<font face="mangal" size="3">വൻകിട കോർപ്പറേറ്റ് വായ്പക്കാർക്കുള്ള ലീഗൽ - ആർബിഐ - Reserve Bank of India
വൻകിട കോർപ്പറേറ്റ് വായ്പക്കാർക്കുള്ള ലീഗൽ എൻറിറ്റി ഐഡൻറിഫയർ
ആർ.ബി.ഐ./2017-18/82 നവംബർ 02, 2017 എല്ലാ ,ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളും (പ്രാദേശിക ഗ്രാമീണ മാഡം / സർ, വൻകിട കോർപ്പറേറ്റ് വായ്പക്കാർക്കുള്ള ലീഗൽ എൻറിറ്റി ഐഡൻറിഫയർ ആഗോളസാമ്പത്തികപ്രതിസന്ധിക്കുശേഷം സാമ്പത്തിക ഡാറ്റാസിസ്റ്റങ്ങളുടെ ഗുണമേന്മയും കൃത്യതയും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന അളവായി ലീഗൽ എൻറിറ്റി ഐഡൻറിഫയർ (എൽ.ഇ.ഐ.) കോഡ് സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള സാമ്പത്തിക ഇടപാടുകളിൽ കക്ഷികളെ തിരിച്ചറിയുന്ന തിനുള്ള 20 അക്ക ഡിജിറ്റൽ കോഡാണ് എൽ.ഇ.ഐ. 2. ഓ.ടി.സി. ഡെറിവേറ്റീവ് മാർക്കറ്റിൽ പങ്കെടുക്കുന്നവർക്കായുളള എൽ.ഇ.ഐ. 2017 ജൂൺ ഒന്നാംതീയതി പുറത്തിറക്കിയ റിസർവ്ബാങ്ക് സർക്കുലർ ആർ.ബി.ഐ / 2016-17 / 314 എഫ്.എം.ആർ.ഡി. / എഫ്.എം.ഐ.ഡി. നം. 14 / 11.01.007 / 2-16-17 പ്രകാരം ഘട്ടം ഘട്ടമായാണ് നടപ്പിലാക്കിതുടങ്ങിയിരിക്കുന്നത്. 3. 2017 ഒക്ടോബർ 4 ലെ വികസന-നിയന്ത്രണനയങ്ങൾ സംബന്ധിച്ച പ്രസ്താവനയിൽ 5 കോടി രൂപയോ അതിൽ കൂടുതലോ ഫണ്ട് അടിസ്ഥാനത്തിലുള്ളതോ നോൺഫണ്ട് അടിസ്ഥാനത്തിലുള്ളതോ ആയ എല്ലാ വായ്പക്കാർക്കും വേണ്ടിയുള്ള എൽ.ഇ.ഐ. സംവിധാനം ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതാണെന്ന് സൂചിപ്പിച്ചിരുന്നു.(എടുത്തുചേർത്തത് ഇതോടൊപ്പമുണ്ട്). അനുബന്ധത്തിൽ പറഞ്ഞിട്ടുളളതനുസരിച്ച്, എൽ.ഇ.ഐ. ലഭ്യമാക്കുന്നതിന് ബാങ്കുകൾ തങ്ങളുടെ നിലവിലുള്ള വലിയ കോർപ്പറേറ്റ് വായ്പക്കാരുടെ 50 കോടി രൂപയോ അതിനുമുകളിലോ ഉള്ള വായ്പകൾസംബന്ധിച്ച വിവരം നൽകേണ്ടതാണ്. ഷെഡ്യൂൾ പ്രകാരം എൽ.ഇ.ഐ. സ്വീകരിക്കാത്ത വായ്പക്കാരുടെ വായ്പാസൌകര്യം പുതുക്കുകയോ / കൂട്ടിനൽകുകയോ ചെയ്യാൻപാടില്ല. 5 കോടി മുതൽ 50 കോടി വരെയുള്ള ഇടപാടുകാർക്കായി പ്രത്യേക റോഡ് മാപ്പ് യഥാസമയം പുറപ്പെടുവിക്കുന്നതാണ്. 4. വലിയ ഇടപാടുകാരുടെ മുഖ്യസ്ഥാപനത്തിനുമാത്രമല്ല, അവരുടെ എല്ലാ സബ്സിഡിയറികൾക്കും, അസോസിയേററുകൾക്കും എൽ.ഇ.ഐ. വാങ്ങുവാൻ ബാങ്കുകൾ വലിയ വായ്പകരെ പ്രേരിപ്പിക്കേണ്ടതാണ്. 5. സ്ഥാപനങ്ങൾക്ക് ഗ്ലോബൽ ലീഗൽ എന്റിറ്റി ഐഡന്റിഫയർ ഫൗണ്ടേഷൻ (ജി.എൽ.ഇ.ഐ.എഫ്) അംഗീകരിച്ച, ലീഗൽ എൻറിറ്റി ഐഡൻറിഫയർ ഉപയോഗിക്കാനും, നടപ്പാക്കാനും സഹായിക്കാൻ ചുമതലപ്പെടുത്തപ്പെട്ട ഏതെങ്കിലും ലോക്കൽ ഓപ്പറേറ്റിംഗ് യൂണിറ്റുകളിൽ നിന്ന് (എൽ.ഒ.യു.) സ്ഥാപനങ്ങൾക്ക് എൽ.ഇ.ഐ. നേടാം. ഇന്ത്യയിൽ ക്ലിയറിങ്ങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൻറെ സബ്സിഡിയറിയായ ലീഗൽ എൻറിറ്റി ഐഡൻറിഫയർ ഇന്ത്യ ലിമിറ്റഡിൽ (എൽ.ഇ.ഐ.ഐ.എൽ) നിന്ന് എൽ.ഇ.ഐ കോഡ് ലഭിക്കും. പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരം എൽ.ഇ.ഐ. നൽകുന്ന സ്ഥാപനമായി എൽ.ഇ.ഐ.ഐ.എലിനെ റിസർവ് ബാങ്ക് ഒഫ് ഇൻഡ്യയും, എൽ.ഇ.ഐ. വിതരണം ചെയ്യുന്നതിനും, നിയന്ത്രിക്കുന്നതിനും ഇന്ത്യയിലുള്ള ലോക്കൽ ഓപ്പറേറ്റിംഗ് യൂണിറ്റ് (എൽ.ഒ.യു.) ആയി ജിഎഫ്ഐഐപിയും അംഗീകരിച്ചിട്ടുണ്ട്. 6. നിയമങ്ങൾ, നടപടിക്രമങ്ങൾ, ഡോക്യുമെന്റേഷൻ ആവശ്യകതകൾ എന്നിവ എൽ.ഇ.ഐ.ഐ.എല്ലിൽ നിന്ന് ഉറപ്പാക്കാം. 7. എൽ.ഇ.ഐ. കോഡ് ലഭിച്ചശേഷം ജി.എൽ.ഇ.ഐ.എഫ്. മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കോഡുകൾ പുതുക്കുന്ന കാര്യവും ബാങ്കുകൾ ഉറപ്പാക്കേണ്ടതാണ്. 8. ഈ നിർദ്ദേശങ്ങൾ ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 ലെ വകുപ്പ് 21 ഉം സെക്ഷൻ 35 (എ) പ്രകാരം പുറപ്പെടുവിക്കുന്നതാണ്. വിശ്വസ്തതയോടെ, ചീഫ് ജനറൽ മാനേജർ-ഇൻ ചാർജ് 2017 ഒക്റ്റോബർ 4 ലെ ഡവലപ്മെൻറ് ആൻറ് റെഗുലേറ്ററി നയങ്ങളുടെ പ്രസ്താവനയിൽനിന്നെടുത്തത് 5. ലീഗൽ എൻറിറ്റി ഐഡൻറിഫയർ (എൽ.ഇ.ഐ.) - ബാങ്കുകളിൽ നിന്ന് ഫണ്ട് അടിസ്ഥാനത്തിലുള്ളതോ ഫണ്ട് അടിസ്ഥാനമാക്കാത്തതോ ആയ 5 കോടി രൂപയോ അതിൽ കൂടുതലോ ലിമിററ് ഉളള കോർപറേറ്റ് വായ്പക്കാർക്ക് ലീഗൽ എൻറിറ്റി ഐഡൻറിഫയർ (എൽ.ഇ.ഐ.) രജിസ്റ്റർ ചെയ്യുന്നത് ബാങ്കുകൾ നിർബന്ധിതമാക്കേണ്ടതാണെന്ന് തീരുമാനിച്ചു. അത് സെൻട്രൽ റിപ്പൊസിറ്ററി ഓഫ് ലാർജ് ക്രെഡിറ്റ്സ് (സിആർഐഎൽസി) യിൽ രജിസ്റ്റർ ചെയ്യുകയും വേണം. കോർപ്പറേറ്റ് ഗ്രൂപ്പുകളുടെ/സ്ഥാപനങ്ങളുടെ മൊത്തം വായ്പയുടെ വിലയിരുത്തലിനും, ഗ്രൂപ്പിന്റെ സാമ്പത്തികനിലയുടെ അവലോകനത്തിനും ഇത് സഹായിക്കും. യോജിച്ച രീതിയിൽ, സമയബന്ധിതമായി ഈ സംവിധാനം നടപ്പിലാക്കും. 2017 അവസാനത്തോടെ ഇക്കാര്യത്തിൽ ആവശ്യമുളള നിർദ്ദേശങ്ങൾ നൽകും. എൽ.ഇ.ഐ. നടപ്പിലാക്കുന്നതിനുളള സമയക്രമം
|