<font face="Mangal" size="3">സോവറിൻ ഗോൾഡ് ബോണ്ട് 2017-18 സീരീസ് – VII – ഇഷ്യു വില </font> - ആർബിഐ - Reserve Bank of India
സോവറിൻ ഗോൾഡ് ബോണ്ട് 2017-18 സീരീസ് – VII – ഇഷ്യു വില
നവംബർ 3, 2017 സോവറിൻ ഗോൾഡ് ബോണ്ട് 2017-18 സീരീസ് – VII – ഇഷ്യു വില ഭാരതസർക്കാർ വിജ്ഞാപനം എഫ്. നം. 4 (25) - ബി / (ഡബ്ലിയു & എം) / 2017, ഒക്റ്റോബർ 06 ലെ ആർബിഐ സർക്കുലർ ഐ.ഡി.എം.ഡി. സി.ഡി.ഡി നം. 929 / 14.04.050 / 2017- 18 എന്നിവ പ്രകാരം, സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി 2017 ഒക്ടോബർ 9 മുതൽ 2017 ഡിസംബർ 27 വരെ എല്ലാ ആഴ്ചയും തിങ്കൾ മുതൽ ബുധൻ വരെ സബ്സ്ക്റൈബ് ചെയ്യാൻ ലഭ്യമായിരിക്കും. ഒരു നിശ്ചിത ആഴ്ചയിൽ ലഭിക്കുന്ന അപേക്ഷകൾ അടുത്തയാഴ്ച ആദ്യ വ്യാപാര ദിനത്തോടനുബന്ധിച്ചാണ് സെററിൽചെയ്യുക. 2017 നവംബർ 6 മുതൽ 2017 നവംബർ 8 വരെ സബ്സ്ക്റൈബ് ചെയ്യുന്നവ, 2017 നവംബർ 13 ന് തീർപ്പാക്കും. ബോണ്ടിന്‍റെ നാമമാത്രമൂല്യം സബ്സ്ക്രിപ്ഷൻ കാലയളവിനു തൊട്ടുമുമ്പുള്ള ആഴ്ചയിലെ അതായത്, 2017 നവംബർ ഒന്നു മുതൽ 03 വരെയുളള അവസാന മൂന്നു പ്രവൃത്തി ദിവസങ്ങളിൽ 999 പരിശുദ്ധിയുളള സ്വർണത്തിന്‍റെ ശരാശരി ക്ളോസിംഗ് വിലയായ (ബുല്ല്യൻ ആൻഡ് ജുവലേഴ്സ് അസോസിയേഷൻ ലിമിറ്റഡ് പ്രസിദ്ധീകരിച്ചത്) ഗ്രാമിന് 2934 രൂപ എന്ന രീതിയിലായിരിക്കും. ഭാരതസർക്കാർ ഭാരതീയ റിസർവ് ബാങ്കുമായി ചർച്ചചെയ്ത് ഓൺലൈനായി അപേക്ഷിക്കുകയും, അപേക്ഷയുടെ പേയ്മെന്റ് ഡിജിറ്റൽ മോഡിലൂടെ നടത്തുകയും ചെയ്യുന്ന നിക്ഷേപകർക്ക് നാമമാത്രമായ മൂല്യത്തിൽ കുറയാതെ ഗ്രാമിന് 50 രൂപ ഡിസ്കൌണ്ട് നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. അത്തരം നിക്ഷേപകർക്ക് ഗോൾഡ് ബോണ്ടിന്‍റെ ഇഷ്യു വില ഒരു ഗ്രാം സ്വർണ്ണത്തിന് 2884 രൂപ (രണ്ടായിരത്തി എൺപത്തിരണ്ട് രൂപ മാത്രം) ആയിരിക്കും. അനിരുദ്ധ ഡി. ജാദവ് പ്രസ് റിലീസ്: 2017-2018/1237 |