<font face="mangal" size="3">പിഴ പലിശ ഈടാക്കൽ - വൈകി റിപ്പോർട്ട് ചെയ്യുന്! - ആർബിഐ - Reserve Bank of India
പിഴ പലിശ ഈടാക്കൽ - വൈകി റിപ്പോർട്ട് ചെയ്യുന്നതിന്
RBI/2017-18/130 ഫെബ്രുവരി 9, 2018 1. ചെയർമാൻ/ മാനേജിങ് ഡയറക്ടർ/ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ 2. ട്രഷറി ഡയറക്ടർ (സംസ്ഥാന സർക്കാരുകൾ) മാന്യരേ പിഴ പലിശ ഈടാക്കൽ - വൈകി റിപ്പോർട്ട് ചെയ്യുന്നതിന് മേൽ വിഷയത്തിൽ 2017 ഒക്ടോബർ 12നു പുറപ്പെടുവിച്ച മാസ്റ്റർ ഡയറക്ഷൻ DCM(CC)നം. G-2.03.35.01/2017-18 ദയവായി പരിശോധിയ്ക്കുക. 2. ഭാരതീയ റിസർവ് ബാങ്കിൽ ബാങ്കിന്റെ പേരിലുള്ള കറന്റ് അക്കൗണ്ടിൽ തെറ്റായ റിപ്പോർട്ടിങ്/ വൈകിയ റിപ്പോർട്ടിങ്/റിപ്പോർട്ട് ചെയ്യാത്തത് എന്നീ കാരണങ്ങളാൽ കറൻസി ചെസ്ററ് അറ്റ നിക്ഷേപം റിപ്പോർട്ട് ചെയ്ത് അനർഹമായ ക്രെഡിറ്റ് നേടിയിട്ടുണ്ടെങ്കിൽ അത്തരം എല്ലാ ഇടപാടുകളിലും ഇപ്പോൾ പിഴ പലിശ ഈടാക്കി വരുന്നുണ്ട്. എന്നാൽ അറ്റ നിക്ഷേപം ഉള്ള കറൻസി ചെസ്റ്റുകൾ ഇടപാടുകൾ വൈകി റിപ്പോർട്ട് ചെയ്താലും അവ റിസർവ് ബാങ്കിന്റെ ഫണ്ട് ഉപയോഗിച്ചില്ല എന്ന കാരണത്താൽ, വ്യക്തമായ നിർദ്ദേശങ്ങളുടെ അഭാവത്തിൽ, പല ഓഫീസുകളും പല രീതിയിലാണ് ഇത് കൈകാര്യം ചെയ്യുന്നത്. 3. കറൻസി ചെസ്റ്റുകൾ അറ്റ നിക്ഷേപം റിപ്പോർട്ട് ചെയ്തിട്ടുള്ള അവസരത്തിൽ ഇടപാടുകൾ വൈകി റിപ്പോർട്ട് ചെയ്താലും നിലവിലുള്ള നിരക്കിൽ പിഴ പലിശ ഈടാക്കുവാൻ പാടുള്ളതല്ല. എങ്കിലും കറൻസി ചെസ്ററ് ഇടപാടുകൾ സമയാസമയം റിപ്പോർട്ട് ചെയ്യാനുള്ള അച്ചടക്കം ഉറപ്പു വരുത്തുവാനായി മുഷിഞ്ഞ നോട്ട് റിസർവ് ബാങ്കിലേക്ക് അയയ്ക്കുമ്പോളും മറ്റു ചെസ്റ്റുകളിലേയ്ക്ക് ഡൈവേർഷൻ നല്കുമ്പോളും വിത്ത്ഡ്രായൽ എന്ന് തെറ്റായി കാണിച്ചാൽ അത്തരം തെറ്റുകൾക്ക് അൻപതിനായിരം രൂപ പിഴ ഈടാക്കുന്നത് പോലെ (മാസ്റ്റർ ഡയറക്ഷൻ ഖണ്ഡിക 1.5) ഇടപാടുകൾ വൈകി റിപ്പോർട്ട് ചെയ്യുന്നതിനും അൻപതിനായിരം രൂപ പിഴ ഈടാക്കിയാൽ മതിയാകും. 4. മുകളിൽ സൂചിപ്പിച്ച മാസ്റ്റർ ഡയറക്ഷനിലെ മറ്റു നിബന്ധനകൾക്കു മാറ്റമില്ല 5. ഈ സർക്കുലറിന്റെ തീയതിയിലോ അതിനു ശേഷമോ കണ്ടു പിടിയ്ക്കുന്ന എല്ലാ ഇടപാടുകൾക്കും പുതുക്കിയ നിബന്ധനകൾ ബാധകമാകും. വിശ്വസ്തതയോടെ (അജയ് മിച്യാരി) |