RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78505202

സോവറിൻ സ്വർണ്ണബോണ്ടുകൾ 2017-18 - സീരിസ് II - പ്രവർത്തനനിർദ്ദേശങ്ങൾ

RBI/2017-18/18
IDMD.CDD.No.29/14.04.050/2017-18

ജൂലൈ 06, 2017

എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടേയും (ആർ ആർ ബി കൾ
ഒഴികെ), നിയുക്ത പോസ്റ്റ് ഓഫീസുകളുടേയും, സ്റ്റോക്ക് ഹോൾഡിംഗ്
കോർപ്പൊറേഷൻ ഓഫ് ഇൻഡ്യ (SHCIL), നാഷണൽ സ്റ്റോക്ക് എക്‌സ്‌ഞ്ചേച്ച്
ലിമിറ്റഡ്, ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് എന്നിവയുടേയും
ചെയർമാൻ / മാനേജിംഗ് ഡയറക്ടർ

പ്രിയപ്പെട്ട സർ / മാഡം,

സോവറിൻ സ്വർണ്ണബോണ്ടുകൾ 2017-18 - സീരിസ് II - പ്രവർത്തനനിർദ്ദേശങ്ങൾ

സോവറിൻ സ്വർണ്ണ ബോണ്ടുകൾ 2017-18 സിരീസ് II സംബന്ധമായ ഗവൺമെന്റ് ഓഫ് ഇൻഡ്യ വിജ്ഞാപനം F.No.4(20)-B/(W&M)/2017, ആർബിഐ സർക്കുലർ 2017 ജൂലൈ 6 ലെ IDMD.CDD.No.28/14.04.050/2017-18 എന്നിവ സൂചകങ്ങളാണ്. ഇതു സംബന്ധമായ എഫ്എക്യൂസ് (FAQs) ഞങ്ങളുടെ www.rbi.org.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ഈ പദ്ധതിയെ സംബന്ധിച്ചുള്ള പ്രവർത്തനനിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു.

1. അപേക്ഷകൾ

2017 ജൂലൈ 10 മുതൽ, 2017 ജൂലൈ 14 വരെ, സാധാരണ ബാങ്ക് പ്രവൃത്തി സമയത്ത് നിക്ഷേപകരിൽ നിന്ന് അപേക്ഷ സ്വീകരിക്കും. ഈ അപേക്ഷകൾ എല്ലാ വിധത്തിലും പൂർണ്ണമാണെന്ന് ഉറപ്പുവരുത്തണം. കാരണം അപൂർണ്ണമായ അപേക്ഷകൾ നിരസിക്കപ്പെട്ടേയ്ക്കാം. ആവശ്യമുള്ള പ്രസക്തമായ കൂടുതൽ വിവരങ്ങൾ അപേക്ഷകരിൽ നിന്നു വാങ്ങണം. മെച്ചപ്പെട്ട സേവനം മുൻനിറുത്തി അപേക്ഷ സ്വീകരിക്കുന്ന ഓഫീസുകൾ, നിക്ഷേപകർക്ക് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തികൊടുത്താൽ നന്നായിരിക്കും.

2. സംയുക്ത ഉടമാവകാശവും നോമിനേഷനും.

ബഹുഉടമാവകാശവും, നോമിനികളും (ആദ്യ ഉടമയുടെ) അനുവദനീയമാണ്. പതിവുപോലെ നിക്ഷേപകരിൽ നിന്നും ആവശ്യമുള്ള വിവരങ്ങൾ ശേഖരിക്കണം.

3. നിങ്ങളുടെ കസ്റ്റമറെതിരിച്ചറിയുക (KYC) സംബന്ധമായ നിഷ്‌കർഷകൾ.

സാധാരണ സ്വർണ്ണം വാങ്ങുമ്പോൾ പാലിക്കേണ്ട കെ വൈ സി നിഷ്‌കർഷകൾ അതേപോലെ ഇതിലും പാലിക്കേണ്ടതാണ്. സ്ഥിരഅക്കൗണ്ട് നമ്പർ (പാൻ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, എന്നിവ ആവശ്യമാണ്. മൈനർമാരുടെ കാര്യത്തിൽ മാത്രം ബാങ്ക് അക്കൗണ്ട് നമ്പരും കെ വൈ സി പരിശോധിക്കാനായി സാധുവായി കണക്കിലെടുക്കാവുന്നതാണ്. കെവൈസി പരിശോധന, ബോണ്ടുവിതരണം ചെയ്യുന്ന ബാങ്കുകൾ, SHCIL ഓഫീസുകൾ, പോസ്റ്റ് ഓഫീസുകൾ, ഏജന്റുകൾ തുടങ്ങിയവർ പരിശോധന നടത്തുന്നതാണ്.

4. അപേക്ഷത്തുകമേലുള്ള പലിശ

അപേക്ഷകർക്ക്, പണം ബാങ്കുകളിലും മറ്റും ലഭിച്ചതുമുതൽ സെറ്റിൽമെന്റ് തീയതിവരെ, അതായത് പണം അവരുടെ കയ്യിലില്ലാതെവരുന്നകാലയളവിന്, നിലവിലുള്ള സേവിംഗ്‌സ് ബാങ്ക് നിരക്കിൽ പലിശ ലഭിക്കും. അപേക്ഷകന്റെ അക്കൗണ്ട് പണം സ്വീകരിക്കുന്ന ബാങ്കിലല്ലെങ്കിൽ, പലിശ ഇലക്‌ട്രോണിക്ഫണ്ട് ട്രാൻസ്ഫർ മുഖേന, അപേക്ഷകൻ നൽകിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പലിശ വരവുവച്ച് കൊടുക്കും.

5. റദ്ദാക്കൽ

ഇഷ്യൂ ക്ലോസ് ചെയ്യുന്നതുവരെ; അതായത് 2017 ജൂലൈ 14 വരെ അപേക്ഷകൾ റദ്ദാക്കാൻ അനുവദിക്കും. സ്വർണ്ണബോണ്ടിനുവേണ്ടിസമർപ്പിച്ചിട്ടുള്ള അപേക്ഷയുടെ ഭാഗികമായ റദ്ദാക്കൽ അനുവദനീയമല്ല. റദ്ദാക്കപ്പെടുന്ന അപേക്ഷകൾക്ക് അപേക്ഷത്തുകമേൽ പലിശ നൽകേണ്ട ആവശ്യമില്ല.

6. ബാദ്ധ്യതരേഖപ്പെടുത്തൽ

ബോണ്ടുകൾ ഗവൺമെന്റുകടപ്പത്രങ്ങളാകയാൽ, ബാദ്ധ്യത രേഖപ്പെടുത്തുന്നത് 2006-ലെ ഗവൺമെന്റ് സെക്യൂരിറ്റീസ് ആക്ടിലെ വ്യവസ്ഥകൾക്കും അതിൻ പ്രകാരം നിർമ്മിച്ചിട്ടുള്ള റൂളുകൾക്കും അനുസൃതമായിരിക്കും.

7. ഏജൻസി സംവിധാനം

ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾ, എൻബിഎഫ്‌സികൾ, എൻഎസ്‌സി ഏജന്റുമാർ തുടങ്ങിയവരെ തങ്ങൾക്കുവേണ്ടി അപേക്ഷകൾ സ്വീകരിക്കാൻ ഏർപ്പെടുത്താം. ഇത്തരം സ്ഥാപനങ്ങളുമായി ബാങ്കുകൾക്ക് ടൈഅപ് ഏർപ്പാടുകളിൽ പ്രവേശിക്കാം. വിതരണത്തിനുവേണ്ടിയുള്ള കമ്മീഷൻ, മൊത്തം കിട്ടിയതുകയിന്മേൽ 100 രൂപയ്ക്ക് ഒരു രൂപ എന്ന നിരക്കിൽ അപേക്ഷകൾ സ്വീകരിക്കുന്ന ഓഫീസുകൾക്ക് ലഭിക്കും. ഈ ഓഫീസുകൾ, ഇപ്രകാരം ലഭിക്കുന്ന കമ്മീഷന്റെ 50 ശതമാനം, ഏജന്റുമാരുമായും സബ് ഏജന്റുമാരുമായും, അവരിലൂടെ ലഭിച്ച ബിസിനസ്സിനായി പങ്കുവയ്ക്കണം.

8. ആർബിഐയുടെ e Kuber സിസ്റ്റം വഴിയുള്ള പ്രോസസ്സിംഗ്

ഷെഡ്യൂൾഡ് വാണിജ്യബാങ്കുകളുടെ ശാഖകളിലൂടെയും, നിയുക്ത പോസ്റ്റ് ഓഫീസുകളിലൂടെയും സോവറിൻ സ്വർണ്ണ ബോണ്ടുകൾ ആർബിഐയുടെ e Kumber സിസ്റ്റം വഴിലഭിക്കും. e Kumber സിസ്റ്റം മുഖേന ഇന്റർനെറ്റ് അല്ലെങ്കിൽ ഇൻഫനെറ്റുമായി ബന്ധം സ്ഥാപിക്കാം. അപേക്ഷ സ്വീകരിക്കുന്ന ഓഫീസുകൾ കിട്ടുന്ന നിക്ഷപസംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തുകയോ, മൊത്തത്തിൽ അപ് ലോഡ് ചെയ്യുകയോ ആവാം. അശ്രദ്ധമൂലം എന്തെങ്കിലും തെറ്റുകൾ വരുന്നത് ഒഴിവാക്കാൻ സിസ്റ്റത്തിലേക്ക് നൽകുന്ന വിവരങ്ങളുടെ കൃത്യത ഇവർ ഉറപ്പുവരുത്തണം. അപേക്ഷ ലഭിച്ചുവെന്നതിന് തെളിവായി ഉടനെതന്നെ ഒരു സ്ഥിരീകരണം നൽകുന്നതായിരിക്കും. ഇതുകൂടാതെ അപ്‌ലോഡു ചെയ്ത ഫയലുകളുടെ ഒരു സ്ഥിരീകരണ സ്‌ക്രോളും, സ്വീകരിക്കുന്ന ഓഫീസുകളിലെ റിക്കാർഡുകൾ പുതുക്കുന്നതിനുവേണ്ടി നൽകും. അലോട്ട്‌മെന്റ് തീയതിയിൽ അതായത് 2017 ജൂലൈ 28 ന് ഒറ്റ നിക്ഷേപകൻ / പ്രധാന നിക്ഷേപകന്റെ പേരിൽ ഹോൾഡിംഗ് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കും.

സ്വീകരിക്കുന്ന ഓഫീസുകൾക്ക് ഇവ ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാം. email അഡ്രസ്സ് തന്നിട്ടുള്ള നിക്ഷേപകർക്ക് ഹോൾഡിംഗ് സർട്ടിഫിക്കറ്റുകൾ email വഴിയായും അയക്കാം. ഡിപ്പോസിറ്ററികൾ, ഈ നിക്ഷേപങ്ങളെ ക്രമേണ അവരുടെ ഡിമാറ്റ് അക്കൗണ്ടുകളിൽ വരവുവച്ചുകൊടുക്കുന്നതാണ്. അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഡിപ്പോസിറ്ററിയിൽ നൽകിയുള്ളവയും സമാനമാണെങ്കിൽ മാത്രമേ ഇപ്രകാരം ചെയ്യുകയുള്ളൂ.

9. ഹോൾഡിംഗ് സർട്ടിഫിക്കറ്റുകളുടെ പ്രിന്റിംഗ്

100 GSM പേപ്പറിൽ, A-4 വലിപ്പത്തിൽ കളറിൽ, ഹോൾഡിംഗ് സർട്ടിഫിക്കറ്റുകളുടെ പ്രിന്റുകളെടുക്കാവൂ.

10. തുടർ സേവനം

സ്വീകരിക്കുന്ന ഓഫീസുകൾ അതായത് ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുശാഖകൾ, നിയുക്ത പോസ്റ്റാഫീസുകൾ, SCHIL, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ (NSE Ltd BSE എന്നിവ) നിക്ഷേപകനെ സ്വന്തമായികരുതി ബോണ്ടുകളുമായി ബന്ധപ്പെടാനുള്ള ഏറ്റവും ഒടുവിലത്തെ വിവരങ്ങൾ, കാലാവധിക്ക് മുമ്പ് പണമായിമാറ്റണമെങ്കിൽ അതിനുള്ള സഹായം എന്നിവ നൽകും. ബോണ്ടുകൾ കാലാവധിയെത്തി പണം തിരിച്ചുകൊടുക്കുന്നതുവരെ ഈ ഓഫീസുകൾ, അപേക്ഷകൾ സുരക്ഷിതമായി വയ്ക്കണം.

11. വില്പനക്ഷമത

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ വിജ്ഞാപനം ചെയ്യുന്ന തീയതി മുതൽ ബോണ്ടുകൾ വില്ക്കുകയും വാങ്ങുകയും ചെയ്യാം. (ഡിമാറ്റ് ചെയ്ത ബോണ്ടുകൾ മാത്രമേ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൂടെ ട്രേഡിംഗ് നടത്താൻ കഴിയൂ എന്നോർക്കുക)

12. ബന്ധപ്പെടേണ്ടവരെ സംബന്ധിച്ച വിവരങ്ങൾ.

എന്തെങ്കിലും സംശയങ്ങൾക്കോ, വിശദീകരണങ്ങൾക്കോ താഴെപ്പറയുന്നവയിൽ email അയക്കുക.

(a) സോവറിൻ സ്വർണ്ണബോണ്ട് click here

(b) ആദായനികുതി സംബന്ധമായി click here

വിശ്വാസപൂർവ്വം

(ഷൈനി സുനിൽ)
ഡെപ്യൂട്ടി ജനറൽ മാനേജർ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?