<font face="mangal" size="3px">ഡെറിവേറ്റീവ് ഇതര വിപണികളില്‍ പങ്കെടുക്കിന& - ആർബിഐ - Reserve Bank of India
ഡെറിവേറ്റീവ് ഇതര വിപണികളില് പങ്കെടുക്കിന്നതിനുള്ള ലീഗൽ എൻറിററി ഐഡന്റിഫയർ കോഡ്
ആർബിഐ/2018-19/83 നവംബർ 29, 2018 യോഗ്യതയുള്ള എല്ലാ മാർക്കററ് പങ്കാളികള്ക്കും ഡിയർ സര്/ മാഡം, ഡെറിവേറ്റീവ് ഇതര വിപണികളില് പങ്കെടുക്കിന്നതിനുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള മികച്ച റിസ്ക് മാനേജ്മെന്റിനായി ധനകാര്യ ഡാറ്റാ സംവിധാനത്തിൻറെ ഗുണനിലവാരവും കൃത്യതയും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന നടപടിയായാണ് ലീഗൽ എന്റിറ്റി ഐഡന്റിഫയര് കോഡ് ആവിഷ്കരിച്ചത്. ഒരു സാമ്പത്തിക ഇടപാടിന്റെ കക്ഷികളായ എന്റിറ്റികള്ക്ക് നൽകിയിരിക്കുന്ന 20 അക്ഷരങ്ങളും, അക്കങ്ങളും ചേർന്നുള്ള ഒരു അതുല്യ തിരിച്ചറിയല് കോഡാണ് എൽ.ഇ.ഐ. ആഗോളതലത്തില് ഡെറിവേറ്റീവ് റിപ്പോര്ട്ടിംഗിനപ്പുറം എൽ.ഇ.ഐ യുടെ ഉപയോഗം വികസിച്ചുകഴിഞ്ഞു. ഇത് ബാങ്കിംഗ്, സെക്യൂരിറ്റീസ് മാര്ക്കറ്റ്,ക്രഡിററ് റേററിംഗ്, മാർക്കററ് മേല്നോട്ടം തുടങ്ങിയ മേഖലകളില് ഉപയോഗിക്കുന്നു. (https://www.gleif.org/en/about-lei/regulatory-use-of-the-lei) 2017 ജൂൺ 1 ലെ ആര്.ബി.ഐ സര്ക്കുലര് എഫ്എംആർഡി. എഫ്എംഐഡി. നമ്പർ 14/11.01.007/2016-17 പ്രകാരം രൂപയിലുളള ഇൻററസ്ററ് റേററ് ഡെറിവേറ്റീവുകള്, ക്രെഡിറ്റ് ഡെറിവേറ്റീവുകള് എന്നിവയ്ക്കുള്ള ഓവര്- ജി-കൗണ്ടര് വിപണികളില് പങ്കെടുക്കുന്നവര്ക്കും (വ്യക്തികള് ഒഴികെയുള്ളവര്) 2-11-2017 ലെ ആര്.ബി.ഐ സര്ക്കുലര് ഡിബിആർ. നമ്പർ ബി.പി. ബി.സി. 92/21.04.048/2017-18 പ്രകാരം ബാങ്കുകളിലെ വലിയ കോര്പ്പറേറ്റ് വായ്പക്കാര്ക്കും ഘട്ടംഘട്ടമായി എൽ.ഇ.ഐ നടപ്പിലാക്കി വരുന്നു. വികസന നിയന്ത്രണനയങ്ങള് സംബന്ധിച്ച പ്രസ്താവനയില്, 5-4-2018 ലെ 2018-19 ലെ ആദ്യ ദ്വിമാസ ധനനയപ്രസ്താവനയില് (ഖണ്ഡിക. -8) ആര്.ബി.ഐ നിയന്ത്രിക്കുന്ന ഇൻററസ്ററ് റേററ്, കറന്സി അല്ലെങ്കില് ക്രെഡിറ്റ് മാര്ക്കറ്റുകളില് വ്യക്തികളല്ലാത്തവര് ഏറ്റെടുക്കുന്ന എല്ലാ സാമ്പ ത്തികവിപണി ഇടപാടുകള്ക്കും എൽ.ഇ.ഐ സംവിധാനം നടപ്പിലാക്കാന് നിര്ദ്ദേശിച്ചിട്ടുണ്ട്. വിദഗ്ദ്ധാഭിപ്രായാന്വേഷണത്തിന്റെ സമയത്തു ലഭിച്ച അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി ഡെറിവേറ്റീവ് ഇതര വിപണികളില് പങ്കെടുക്കുന്നതിനുള്ള എൽ.ഇ.ഐ കോഡിന്റെ നിര്ദ്ദേശങ്ങളോ ആവശ്യ കതയോ ചുവടെ പറയുന്ന രീതിയിൽ നിശ്ചയിച്ചിട്ടുണ്ട്. 3. ആര്.ബി.ഐ നിയന്ത്രിക്കുന്ന വിപണികളില് ഇടപാടുകള് നടത്തുന്ന വ്യക്തികള് ഒഴികെയുള്ള എല്ലാ പങ്കാളികളും, ഗവണ്മെന്റ് സെക്യൂരിറ്റീസ് വിപണികള്, മണിമാര്ക്കറ്റുകള് (ഒരുവർഷത്തിനുതാഴെ കാലാവധിക്കുള്ള സെക്യൂരിറ്റികള്) വിദേശമാണയ ഡെറിവേറ്റീവ് വിപണികള് (സ്പോട്ട് ഡേറ്റിലോ അതിനുമുമ്പോ ഇടപാടുകള് തീര്ക്കുന്ന) എന്നിവയിൽ ഇടപാടു നടത്തുന്നവർ അനുബന്ധത്തിലെ പട്ടികയില് സൂചിപ്പിക്കുന്ന നിശ്ചയി തീയതികൾക്കുളളിൽ എൽ.ഇ.ഐ. കോഡുകള് നേടിയിരിക്കണം. ബാധകമായ നിശ്ചിത തീയതിയിലോ അതിനു മുമ്പോ ഒരു എൽ.ഇ.ഐ കോഡ് നേടുന്ന എന്റിറ്റികള്ക്കു മാത്രമേ ഈ സാമ്പത്തിക വിപണികളില് നിശ്ചിത തീയതിക്കുശേഷം ഒരു കൊടുക്കുന്ന ആള് അല്ലെങ്കില് ഒരു നിക്ഷേപകന് അല്ലെങ്കില് ഒരു വില്പനക്കാരന്/ വാങ്ങുന്നയാള് എന്ന നിലയില് ഇടപാടുകള് നടത്താന് കഴിയൂകയുളളു. 4. ഡറിവേറ്റീവ് ഇതര വിദേശനാണ്യ ഇടപാടുകളുടെ കാര്യത്തില് എല്ലാ ഇന്റര് ബാങ്ക് ഇടപാടുകളും എൽ.ഇ.ഐ ആവശ്യകതയ്ക്ക് വിധേയമായിരിക്കും കക്ഷികളുടെ ഇടപാടുകള്ക്ക് മറ്റ് കറന്സികളില് ഒരു ദശലക്ഷം യു.എസ് ഡോളറിനു തുല്യമോ അതില് കൂടുതലോ ഉള്ള തുക ഉള്പ്പെടുന്ന ഇടപാടുകള്ക്ക് എൽ.ഇ.ഐ കോഡ് ആവശ്യമാണ്. 5. പ്രസക്തമായ വിപണികളില് സാമ്പത്തിക ഇടപാടുകള് നടത്തുന്ന പ്രവാസി റസിഡന്റ് സ്ഥാപനങ്ങള്ക്കും എൽ.ഇ.ഐ കോഡ് ആവശ്യമാണ്. അതത് രാജ്യങ്ങളില് നിയമപരമായ സ്ഥാപന സ്ഥാപനങ്ങളല്ലാത്ത അത്തരം സ്ഥാപനങ്ങള് രക്ഷാകര്ത്തൃ/മാനേജ്മെന്റ് കമ്പനികളുടെ കോഡ് ഉപയോഗിക്കും. (ഉദാഹരണത്തിന്, ഒരു എഫ്.പി.ഐ ആയി രജിസ്റ്റര് ചെയ്തിട്ടുള്ള ഒരു പ്രവാസി രക്ഷാകര്ത്തൃ മാനേജ്മെന്റ് കമ്പനി നടത്തുന്ന ഫണ്ടുകള്) 6. ഈ വിപണികളിലെ ഇടപാടുകള്, പ്രവര്ത്തന വിവരമറിയിക്കൽ അല്ലെങ്കില് ഡിപ്പോസിറ്ററി കര്ത്തവ്യങ്ങള് നിറവേററൽ എന്നിവയ്ക്ക് ഉത്തരവാദിത്വമുള്ള സ്ഥാപനങ്ങള് അവരുടെ കമ്പ്യൂട്ടര് സിസ്റ്റങ്ങളില് ഇടപാടു നടത്തുന്നവരുടെ വിവരങ്ങള് എടുക്കേണ്ടതാണ്. 7. ലീഗൽ എൻറിററി ഐഡൻറിഫയർ ഫൗണ്ടേഷൻ (ജിഎൽഇഐഎഫ്). (https://www.gleif.org/en). അംഗീകാരമുള്ള ഏതെങ്കിലും പ്രാദേശിക ഓപ്പറേറ്റിംഗ് യൂണിറ്റു (എൽഒയു) കളില് നിന്ന് എൽ.ഇ.ഐ മുഴുവൻ കണ്ടെത്താനാകും. ഇൻഡ്യയിൽ ലീഗൽ എൻറിററി ഐഡൻറിഫയർ ഇൻഡ്യ ലിമിററഡിൽ (എൽഇഐഎൽ) (http://www.ccilindia-lei.co.in) നിന്നും എൽ.ഇ.ഐ കോഡ് എടുക്കുവാൻ കഴിയും. അതിനുളള ചട്ടങ്ങൾ, നടപടിക്രമങ്ങൾ, സമർപ്പിക്കേണ്ട രേഖകൾ എന്നിവ എൽഇഐഎലിൽ നിന്നു ലഭ്യമാകും. (http://www.ccilindia-lei.co.in/USR_FAQ_DOCS.aspx) 8. സാമ്പത്തിക ഇടപാടുകള് നടത്തുന്ന സ്ഥാപനങ്ങള് ആഗോള എൽഇഐ സിസ്റ്റത്തിന്റെ നിയമങ്ങള് അനുസരിച്ച് അവരുടെ എൽഇഐ കോഡ് നിലവിലുള്ളതായി കണക്കാക്കുന്നുവെന്ന് ഉറപ്പാക്കണം. ആര്. ബി. ഐ നിയന്ത്രിക്കുന്ന വിപണികളിലെ ഇടപാടുകള്ക്ക് കാലഹരണപ്പെട്ട എൽഇഐ കോഡുകള് അസാധുവായി കണക്കാക്കും 9. റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ നിയമം 1934 ലെ 45ഡബ്ളിയു വകുപ്പുപ്രകാരം പുറപ്പെടുവിക്കുന്ന ഈ നിര്ദ്ദേശങ്ങള് 45യു വകുപ്പിനോട് ചേര്ത്ത് വായിക്കേണ്ടതാണ്. വിശ്വസ്തതയോടെ, ടി. രബി ശങ്കര് പണ വിപണി, ഗവ: സെക്യൂരിറ്റി വിപണി, വിദേശനാണയ വിപണി
|