RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78501228

പ്രാമാണിക സര്‍ക്കുലര്‍ സ്വയം സഹായ ഗ്രൂപ്പുകളെ (SHG) ബാങ്കുകളുമായി ബന്ധിപ്പിക്കുന്ന പ്രോഗ്രാം

RBI/2018-19/07
FIDD.FID.BC.No.04/12.01.033/2018-19

ജൂലൈ 02, 2018

എല്ലാ വാണിജ്യ ബാങ്കുകളുടേയും
ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍,
/ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

പ്രിയപ്പെട്ട മാഡം/ സര്‍,

പ്രാമാണിക സര്‍ക്കുലര്‍ സ്വയം സഹായ ഗ്രൂപ്പുകളെ (SHG) ബാങ്കുകളുമായി
ബന്ധിപ്പിക്കുന്ന പ്രോഗ്രാം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കാലാകാലങ്ങളില്‍ എസ്.എച്ച്.ജി. ബാങ്ക് ബന്ധിപ്പിക്കല്‍ പ്രോഗ്രാമിനെ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തവുകളെല്ലാം ഒരു സ്ഥലത്തുതന്നെ ലഭ്യമാക്കണമെന്ന് ഉദ്ദേശിച്ച് ഈ വിഷയത്തില്‍ നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉത്തരവുകളും പുതുക്കിയ നിലയില്‍ ഈ പ്രാമാണിക സര്‍ക്കുലറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അനുബന്ധത്തില്‍ സൂചിപ്പിച്ചിട്ടു ള്ളതുപോലെ, 2018 ജൂണ്‍ 30 വരെ, ഈ വിഷയത്തില്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലറുകള്‍ ഈ പ്രാമാണിക സര്‍ക്കുലറില്‍ ക്രോഡീകരിച്ചു നല്‍കിയിരി ക്കുന്നു.

വിശ്വാസപൂര്‍വ്വം

(ഗൗതം പ്രസാദ് ബോറാ)
ചീഫ് ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ്

Encl: മുകളില്‍ പറഞ്ഞിട്ടുള്ളതുപോലെ


എസ്.എച്ച്.ജി. ബാങ്ക് ബന്ധിപ്പിക്കല്‍ പ്രോഗ്രാം-പ്രാമാണിക സര്‍ക്കുലര്‍

ഔപചാരികമായ ബാങ്കിംഗ് ഘടനയേയും ദരിദ്രഗ്രാമവാസികളേയും പരസ്പര പ്രയോജനങ്ങള്‍ക്കായി ഒരുമിപ്പിക്കാനുള്ള കഴിവ് സ്വയംസഹായ ഗ്രൂപ്പുകള്‍ക്കുണ്ട്. ഏതാനും സംസ്ഥാനങ്ങളില്‍ ഈ ബന്ധിപ്പിക്കല്‍ പ്രോഗ്രാമിന്‍റെ സ്വാധീനം എത്രയുണ്ടെന്നു വിലയിരുത്താനായി, നബാര്‍ഡു നടത്തിയ പഠനം താഴെപ്പറയുന്നപോലെ പ്രോത്സാഹജനകവും ആശാസ്യവു മായ കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. എസ്.എച്ച്.ജി കള്‍ക്കുള്ള വായ്പകളുടെ വ്യാപ്തി വര്‍ദ്ധിച്ചിട്ടുണ്ട്. വരുമാനം ജനിപ്പിക്കാത്ത പ്രവര്‍ത്തനങ്ങളില്‍നിന്നും വരുമാന മുണ്ടാവുന്ന പ്രവര്‍ത്തനങ്ങളിലേക്ക്, അംഗങ്ങളുടെ വായ്പാമാതൃക മാറിയിട്ടുണ്ട്. ഏകദേശം നൂറുശതമാനം തിരിച്ചടവ് സാദ്ധ്യമാക്കാനായിട്ടുണ്ട്. വായ്പക്കാര്‍ക്കും ബാങ്കിനും ഇടപാടുകള്‍ നടത്താന്‍വേണ്ടിവരുന്ന ചിലവ് കുറഞ്ഞിട്ടുണ്ട്. ഇതിനൊ ക്കെപുറമെ എസ്.എച്ച്.ജി. അംഗങ്ങള്‍ക്ക് ക്രമാനുഗതമായ വരുമാന വര്‍ദ്ധനവു ണ്ടായിട്ടുണ്ട്. ഈ ബന്ധിപ്പിക്കല്‍, ബാങ്കുകളുമായി ബന്ധിപ്പിക്കപ്പെട്ട പ്രോജക്ടിന്‍റെ 85 ശതമാനം ഗ്രൂപ്പുകളും വനിതകള്‍മാത്രം രൂപീകരിച്ചവയാ ണെന്നുള്ളതാണ് മറ്റൊരു സുപ്രധാനകാര്യം.

2. 2008-09-ലെ യൂണിയന്‍ ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ 93-ᴐ൦ ഖണ്ഡികയില്‍ ബഹുമാനപ്പെട്ട ധനകാര്യമന്ത്രി പറഞ്ഞതുപോലെ, എസ്.എച്ച്.ജി. അംഗങ്ങളുടെ മുഴുവന്‍ വായ്പാവശ്യങ്ങളും നിറവേറ്റണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടത് എസ്.എച്ച്.ജി. ബാങ്ക് ബന്ധിപ്പിക്കലിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ്. അദ്ദേഹം ഇങ്ങിനെ പറഞ്ഞു. "ബാങ്കുകള്‍ മൊത്തം സാമ്പത്തിക പരിവ്യാപനം (Financial inclusion) എന്ന ആശയം സ്വീകരിക്കുവാന്‍ പ്രോത്സാഹിപ്പി ക്കപ്പെടണം. ചില പൊതു മേഖ ലാബാങ്കുകള്‍ ചെയ്തിട്ടുള്ള മാതൃകകള്‍ പിന്‍തുടര്‍ന്ന് എല്ലാ വാണിജ്യ ബാങ്കുകളും എസ് എച്ച് ജി അംഗങ്ങളുടെ താഴപ്പറയുന്ന എല്ലാ വായ്പാവശ്യങ്ങളും നിറവേറ്റണമെന്ന് ഗവണ്‍മെന്‍റ് ആവശ്യപ്പെടും. (എ) വരുമാനം ജനിപ്പിക്കാനുള്ള പ്രവര്‍ത്ത നങ്ങള്‍ (ബി) ഭവനം, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ സാമൂഹികമായ ആവശ്യങ്ങള്‍. (സി) കടം വച്ചുമാറ്റുക (debt swapping). അങ്ങിനെ എസ്എച്ച്ജികളും ബാങ്കുകളും തമ്മില്‍ ബന്ധിപ്പിക്കുക എന്ന കാര്യം, റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയുടെ പണ നയപ്രസ്താവനകളിലും യൂണിയന്‍ ബഡ്ജറ്റിലും കാലാകാലങ്ങളില്‍ ഊന്നിപ്പ റയുകയും, ഇതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ബാങ്കുകള്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്.

3. നടപടിക്രമങ്ങള്‍ ലളിതവും എളുപ്പവും ഉള്ളതാക്കി ബാങ്കുശാഖകള്‍ സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് വായ്പാസഹായം നല്‍കണം. അപ്രകാരം ചെയ്യുന്ന ശാഖകള്‍ക്ക്, ബാങ്കുകള്‍ വേണ്ടത്ര പ്രോത്സാഹനങ്ങള്‍ നല്‍കണം. ഗ്രൂപ്പിന്‍റെ ആന്തരിക ശക്തിയെ നിയന്ത്രിക്കേണ്ടതില്ല. ഔപചാരികമായ ഘടനകള്‍ അടിച്ചേല്പിക്കുകയോ അവ സ്വീകരിക്കുവാന്‍ നിര്‍ബന്ധി ക്കുകയോ ചെയ്യരുത്. എസ്എച്ച്ജികള്‍ക്കു നല്‍കുന്ന വായ്പകള്‍ പ്രയാസരഹി തമായിരിക്കണം. വീട്ടാവശ്യങ്ങള്‍ക്കുള്ള ചിലവുകളും അതിലുള്‍പ്പെടു ത്തിയിരിക്കണം. ബാങ്കിംഗ് മേഖലയുമായി എസ്എച്ച്ജികളുമായുള്ള ബന്ധിപ്പിക്കല്‍ ഫലപ്രദമാക്കുന്നതിനു വേണ്ടി താഴെപ്പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേ ശങ്ങള്‍ കര്‍ക്കശമായി പാലിക്കണം.

4. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആരംഭം:

a) രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായതും, എന്നാല്‍ അംഗങ്ങള്‍ക്കിടയില്‍ സമ്പാദ്യശീലം പ്രചരിപ്പിക്കുന്നതുമായ എസ്എച്ച്ജികള്‍ക്ക് ബാങ്കുകളില്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ യോഗ്യതയുണ്ടായിരിക്കും. ഈ എസ്എച്ച്ജികള്‍ സേവിംഗ്സ് ബാങ്ക് അക്കൗ ണ്ടുകള്‍ തുടങ്ങുന്നതിനുമുമ്പ്, വായ്പകള്‍ എടുത്തിരിക്കണമെന്നില്ല. ബാങ്കിംഗ് റഗുലേഷന്‍ വകുപ്പിന്‍റെ, കെവൈസി സംബന്ധമായ പ്രാമാണിക നിര്‍ദ്ദേശങ്ങള്‍ (ഭാഗം VI- ഖണ്ഡിക 43), കസ്റ്റമര്‍ ഡ്യൂ ഡിലിജന്‍സ് (Customer Due Diligence (CDD1)- പൂര്‍ത്തിയാ ക്കുമ്പോള്‍ പാലിക്കണം.

b) സ്വയം സഹായ ഗ്രൂപ്പുകള്‍ക്കുള്ള (എസ്എച്ച്ജികള്‍) ലളിതവല്‍ക്ക രിക്കപ്പെട്ട മുകളില്‍പറഞ്ഞിട്ടുള്ള ഉത്തരവനുസരിച്ചുള്ള എല്ലാ അംഗങ്ങ ളുടേയും സിഡിഡി, (CDD) എസ്എച്ച്ജികളുടെ സേവിംഗ്സ് അക്കൗണ്ടുകള്‍ തുടങ്ങു മ്പോള്‍ നിഷ്കര്‍ഷിക്കേണ്ടതില്ല. എസ്എച്ച്ജികളുടെ വായ്പ ബന്ധി പ്പിക്കുന്ന സമയത്ത് അംഗങ്ങളുടേയോ ഭാരവാഹികളുടേയോ പ്രത്യേക സിഡിഡി ആവശ്യമില്ല.

5. എസ്എച്ച്ജികള്‍ക്കുള്ള വായ്പാസഹായം

a. ഓരോ ബാങ്കിന്‍റെയും ശാഖ, ബ്ലോക്ക്, ജില്ലാപ്ലാന്‍, സംസ്ഥാന വായ്പാ രൂപരേഖകള്‍ എന്നിവയില്‍ എസ് എച്ച് ജികള്‍ക്കുള്ള വായ്പാസഹായം ഉള്‍പ്പെടുത്തിയിരിക്കണം. വായ്പാസംബന്ധമായ രൂപരേഖകള്‍ തയാറാ ക്കുമ്പോള്‍ ഈ മേഖലയ്ക്ക് ഏറ്റവും മുന്തിയ പരിഗണന നല്‍കണം. ബാങ്കിന്‍റെ ഏകീകൃത വായ്പാരൂപരേഖയുടെ അവിഭാജ്യമായ ഒരു ഘടക മായി ഇതുള്‍പ്പെടുത്തണം.

b. നബാര്‍ഡിന്‍റെ പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച്, എസ്എച്ച്ജി കള്‍ക്ക്, സമ്പാദ്യവുമായി ബന്ധപ്പെടുത്തിയ വായ്പകള്‍ (1: 1 മുതല്‍ 1: 4 എന്ന സമ്പാദ്യ- വായ്പാനുപാതത്തില്‍) അനുവദിക്കണം. എന്നാല്‍ വളര്‍ച്ചയെത്തിയ എസ്എച്ച്ജി കളുടെ കാര്യത്തില്‍ നാലിരട്ടി എന്ന പരിധിയ്ക്കു മുകളിലും, ബാങ്കിന്‍റെ വിവേചനാധികാരമുപയോഗിച്ച് വായ്പ കള്‍ നല്‍കാം.

c. എസ്എച്ച്ജികള്‍ക്കുള്ള വായ്പാപ്രവാഹം കൂട്ടുന്നതിനുവേണ്ടി, ഏറ്റവും കുറഞ്ഞ നടപടിക്രമങ്ങളും പ്രമാണരേഖകളുമടങ്ങുന്ന ഒരു ലളിതമായ പദ്ധതി മുന്നുപാധിയായി സ്വീകരിക്കണം. പ്രവര്‍ത്തനസംബന്ധമായി രുന്ന എല്ലാ തടസ്സങ്ങളും ദൂരീകരിച്ച് എത്രയും വേഗത്തില്‍ വായ്പകള്‍ നല്‍കാന്‍ ശാഖാമാനേജര്‍ക്ക് പര്യാപ്തമായ അധികാരം നല്‍കാന്‍ ബാങ്കുകള്‍ ശ്രമിക്കണം. വായ്പാ അപേ ക്ഷകള്‍, നടപടിക്രമങ്ങള്‍, പ്രമാണരേഖകള്‍ എല്ലാം ലളിതമാക്കണം. ഇത് എളുപ്പ ത്തിലും അനായാസവുമായി വായ്പകള്‍ ലഭ്യമാക്കാന്‍ സഹാ യിക്കും.

6. പലിശ നിരക്കുകള്‍ : സ്വയംസഹായ ഗ്രൂപ്പുകള്‍ക്കും അവയുടെ അംഗങ്ങള്‍ക്കും നല്‍കുന്ന വായ്പകള്‍ക്കുള്ള പലിശനിരക്ക് തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് വിവേച നാധികാരമുണ്ടായിരിക്കും.

7. സര്‍വീസ്/പ്രോസ്സസിംഗ് ചാര്‍ജ്ജുകള്‍

25,000 രൂപ വരെയുള്ള മുന്‍ഗണനാ മേഖലയിലെ വായ്പകളുമായി ബന്ധപ്പെട്ടുള്ളതോ, താല്‍ക്കാലികമായുള്ളതോ ആയ സര്‍വീസ് ചാര്‍ജുകള്‍, ഇന്‍സ്പെക്ഷന്‍ ചാര്‍ജുകള്‍ എന്നിവ ചുമത്താന്‍ പാടില്ല. എസ്.എച്ച്.ജികള്‍ക്കും ജെഎന്‍ജികള്‍ക്കുമുള്ള മുന്‍ഗണനാമേഖലയ്ക്ക് കീഴില്‍വരുന്ന വായ്പകള്‍ക്കു മേലുള്ള ഈ പരിധി ഒരംഗത്തിന് 25000 രൂപ വീതമായിരിക്കും. അല്ലാതെ, ഗ്രൂപ്പിന് മൊത്തത്തിലുള്ള പരിധിയല്ല.

8. മുന്‍ഗണനാ മേഖലയില്‍ വ്യത്യസ്ത ഖണ്ഡം

എസ്എച്ച്ജിയ്ക്ക് നല്‍കിയ വായ്പകള്‍ ബാങ്കുകള്‍ക്ക് പ്രയാസമില്ലാതെ റിപ്പോര്‍ട്ടു ചെയ്യാന്‍ കഴിയുംവിധം. എസ്എച്ച്ജി അംഗങ്ങള്‍ക്ക് ഗ്രൂപ്പ് എന്ത് തരം ആവശ്യങ്ങള്‍ക്കാണോ പുനര്‍വായ്പ നല്‍കിയത് അവ കണക്കാക്കാതെ "എസ്എച്ച്ജികള്‍ക്കുള്ള വായ്പകള്‍" എന്ന് ബാങ്കുകള്‍ റിപ്പോര്‍ട്ടു ചെയ്താല്‍ മതിയാകും. എസ്എച്ച്ജികള്‍ക്കു നല്‍കിയ മുന്‍ഗണനാ വായ്പകള്‍ "ദുര്‍ബല വിഭാഗങ്ങള്‍" എന്ന് പരിഗണിക്കപ്പെടും.

9. എസ്എച്ച്ജികളില്‍ വായ്പാവീഴ്ച വരുത്തുന്നവര്‍

ഏതാനും എസ്എച്ച്ജി അംഗങ്ങളോ കുടുംബാംഗങ്ങളോ ബാങ്കിനു വീഴ്ച വരുത്തുന്നുവെങ്കില്‍ തന്നെ, സാധാരണഗതിയില്‍, എസ്.എച്ച്.ജി കള്‍ വീഴ്ച വരുത്തിയിട്ടില്ലെങ്കില്‍, വായ്പാവിതരണത്തിന് തടസ്സമാവില്ല. എന്നിരുന്നാലും, വീഴ്ചവരുത്തിയ ഒരംഗത്തിന് വായ്പാസഹായം നല്‍കാന്‍ എസ്എച്ച്ജി ബാങ്ക്വായ്പ ഉപയോഗിക്കാന്‍ പാടില്ല.

10. പ്രാപ്തിയൊരുക്കലും പരിശീലനവും

a. എസ്എച്ച്ജി ബന്ധിപ്പിക്കല്‍ പദ്ധതിയെ ബാങ്കുകള്‍ അനുയോജ്യമായ നടപടികളിലൂടെ ഉള്‍ക്കൊള്ളുകയും തനിമയുള്ള ഹ്രസ്വകാല പ്രോഗ്രാമുകള്‍, ഫീല്‍ഡ് തലത്തിലുള്ള പ്രവര്‍ത്തകര്‍ക്കുവേണ്ടി, സംഘടിപ്പിക്കുകയും വേണം. കൂടാതെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും, നിയന്ത്രണതലങ്ങളിലുള്ള ഉദ്യോഗസ്ഥ ര്‍ക്കുംവേണ്ടി അനുയോജ്യമായ ജാഗ്രതാബോധവല്‍ക്കരണ പരിപാടികളും നടത്തണം.

b. "എഫ്എല്‍സികള്‍ വഴിയുള്ള സാമ്പത്തിക സാക്ഷരതയും, ഗ്രാമീണശാ ഖകളും" -നയപുനരവലോകനം. 2017 മാര്‍ച്ച് 2-ലെ സര്‍ക്കുലര്‍ FIDD FLC. BC. No. 22/ 12.01.018/2016-17-ലെ മാര്‍ഗ്ഗനിര്‍ദ്ദേ ശങ്ങള്‍ ബാങ്കുകള്‍ ശ്രദ്ധിക്കുക.

11. എസ്എച്ച്ജികള്‍ക്കുള്ള വായ്പാ സഹായത്തെ സംബന്ധിച്ച നിരീക്ഷണവും പുനരവലോകനവും

എസ്എച്ച്ജികളുടെ അന്തര്‍ലീനമായ ശക്തി പരിഗണിച്ച് അതിന്‍റെ പുരോഗതി ബാങ്കുകള്‍ വിവിധതലങ്ങളില്‍ സൂക്ഷ്മമായി നിരീക്ഷിക്കേണ്ട താണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എസ്എച്ച്ജി-ബാങ്ക് ബന്ധിപ്പിക്കല്‍ പദ്ധതിവഴി അസംഘടിത മേഖലയിലേക്കുള്ള വായ്പാപ്രവാഹത്തെ ഉത്തേജിപ്പിക്കാനായി എസ്എച്ച്ജി ബന്ധിപ്പിക്കല്‍ പദ്ധതിയുടെ നിരീക്ഷണം എസ്എല്‍ബിസി, ഡിസിസി യോഗങ്ങളിലെ നിരന്തരമായ ഒരു ചര്‍ച്ചാവിഷയമാക്കേണ്ടതാണ്. ഉന്നതതലത്തില്‍, ത്രൈമാസികാടിസ്ഥാ നത്തില്‍ ഇത് പുനരവലോകനം ചെയ്യപ്പെടണം. 2018 ഏപ്രില്‍ 26-ലെ ആര്‍ബിഐ കത്ത് FIDD. CO. FID. No. 3387/12.01.033/2017-18 -ല്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതുപോലെ എസ്എച്ച്ജി ബിഎല്‍പി യിലെ പുരോഗതി, ത്രൈമാസി കാടിസ്ഥാനത്തില്‍, നബാര്‍ഡ് (മൈക്രോ ക്രെഡിറ്റ് ഇന്നോവേ ഷന്‍സ് വിഭാഗം) മുംബൈയ്ക്ക് റിപ്പോര്‍ട്ടു ചെയ്യണം. ഈ റിപ്പോര്‍ട്ട് നിശ്ചിത മാതൃകയില്‍ നിശ്ചിത തീയതിക്ക് 15 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണം.

12. സിഐസി കള്‍ക്കു സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടുകള്‍:

എസ്എച്ച്ജി അംഗങ്ങളുടെ സാമ്പത്തിക പരിവ്യാപനത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുസമര്‍പ്പണത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത്, ബാങ്കുകള്‍, ബാങ്കിംഗ് റഗുലേഷന്‍ വിഭാഗത്തിന്‍റെ 2016 ജൂണ്‍ 16-ലെ സ്വയംസഹായ ഗ്രൂപ്പ് അംഗങ്ങളെ സംബന്ധിച്ച വായ്പാ വിവരങ്ങള്‍, 2016 ജനുവരി 14-ലെ സ്വയംസഹായ ഗ്രൂപ്പംഗ ങ്ങളെ സംബന്ധിച്ച വായ്പാവിവരങ്ങള്‍" എന്നിവയിലടങ്ങിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേ ശങ്ങള്‍ സസൂഷ്മം പാലിക്കാന്‍ ആവശ്യപ്പെടുന്നു.


അനുബന്ധം

ഈ പ്രാമാണിക സര്‍ക്കുലറില്‍ ക്രോഡീകരിച്ചിട്ടുള്ള സര്‍ക്കുലറുകളുടെ പട്ടിക

ക്രമ നം. സര്‍ക്കുലര്‍ നം. തീയതി വിഷയം
1 2 3 4
1 RPCD.No.Plan.BC.13/PL-09.22/91/92 July 24, 1991 ദരിദ്രഗ്രാമീണര്‍ക്ക് ബാങ്കിംഗ് സേവനം ലഭ്യമാക്കല്‍-ഇടനില നിര്‍വഹിക്കുന്ന ഏജന്‍സികള്‍-സ്വയംസഹായ ഗ്രൂപ്പുകള്‍
2 RPCD.No.PL.BC.120/04.09.22/95-96. April 2, 1996 സ്വയംസഹായ ഗ്രൂപ്പുകളെ ബാങ്കുകളുമായി ബന്ധിപ്പിക്കല്‍- എന്‍ജിഒകളും എസ്എച്ച്ജികളെയും സംബന്ധിച്ച പ്രവര്‍ത്തക സമിതി- ശുപാര്‍ശകള്‍-തുടര്‍ പ്രവര്‍ത്തനങ്ങള്‍.
3 DBOD.DIR.BC.11/13.01.08/98 February 10, 1998 സ്വയംസഹായ ഗ്രൂപ്പുകളുടെ പേരില്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കല്‍
4 RPCD.PI.BC.12/04.09.22/98-99. July 24, 1998 സ്വയംസഹായ ഗ്രൂപ്പുകളെ ബാങ്കുകളുമായി ബന്ധിപ്പിക്കല്‍
5 RPCD.No.PLAN.BC.94/04.09.01/98-99. April 24, 1999 മൈക്രോ ക്രെഡിറ്റ് സ്ഥാപനങ്ങള്‍- പലിശ നിരക്കുകള്‍
6 RPCD.PL.BC.28/04.09.22/99-2000. September 30, 1999 മൈക്രോ ക്രെഡിറ്റ് സ്ഥാപനങ്ങളും സ്വയംസഹായ ഗ്രൂപ്പുകളും വഴിയുള്ള വായ്പാ വിതരണം.
7 RPCD No.PL.BC.62/04.09.01/99-2000 February 18, 2000 മൈക്രോ ക്രെഡിറ്റ്
8 RPCD.No.Plan.BC.42/04.09.22/2003-04. November 03, 2003 മൈക്രോ ക്രെഡിറ്റ്
9 RPCD.No.Plan.BC.61/04.09.22/2003-04. January 09, 2004 അസംഘടിത മേഖലയിലേക്കുള്ള വായ്പാപ്രവാഹം
10 RBI/385/2004-05 RPCD.No.Plan.BC.84/04.09.22/2004-05 March 03, 2005 മൈക്രോ ക്രെഡിറ്റിന്‍റെ പുരോഗതി റിപ്പോര്‍ട്ട്
11 RBI/2006-07/441 RPCD.CO.MFFI.BC.No.103/12.01.01/2006-07 June 20, 2007 മൈക്രോഫൈനാന്‍സ്-പ്രോഗ്രസ്സ് റിപ്പോര്‍ട്ടുകളുടെ സമര്‍പ്പണം
12 RPCD/MFFI.BC.No.56/12.01.001/2007-08 April 15, 2008 മൊത്തത്തിലുള്ള സാമ്പത്തിക പരിവ്യാപനവും എസ്എച്ച്ജി കളുടെ വായ്പാവശ്യവും
13 DBOD.AML.BC.No.87/14.01.001/2012-13 March 28, 2013 നിങ്ങളുടെ കസ്റ്റമറെ അറിയുക എന്നതിന്‍റെ വ്യവസ്ഥകള്‍-പണം വെളുപ്പിക്കലിനെതിരായ പരിമാണങ്ങള്‍- ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായത്തെ പ്രതിരോധിക്കല്‍ 2002-ലെ പണം വെളുപ്പിക്കല്‍ തടയല്‍ ആക്ടിന്‍ കീഴില്‍ ബാങ്കുകള്‍ക്കുള്ള കര്‍ത്തവ്യങ്ങള്‍-സ്വയംസഹായഗ്രൂപ്പുകളെ സംബന്ധിച്ച വ്യവസ്ഥകളുടെ ലളിതവല്‍ക്കരണം.
14 FIDD.FID.BC.No.56/12.01.033/2014-15 May 21, 2015 എസ്എച്ച്ജി-ബാങ്ക് ബന്ധിപ്പിക്കല്‍ പ്രോഗ്രാം-പ്രോഗ്രസ്സ് റിപ്പോര്‍ട്ടുകളുടെ പുനരവലോകനം
15 RBI/2015-16/291 DBR.CID.BC.No.73/29.16.56/2015-16 January 14, 2016 സ്വയംസഹായ ഗ്രൂപ്പ് (എസ്എച്ച്ജി) അംഗങ്ങളുടെ വായ്പാ വിവര റിപ്പോര്‍ട്ടിംഗ്
16 RBI/2015-16/424 DBR.CID.BC.No.104/20.16.56/2015-16 June 16, 2016 സ്വയംസഹായ ഗ്രൂപ്പ് (എസ്എച്ച്ജി) അംഗങ്ങളുടെ വായ്പാ വിവര റിപ്പോര്‍ട്ടിംഗ്
17 Master Direction DBR.AML.BC.No.81/14.01.001/2015-16 April 20, 2018 പ്രാമാണിക നിര്‍ദ്ദേശം-നിങ്ങളുടെ കസ്റ്റമറെ അറിയുക (KYC) - നിര്‍ദ്ദേശം, 2016.

1 കസ്റ്റമര്‍ ഡ്യൂ ഡിലിജന്‍സ് എന്നാല്‍ കസ്റ്റമറെയും ഗുണഭോക്താവായ ഉടമസ്ഥനേയും തിരിച്ചറിയുകയും വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്യുക എന്നതാണ്.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?