RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78485989

സുവര്‍ണ്ണ ബോണ്ട് 2017-18- ഒന്നാം ശ്രേണി പ്രവര്‍ത്തന മാര്‍ഗ്ഗ നിര്‍ദ്ദേശകങ്ങള്‍

ആര്‍.ബി.ഐ/2016-2017/290
ഐ.ഡി.എം.ഡി. സി.ഡി.ഡി.നം. 2759/14.04.050/2016-17

ഏപ്രില്‍ 20, 2017

ചെയര്‍മാന്‍/ മാനേജിംഗ് ഡയറക്ടര്‍,
എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളും (ഗ്രാമീണ ബാങ്കുകള്‍ ഒഴികെ)/
നിര്‍ദ്ദിഷ്ഠ തപാലാഫീസുകള്‍/ സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്/ ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ച്/ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്.

മാന്യരെ,

സുവര്‍ണ്ണ ബോണ്ട് 2017-18- ഒന്നാം ശ്രേണി പ്രവര്‍ത്തന മാര്‍ഗ്ഗ നിര്‍ദ്ദേശകങ്ങള്‍

ബോണ്ടിനെകുറിച്ച് ഭാരത സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനവും (എഫ്.നം.4(8)ഡബ്ല്യൂ&എം/2017 റിസര്‍വ്വ് ബാങ്കിന്റെ 2017 ഏപ്രില്‍ 20 ന് പുറപ്പെടുവിച്ച സര്‍ക്കുലറും (ഐ.ഡി.എം.ഡി. സി.ഡി.ഡി. നം. 2760/14.04.050/2016-17) ദയവായി പരിശോധിക്കുക. ഈ വിഷയത്തില്‍ ഉയര്‍ന്നുവരാവുന്ന സംശയങ്ങള്‍ക്കുള്ള മറുപടി www.rbi.org.in എന്ന വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഈ പദ്ധതി നടത്തുവാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ താഴെ കൊടുക്കുന്നു.

1. അപേക്ഷകള്‍

2017 ഏപ്രില്‍ 24 മുതല്‍ ഏപ്രില്‍ 28 വരെ ബാങ്കു ശാഖകളുടെ പ്രവൃത്തി സമയത്ത് നിക്ഷേപകരില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. അപേക്ഷകള്‍ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമാണെന്ന് ഉറപ്പുവരുത്തേണ്ടതിനാല്‍ ആവശ്യമെങ്കില്‍ പ്രസക്തമായ കൂടുതല്‍ വിവരങ്ങള്‍ അപേക്ഷകരില്‍ നിന്നും വാങ്ങേണ്ടതാണ്. മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സംവിധാനം ബാങ്കുകള്‍ ഒരുക്കേണ്ടതാണ്.

2. സംയുക്തമായ കൈവശാവകാശവും നാമനിര്‍ദ്ദേശവും

ബോണ്ടുകള്‍ സംയുക്തമായി കൈവശം വയ്ക്കുവാനും അനന്തരാവകാശിയെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനും അനുവദിക്കേണ്ടതാണ്. ഇതനാവശ്യമായ വിശദവിവരങ്ങള്‍ അപേക്ഷകരില്‍നിന്നും വാങ്ങേണ്ടതാണ്.

3. സ്വര്‍ണ്ണം വാങ്ങുമ്പോള്‍ പാലിയ്ക്കേണ്ട 'ഇടപാടുകാരനെ തിരിച്ചറിയുന്ന രീതി' ബോണ്ട് വാങ്ങുന്ന നേരത്തും പാലിയ്ക്കപ്പെടേണ്ടതാണ്. തിരിച്ചറിയല്‍ രേഖകളായ പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഓരു രേഖ ഇവിടെയും ആവശ്യമാണ്. പ്രായപൂര്‍ത്തി ആകാത്തവര്‍ക്ക് തിരിച്ചറിയല്‍ രേഖയായി ബാങ്ക് അക്കൗണ്ട് നം. ഉപയോഗിക്കാവുന്നതാണ്.

4. അപേക്ഷയോടൊപ്പം നല്‍കുന്ന പണത്തിനുള്ള പലിശ, പണം സ്വീകരിക്കുന്ന നാള്‍ മുതല്‍ സെറ്റില്‍മെന്റ് തീയതിവരെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന് നല്‍കുന്ന നിരക്കില്‍ അപേക്ഷകര്‍ക്ക് നല്‍കുന്നതാണ്. അപേക്ഷകന്റെ അക്കൗണ്ട് മറ്റു ബാങ്കുകളിലാണെങ്കില്‍ ഇലക്ട്രോണിക്സ് സംവിധാനത്തില്‍ കൂടി പലിശപ്പണം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റേണ്ടതാണ്.

5. അപേക്ഷ പിന്‍വലിക്കല്‍

വിതരണം അവസാനിക്കുന്ന 2017 ഏപ്രില്‍ 28 നു മുമ്പ് അപേക്ഷ പിന്‍വലിക്കാന്‍ അനുവദിക്കുന്നതാണ്. എന്നാല്‍ ഭാഗികമായ പിന്‍വലിക്കല്‍ അനുവദിക്കുന്നതല്ല. അപേക്ഷ പിന്‍വലിക്കാന്‍ അനുവദിക്കുന്ന പക്ഷം, നിക്ഷേപകന് അപേക്ഷയോടൊപ്പം അടച്ച തുകയ്ക്ക് യാതൊരു പലിശയും നല്‍കുന്നതല്ല.

6. അവകാശം രേഖപ്പെടുത്തല്‍

സര്‍ക്കാര്‍ ബോണ്ടു നിയമം 2006 ലെ വ്യവസ്ഥകള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി ബോണ്ടുകളില്‍ അവകാശം രേഖപ്പെടുത്താവുന്നതാണ്.

7. അപേക്ഷകള്‍ വാങ്ങുവാനായി ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ NSC/LIC ഏജന്റുമാര്‍ എന്നിവരെ ഏര്‍പ്പെടുത്താവുന്നതാണ്. ബാങ്കുകള്‍ക്ക് ലഭിക്കുന്ന കമ്മീഷന്റെ 50% എങ്കിലും ഏജന്റുമാര്‍ക്ക് നല്‍കേണ്ടതാണ്.

8. ഇ-കുബേര്‍ സംവിധാനം

ബാങ്കു ശാഖകളിലും നിര്‍ദ്ദിഷ്ട തപാലാഫീസുകളിലും റിസര്‍വ്വ് ബാങ്കിന്റെ ഇ-കുബേര്‍ സംവിധാനത്തില്‍കൂടി ബോണ്ടുകള്‍ ലഭ്യമാകുന്നതാണ്. തങ്ങള്‍ക്കു ലഭിച്ച അപേക്ഷയിലുള്ള എല്ലാ വിവരങ്ങളും കൃത്യതയോടെ ഈ സംവിധാനത്തിലേക്ക് അപ് ലോഡ് ചെയ്യേണ്ടതും അപേക്ഷ ലഭിച്ചു എന്നതിന്റെ സ്ഥിരീകരണം ഉടന്‍തന്നെ ഈ സംവിധാനത്തിലൂടെ ബാങ്കള്‍ക്ക്/ തപാലാഫീസുകള്‍ക്ക് ലഭിക്കുന്നതുമാണ്. ബോണ്ടുകള്‍ വിതരണം ചെയ്യുന്ന ദിവസം അതായത് 2017 മേയ് 12 ന് കൈവശാവകാശ രേഖ എല്ലാ ബാങ്കുകളും ഡൗണ്‍ലോഡ് ചെയ്യുകയും അവ അച്ചടിച്ച് സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. ഈമെയില്‍ വിലാസം നല്‍കിയിട്ടുള്ള വരിക്കാര്‍ക്ക് കൈവശാവകാശ രേഖ ഇമെയിലായും അയക്കാവുന്നതാണ്. ബോണ്ടുകള്‍ വിതരണം ചെയ്ത് 2-3 ദിവസത്തിനകം അപേക്ഷയില്‍ നല്‍കിയിട്ടുള്ള വിവരങ്ങളുമായി ഒത്തുനോക്കി ശരിയാണെന്ന് ബോധ്യപ്പെട്ടിനുശേഷം ഉറപ്പുവരുത്തി ഡീമാറ്റ അക്കൗണ്ടിലേക്ക് ബോണ്ടുകള്‍ വരവുവയ്ക്കാവുന്നതാണ്.

9. കൈവശാവകാശ രേഖ അച്ചടിച്ചു സൂക്ഷിക്കുന്ന രീതി

രേഖകള്‍ എ4-100 ജി.എസ്.എം കടലാസില്‍ നിറമുള്ള മഷി ഉപയോഗിച്ച് അച്ചടിക്കണം.

10. തുടര്‍ സേവനങ്ങള്‍

ബോണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് അവരുടെ മേല്‍വിലാസം പുതുക്കുക, കാലാവധിക്ക് പണം തിരികെ ലഭിക്കാനുളള അപേക്ഷ സമര്‍പ്പിക്കുക എന്നീ സേവനങ്ങള്‍ നല്കേണ്ടതാണ്. മാത്രമല്ല, കാലാവധി പൂര്‍ത്തിയാക്കി പണം തിരികെ നല്‍കുന്നതുവരെ നിക്ഷേപകരില്‍ നിന്ന് ലഭിച്ച അപേക്ഷകള്‍ സൂക്ഷിക്കേണ്ടതാണ്.

11. ക്രയവിക്രയം

റിസര്‍വ്വ് ബാങ്ക് വിജ്ഞാപനം ചെയ്യുന്ന നാള്‍ മുതല്‍ ബോണ്ടുകള്‍ ക്രയവിക്രയം ചെയ്യാവുന്നതാണ്. (ഡീമാറ്റ് രൂപത്തില്‍ സൂക്ഷിക്കുന്ന ബോണ്ടുകള്‍ മാത്രമേ ഓഹരി കമ്പോളത്തില്‍ വില്പന നടത്താന്‍ കഴിയുകയുള്ളൂ).

12. ഇക്കാര്യത്തെക്കുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ ദൂരീകരിക്കുവാനോ, വിശദീകരണങ്ങള്‍ തേടുവാനോ ഉണ്ടെങ്കില്‍ താഴെകൊടുത്തിരിക്കുന്ന വിലാസത്തില്‍ ബന്ധപ്പെടുക.

1) സുവര്‍ണ്ണ ബോണ്ടുമായി ബന്ധപ്പെട്ടത് - sgb@rbi.org.in

2) വരുമാന നികുതിയുമായി ബന്ധപ്പെട്ടത് - ekuberhelpdesk@rbi.org.in

വിശ്വസ്തതയോടെ

ഷൈനി സുനില്‍
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?