരമായിരിക്കും v) അര്‍ഹമായ സ്ഥാപനം വഴി അനുവദിക്കപ്പെട്ടിട്ടുളള കാലാവധി വായ്പയോ പ്രവര്‍ത്തമൂലധനവായ്പയോ ലഭിച്ചിട്ടുള്ള എം.എസ്.എം.ഇ കള്‍ക്ക് പരമാവധി 100 ലക്ഷം രൂപ വരെ പലിശധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. vi) ചരക്ക് കയറ്റിയക്കുന്നതിനു മുമ്പോ ശേഷമോ ഉള്ള വായ്പകള്‍ക്ക് വാണിജ്യ വകുപ്പില്‍ നിന്നും പലിശാ ധനസഹായം ലഭിക്കുന്ന എം.എസ്.എം ഇ കളായ കയറ്റുമതിക്കാര്‍ക്ക് വര്‍ദ്ധിപ്പിച്ച എം.എസ്.എം.ഇ. വായ്പ, പലിശ ധനസഹായ പദ്ധതി 2018 പ്രകാരമുള്ള പലിശാ ധനസഹായത്തിന് അര്‍ഹതയില്ല. vii) കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് മറ്റേതെങ്കിലും പദ്ധതിപ്രകാരം പലിശ ധനസഹായം നേടുന്ന എം.എസ്.എം.ഇകള്‍ക്ക് ഈ പദ്ധതിപ്രകാരം സഹായത്തിന് അര്‍ഹതയില്ല. 2.3 പ്രവര്‍ത്തന രീതികള്‍ 1. പലിശ ഇളവ് സമയാസമയങ്ങളില്‍ വായ്പാ നീക്കിയിരുപ്പു തുകയിന്മേല്‍ പ്രതിവര്‍ഷം രണ്ടുശതമാനം 2%) എന്ന നിരക്കില്‍, വായ്പാ തീയതി, പിന്‍വലിച്ച തീയതി, പദ്ധതി നിലവില്‍വന്ന തീയതി ഇതിൽ ഏതാണോ അവസാനം, ആ ദിവസം മുതല്‍ വര്‍ദ്ധിപ്പിച്ചതോ, പുതിയതോ ആയ കാലാവധി വായ്പകള്‍ക്കും പ്രവര്‍ത്തന മൂലധന വായ്പകള്‍ക്കും കണക്കാക്കും. 2. എം.എസ്.എം.ഇ കളില്‍ നിന്നും ഈടാക്കുന്ന പലിശ നിരക്ക് അതാതു സ്ഥാപനങ്ങള്‍ ആർ.ബിഐ നിർദ്ദേശമനുസരിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള കോഡ് ഓഫ് എത്തിക്സ്, നീതിയുക്ത പ്രവര്‍ത്തന നിയമാവലി (ഫെയര്‍ പ്രാക്ടീസ് കോഡ്) എന്നിവ അനുസരിച്ചുളളതായിരിക്കുകയും, ആ സ്ഥാപനത്തിൻറെ പലിശനിരക്കിനെ സംബന്ധിച്ച എം.എസ്.എം.ഇ. യുടെ ആന്തരിക/ ബാഹ്യ റേറ്റിംഗുമായി ബന്ധിപ്പിച്ചുളളതായിരിക്കുകയും വേണം. 3. പലിശ ധനസഹായവകാശം ഫയല്‍ ചെയ്യുന്നരീതിയില്‍ വായ്പാ അക്കൗണ്ടുകള്‍ നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം നിഷ്ക്രിയ ആസ്തി (എന്‍.പി.എ) ആയി പ്രഖ്യാപിക്കാന്‍ പാടില്ല. അക്കൗണ്ടുകള് നിഷ്ക്രിയ ആസ്തിയായി തുടരുമ്പോള്‍ യാതൊരുവിധ പലിശ ധനസഹായത്തിനും അര്‍ഹത ഉണ്ടായിരിക്കില്ല. 2.4 പലിശ ധനസഹായം സമര്‍പ്പിക്കല്‍ 1. അര്‍ഹതയുള്ള വായ്പാ സ്ഥാപനങ്ങളുടെ നോഡൽ ഓഫീസുകള്‍, അനുബന്ധം 1 പ്രകാരമുള്ള പലിശാ ധനസഹായ അപേക്ഷകള്‍ അര്‍ദ്ധവാര്‍ഷികാടിസ്ഥാനത്തില്‍ സിഡ്ബിക്ക് സമര്‍പ്പിക്കേണ്ടതാണ്. അനുബന്ധം 2 പ്രകാരമുള്ള ഘടനയില്‍, വിതരണം ചെയ്ത വായ്പയുടേയും, ആവശ്യപ്പെടുന്ന പലിശാ സഹായത്തിന്‍റെയും (ശാഖാടിസ്ഥാനത്തില്‍) വിശദവിവരങ്ങള്‍ ഇലകട്രോണിക് രൂപത്തില്‍ എക്സല്‍ (Excel) ഘടനയില്‍ സമര്‍പ്പിക്കണം. 2. അര്‍ഹതയുള്ള സ്ഥാപനങ്ങളുടെ ശാഖകള്‍ നൽകേണ്ട വിവരങ്ങള്‍ സമാഹരിക്കുന്നതിനുള്ള ഫോറം അനുബന്ധം 3 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് ശാഖകള്‍ക്ക് അവരുടെ നിയന്ത്രണ ഓഫീസുകള്‍/ ഹെഡ് ഓഫീസുകളിൽ സമര്‍പ്പിക്കാം. 3. എല്ലാ അവകാശ അപേക്ഷകളും, അര്‍ഹതപ്പെട്ട സ്ഥാപനങ്ങളുടെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റര്‍മാര്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്. ഈ സാക്ഷ്യപത്രത്തില്‍ വ്യക്തിഗത അക്കൗണ്ടുകളിലെ തുക വര്‍ദ്ധിപ്പിച്ച വായ്പ/ പുതിയവായ്പ, ഈടാക്കിയ പലിശ, ആവശ്യപ്പെട്ട പലിശാധനസഹായം എന്നിവയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പരിശോധിച്ചതിനെക്കുറിച്ചുള്ള പ്രസ്താവന സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടും. അനുബന്ധം 1, 2, 3 പ്രകാരം ആവശ്യപ്പെട്ടിട്ടുള്ള പലിശാധനസഹായം ഒരുപോലെണെന്ന് വായ്പാ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. 4. അര്‍ദ്ധ വാര്‍ഷിക ക്ലെയിമുകള്‍ സമര്‍പ്പിക്കേണ്ടത്, ചീഫ് ജനറല്‍ മാനേജര്‍ ഇന്‍റ്റിറ്റ്യൂഷണല്‍ ഫൈനാന്‍സ് വെര്‍ട്ടിക്കല്‍, എസ്.ഐ.ഡി.ബി.ഐ മുബൈ എന്ന വിലാസത്തിലാണ്. 5. ഓരോ വ്യക്തിഗതസ്ഥാപനങ്ങള്‍ക്കുമുള്ള ക്ലെയിം തുകയുടെ വിതരണം എം.എസ്.എം.ഇ മന്ത്രാലയത്തില്‍ നിന്നും തുക റിലീസ് ചെയ്യുന്ന മുറയ്ക്കായിരിക്കും. 2.5 മറ്റ് ഉടമ്പടികള്‍ 1. വിവിധ വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് അവരുടെ നോഡല്‍ ഓഫീസുകള്‍ വഴി പലിശാധനസഹായം കൈമാറുന്നതിനുള്ള ഉദേശ്യത്തിനായി ഒരു നോഡല്‍ ഏജന്‍സിയായി സിഡ്ബി (എസ്ഐഡിബിഐ) പ്രവര്‍ത്തിക്കും. 2. കൃത്യമായ സ്ഥിതി വിവരക്കണക്കുകള്‍ സമര്‍പ്പിക്കുന്നതിനും പദ്ധതി നിരീക്ഷിക്കുന്നതിനും വായ്പ നല്‍കുന്ന സ്ഥാപനങ്ങളും ഉത്തരവാദി കളായിരിക്കും 3. അര്‍ഹതപ്പെട്ട സ്ഥാപനങ്ങളിലെ സ്റ്റാറ്റ്യൂട്ടറി ആഡിറ്റര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നതിന്‍റെ അടിസ്ഥാനത്തലായിരിക്കും പലിശാ ധനസഹായം സിഡ്ബിയില്‍ നിന്നും കൈമാറുന്നത്. വായ്പാവിതരണസ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്ന കൃത്യതയില്ലാത്ത സ്ഥിതിവിവരണക്കണക്കുകള്‍ക്ക് സിഡ്ബി ഉത്തരവാദിയായിരിക്കില്ല. 4. ഭാരതസര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന പണത്തിന്‍റെ ലഭ്യതയനുസരിച്ചായിരിക്കും സിഡ്ബി (എസ്ഐഡിബിഐ) തുകവിതരണം ചെയ്യുന്നത്. പലിശാ ധനസഹായവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ അന്തിമാധികാരികള്‍ എം.എസ്.എം.ഇ മന്ത്രാലയവും, ഭാരതസര്‍ക്കാരുമായിരിക്കും. അവരുടെ തീരുമാനങ്ങള്‍ അന്തിമവും എല്ലാവര്‍ക്കും ബാധകവുമായിരിക്കും. അര്‍ഹതയുള്ള സ്ഥാപനങ്ങള്‍ ഫണ്ട് സ്വീകരിക്കുന്നത് ഫണ്ടിന്‍റെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റായി പരിഗണിക്കും. |