<font face="mangal" size="3">പൊതുജനങ്ങൾക്ക് ഉപഭോക്തൃ സേവനം നൽകുന്നതിലെ - ആർബിഐ - Reserve Bank of India
പൊതുജനങ്ങൾക്ക് ഉപഭോക്തൃ സേവനം നൽകുന്നതിലെ പ്രകടനത്തിന്റെ
അടിസ്ഥാനത്തിലുള്ള കറൻസി വിതരണവും പരസ്പര വിനിമയവും
സംബന്ധിച്ച പദ്ധതി (കറൻസി ഡിസ്ട്രിബ്യൂഷൻ & എക്‌സേഞ്ച് സ്‌കീം -
സിഡിഇഎസ്) യെക്കുറിച്ചുള്ള മാസ്റ്റർ ഡയറക്ഷൻ
ആർബിഐ/2019-20/69 ജൂലൈ 1, 2019 എല്ലാ ബാങ്കുകളുടെയും മാഡം / പ്രിയപ്പെട്ട സർ, പൊതുജനങ്ങൾക്ക് ഉപഭോക്തൃ സേവനം നൽകുന്നതിലെ പ്രകടനത്തിന്റെ ആർബിഐ ആക്ട് 1934 ലെ സെക്ഷൻ 45ന്റെയും ബാങ്കിങ് റഗുലേഷൻ ആക്ട് 1949ലെ സെക്ഷൻ 35 എ യുടെയും ആമുഖത്തിൽ പറഞ്ഞിരിക്കും പ്രകാരം ഞങ്ങളുടെ ക്ലീൻ നോട്ട് പോളിസിയുടെ ലക്ഷ്യങ്ങൾ സഫലീകരിക്കുന്നതി ലേയ്ക്കായി ബാങ്ക് മാർഗരേഖകൾ/നിർദ്ദേശങ്ങൾ പുറുപ്പെടുവിക്കാറുണ്ട്. ഈ ലക്ഷ്യങ്ങളെ പരിപോഷിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടു കൂടി, എല്ലാ ബാങ്ക് ശാഖകളും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ഉപഭോക്തൃ സേവനങ്ങൾ നൽകുന്നുണ്ടെന്നത് ഉറപ്പ് വരുത്താനായി, 'കറൻസി ഡിസ്ട്രിബ്യൂഷൻ ആന്റ് എക്‌സേഞ്ച് സ്‌കീം (സിഡിഇഎസ്) എന്ന പേരിൽ, പ്രോത്സാഹനങ്ങൾ നൽകുന്ന ഒരു പദ്ധതി ബാങ്ക് ആവിഷ്‌ക്കരിച്ചിരിക്കുന്നു. 2. ഉള്ളടക്കം ചെയ്തിരിക്കുന്ന മാസ്റ്റർ ഡയറക്ഷനിൽ ഈ വിഷയത്തിലെ പുതുക്കിയ മാർഗരേഖകളും/സർക്കുലറുകളും സംയോജിപ്പിച്ചിരിക്കുന്നു. പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്ന മുറയ്ക്ക് അതത് കാലത്ത് ഈ ഡയറക്ഷൻ നവീകരിക്കുന്നതായിരിക്കും. 3. ഈ മാസ്റ്റർ ഡയറക്ഷൻ ആർബിഐ വെബ്‌സൈറ്റ് www.rbi.org.in ൽ വിന്യസിച്ചിട്ടുണ്ട്. താങ്കളുടെ വിശ്വസ്തതയുള്ള (മനാസ് രഞ്ജൻ മൊഹന്തി) പൊതുജനങ്ങൾക്ക് ഉപഭോക്തൃ സേവനം നൽകുന്നതിലെ 1. ക്ലീൻ നോട്ട് പോളിസിയുടെ ഉദ്ദേശ്യങ്ങൾക്കനുസരണമായി നോട്ടുകളും നാണയങ്ങളും മാറ്റിക്കൊടുക്കുന്ന വിഷയത്തിൽ പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ഉപഭോക്തൃസേവനം എല്ലാ ബാങ്കു ശാഖകളിൽ നിന്നും ലഭ്യമാകുന്നത് ഉറപ്പു വരുത്താൻ വേണ്ടിയാണ് കറൻസി ചെസ്റ്റുകൾ ഉൾപ്പെടെയുള്ള ബാങ്ക് ശാഖകൾക്കായി കറൻസി ഡിസ്ട്രിബ്യൂഷൻ & എക്‌സ്‌ചേഞ്ച് സ്‌കീം (സിഡിഇഎസ്) ആവിഷ്‌കരിച്ചിരിക്കുന്നത്. 2. പ്രോത്സാഹനധനം പദ്ധതിപ്രകാരം നോട്ടുകളും നാണയങ്ങളും മാറ്റിക്കൊടുക്കുന്നതിനുള്ള സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിന് ബാങ്കുകൾ താഴെപ്പറയുന്ന പ്രോത്സാഹന ധനത്തിന് യോഗ്യരാണ്.
3. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പ്രോത്സാഹന ധനം ലഭിക്കാൻ വേണ്ടിയുള്ള പ്രവർത്തനപരമായ മാർഗരേഖകൾ (i) ആർബിഐയുടെ ഇഷ്യൂ ഓഫീസിൽ യഥാർഥത്തിൽ ലഭിക്കുന്ന മുഷിഞ്ഞ നോട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രോത്സാഹനധനം നൽകുന്നത്. ഇതിനായി ബാങ്കുകൾ പ്രത്യേകം ഒരു അപേക്ഷ നൽകേണ്ടതില്ല. ശാഖകളിൽ നിന്നും ലഭിച്ച മുഷിഞ്ഞ നോട്ടുകൾക്കായുള്ള പ്രോത്സാഹന ധനം കറൻസി ചെസ്റ്റ് ശാഖ അവർക്ക് ഒരു ആനുപാതികാടിസ്ഥാനത്തിൽ നൽകുന്നതായിരിക്കും. (ii) ഇപ്രകാരം തന്നെ, മുഷിഞ്ഞ നോട്ടുകൾ നേരിട്ട് അടച്ചതിനോടൊപ്പം ലഭിച്ച തീർപ്പ് കല്ലിച്ചനോട്ടുകൾക്കും / ഒരു മുദ്ര വച്ച കവറിൽ രജിസ്‌ടേഡ് /ഇൻഷ്വേഡ് പോസ്റ്റ് വഴി പ്രത്യേകം ആർബിഐയിലേക്ക് അയച്ചു തന്ന നോട്ടുകൾക്കും പ്രോത്സാഹന ധനം നൽകുന്നതായിരിക്കും. ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. |