<font face="mangal" size="3">ആര്‍. ബി. ഐ. പുതിയ എന്‍. ബി. എഫ്. സി. കളുടെ രജിസ്‌ട്ര - ആർബിഐ - Reserve Bank of India
ആര്. ബി. ഐ. പുതിയ എന്. ബി. എഫ്. സി. കളുടെ രജിസ്ട്രേഷന് നടപടികള് ലളിതവും യൂക്തിപൂര്വ്വവുമാക്കാന് തീരുമാനിച്ചിരിക്കുന്നു.
ജൂണ് 17, 2016 ആര്. ബി. ഐ. പുതിയ എന്. ബി. എഫ്. സി. കളുടെ രജിസ്ട്രേഷന് നടപടികള് ലളിതവും യൂക്തിപൂര്വ്വവുമാക്കാന് തീരുമാനിച്ചിരിക്കുന്നു.
പുതിയ എന്. ബി. എഫ്. സി. കള് രജിസ്ട്രര് ചെയ്യുന്നതിനുള്ള നടപടികള് ലളിതവും അനായാസവുമാക്കാന്, എന്. ബി. എഫ്. സി. രജിസ്ട്രേഷനുള്ള അപേക്ഷയും, ചെക്ക്ലിസ്റ്റും പുതുക്കിയിട്ടുണ്ട്. പുതുക്കിയ നടപടിക്രമമനുസരിച്ച് എന്. ബി. എഫ്. സി. അപേക്ഷകര് സമര്പ്പിക്കേണ്ട രേഖകളുടെ എണ്ണം 45-ല് നിന്നും 7-8 വരെയായി കുറച്ചിട്ടുണ്ട്. രണ്ടാമതായി, ഫണ്ടിന്റെ ഉറവിടം, കസ്റ്റമര് ആഭിമുഖ്യം എന്നിവയുടെ അടിസ്ഥാനത്തില് നിക്ഷേപങ്ങള് സ്വീകരിക്കാത്ത എന്. ബി. എഫ്. സി. (NBFC-ND) കള്ക്ക് രണ്ട് വ്യത്യസ്ത തരത്തിലുള്ള അപേക്ഷകള് ഉണ്ടായിരിക്കും. എ) ടൈപ്പ് I - പൊതുജന ഫണ്ടുകള്1 സ്വീകരിക്കാത്തതും / ഭാവിയിലും പൊതുജന ഫണ്ടുകള് സ്വീകരിക്കാനുദ്ദേശിക്കാത്ത / കസ്റ്റമര് ആഭിമുഖ്യം2 വേണമെന്നുദ്ദേശിക്കാത്തതുമായ എന്. ബി. എഫ്. സി. - എന്. ഡി. (NBFC - ND). ബി) ടൈപ്പ് II - പബ്ലിക് ഫണ്ടുകള് സ്വീകരിക്കുന്ന / ഭാവിയിലും പബ്ലിക് ഫണ്ടുകള് സ്വീകരിക്കാനുദ്ദേശിക്കുന്നതും / കസ്റ്റമര് ആഭിമുഖ്യം ഉള്ളതും / ഭാവിയിലും കസ്റ്റമര് ആഭിമുഖ്യം ഉണ്ടായിരിക്കണമെന്ന് കരുതുകയും ചെയ്യുന്ന എന്. ബി. എഫ്. സി. - എന്. ഡി. (NBFC - ND). ടെപ്പ് I എന്. ബി. എഫ്. സി. - എന്. ഡി. കളില് നിന്നുള്ള അപേക്ഷകള് ത്വരിതവേഗ രീതിയില് പ്രോസസ്സ് ചെയ്യപ്പെടും. ഈ കമ്പനികളുടെ അപേക്ഷകള്, അവയ്ക്ക് പബ്ലിക് ഫണ്ടുകള് കൈവശമില്ലാത്തതിനാലും, കസ്റ്റമര് ആഭിമുഖ്യം ഇല്ലാത്തതിനാലും, അത്ര കഠിനമല്ലാത്ത പരിശോധനയ്ക്കേ വിധേയമാക്കുകയുള്ളൂ. എന്നാല് ടൈപ്പ് I കമ്പനികള്ക്ക് നല്കുന്ന സര്ട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷന് (CoR) വ്യവസ്ഥകള്ക്ക് വിധേയമാ യിരിക്കും. ഈ കമ്പനികളെ പബ്ലിക് ഫണ്ടുകള് സ്വീകരിക്കുന്നതില് നിന്നും, കസ്റ്റമര് ആഭിമുഖ്യം ഉണ്ടായിരിക്കുന്നതില് നിന്നും തടയും. ഈ കമ്പനികള് ഭാവിയില് പബ്ലിക് ഫണ്ടുകള് സ്വീകരിക്കാനും, കസ്റ്റമര് ആഭിമുഖ്യം ഉണ്ടാക്കാനും ഉദ്ദേശിക്കുന്നുവെങ്കില് റിസര്വ് ബാങ്കിന്റെ നോണ് ബാങ്കിംഗ് റൈഗുലേഷന് വിഭാഗത്തില് നിന്നും അനുവാദം വാങ്ങേണ്ടതാണ്. താഴെപ്പറയുന്ന പുതുക്കിയ ഫോമുകള് ആര്. ബി. ഐ. വെബ്സൈറ്റില് അപ് ലോഡ് ചെയ്തിട്ടുണ്ട്.
അപേക്ഷാ ഫോം സമര്പ്പിക്കേണ്ട CIC - ND - SIs - ന്റെ കാര്യത്തിലൊഴിച്ച്, റിസര്വ് ബാങ്കിന്റെ ഓണ്ലൈന് COSMOS Application - ല് കൊടുത്തിട്ടുള്ള അപേക്ഷാ ഫോറങ്ങള് മാറ്റിയിട്ടുണ്ട്. മുകളില് പറഞ്ഞിട്ടുള്ള അപേക്ഷാ ഫോറങ്ങള് ടൈപ്പ് I എന്. ബി. എഫ്. സി - എന്. ഡി. യ്ക്കും ടൈപ്പ് II എന്. ബി. എഫ്. സി. - എന്. ഡി. യ്ക്കും (NBFC - MFI, NBFC Factor, NBNFC-IDF ഉള്പ്പെടെ) മുള്ള പുതിയ അപേക്ഷാ ഫോറങ്ങള്ക്ക് ബാധകമായി രിക്കും. ഇവ കൂടാതെ, ഈ പ്രക്രിയ കേന്ദ്രീകൃതമാക്കുന്നതിനുവേണ്ടി, പുതിയ എന്. ബി. എഫ്. സി. കള്ക്കുള്ള അപേക്ഷകള് താഴെപ്പറയുന്നമേല് വിലാസത്തില് സെന്ട്രല് ഓഫീസ് നോണ് ബാങ്കിംഗ് റെഗുലേഷന് വിഭാഗത്തില് നേരിട്ട് സമര്പ്പിക്കേണ്ടതാണ്. ചീഫ് ജനറല് മാനേജര് മുകളില് പറഞ്ഞിട്ടുള്ള ചെക്ക് ലിസ്റ്റുകള് സൂചനാപരമായിരുന്നാല് മതി. വിശദമായവ ആയിരിക്കണമെന്നില്ല എന്ന കാര്യം ഓര്മ്മിപ്പിക്കുന്നു. എന്. ബി. എഫ്. സി. യായി രജിസ്റ്റര് ചെയ്യാന് ആഗ്രഹിക്കുന്ന കമ്പനികളുടെ അര്ഹത ബോധ്യപ്പെടാന് കൂടുതല് രേഖകള് വേണമെങ്കില് റിസര്വ് ബാങ്ക് ആവശ്യപ്പെടുന്നതാണ്. റിസര്വ് ബാങ്ക് ചെക്ക് ലിസ്റ്റില് പറഞ്ഞിട്ടുള്ളതില് കൂടുതല് രേഖകള് ആവശ്യപ്പെടുകയാണെങ്കില് അപേക്ഷകന് ഇതിനായി നിശ്ചയിച്ചിട്ടുള്ള കാലാവധിയായ ഒരു മാസത്തിനകം മറുപടിതരേണ്ടതാണ്. പശ്ചാത്തലം: 2016-17 ലെ ഒന്നാമത് ദ്വിമാസ മോണിട്ടറി പോളസി പ്രസ്താവനയില്, പുതിയ എന്. ബി. എഫ്. സി. കള് രജിസ്ട്രര് ചെയ്യാനുള്ള പ്രക്രിയ ലളിതവും ആയാസരഹിതവുമാക്കുമെന്ന് പറഞ്ഞിരുന്നതായി ഓര്മ്മിക്കുമല്ലോ. അതനുസരിച്ച്, പുതിയ എന്. ബി. എഫ്. സി. കള് രജിസ്ട്രര് ചെയ്യാനുള്ള നടപടിക്രമം ലളിതവും യുക്തിപൂര്വ്വകവുമാക്കാന് തീരുമാനിച്ചിട്ടുണ്ട്. സമര്പ്പിക്കപ്പെടേണ്ട പുതിയ അപേക്ഷാ ഫോറങ്ങള് ലളിതമാക്കിയിട്ടുണ്ട്. അതോടൊപ്പം സമര്പ്പിക്കേണ്ട രേഖകളുടെ എണ്ണം എത്രയും കുറച്ചിട്ടുമുണ്ട്. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2015-2016/2935 1 പൊതുഫണ്ടുകള്. നേരിട്ടോ അല്ലാതെയോ, കമ്മേഷ്യല് പേപ്പര്, ഡിബന്ചറുകള്, ഇന്റര് കോര്പ്പൊറേറ്റ് നിക്ഷേപങ്ങള്, ബാങ്ക് വായ്പകള് എന്നിവയിലൂടെ സംഭരിച്ച ഫണ്ടുകള്. റെഗുലേറ്ററി ഫ്രെയിംവര്ക്ക് ഫോര് കോര് കമ്പനീസില് നിര്വചിച്ചിട്ടുള്ളത് പോലെ (നോട്ടിഫിക്കേഷന് DNBS(PD) CC No. 206/03.10.001/2010-11 dated January 5, 2011. നോക്കുക) നിര്ബന്ധമായും പത്തുവര്ഷത്തിനകം മൂലധന ഓഹരികളായി മാറ്റണമെന്ന് നിഷ്ക്കര്ഷിക്കപ്പെട്ടിട്ടുള്ള രീതിയില് സ്വരൂപിച്ച ഫണ്ടുകള് ഇതിലൂള്പ്പെടുന്നില്ല. 2 കസ്റ്റമര് ആഭിമുഖ്യം. നോട്ടിഫിക്കേഷന് നമ്പര് DNBR. 008/CGM(CDS)-2015 dated March 27, 2015 - ആയി പുറപ്പെടുവിച്ച Non-Systemically Important Non-Banking financial (Non-Deposit Accepting or Holding) Companies Prudential Norms (Reserve Bank) Directions, 2015 - ല് നിര്വച്ചിട്ടുള്ളതുപോലെ NBFI ബിസിനസ്സ് നടത്തുമ്പോള് NBFC യും അവയുടെ ഇടപാടുകാരും തമ്മിലുള്ള പരസ്പര സമ്പര്ക്കം. |