RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

132600033

കേരളത്തിലെ ‘ഗ്രേവാള്‍ ബ്രദേര്‍സ് ഫൈനാന്‍സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ഭാരതീയ റിസര്‍വ്വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള , “മാസ്റ്റര്‍ ഡയറക്ഷന്‍ - ഭാരതീയ റിസർവ് ബാങ്ക് ( ബാങ്കിoഗ് ഇതര ധനകാര്യ കമ്പനി - നിലവാരാധിഷ്ഠിത നിയന്ത്രണം ) - മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, 2023 എന്നതിലെ ചില നിശ്ചിത നിബന്ധനകള്‍ പാലിക്കാത്തതിന് 2025 മെയ് 09 ലെ ഉത്തരവു പ്രകാരം കേരളത്തിലെ “ഗ്രേവാള്‍ ബ്രദേര്‍സ് ഫൈനാന്‍സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനു’ (പ്രസ്തുത കമ്പനി) മേൽ ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി.ഐ), 50,000/- രൂപ (അന്‍പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്‍ഡ്യ ആക്ടിലെ 58ജി(1)(ബി) വകുപ്പിനൊപ്പം, 58ബി(5)(എഎ) എന്ന വകുപ്പ് കൂട്ടിവായിച്ചതിന്‍ പ്രകാരം, ആർബിഐ യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഡയറക്ടര്‍മാരുടെ നിയമനത്തെ കുറിച്ചുള്ള അറിയിപ്പിനെ സംബന്ധിച്ച കത്തിടപാടുകള്‍, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, ആര്‍ബിഐ യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതായി വെളിവാക്കപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തില്‍, മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്തില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത കമ്പനിക്ക് നോട്ടീസ് നല്‍കുകയുണ്ടായി. നോട്ടീസിനുള്ള പ്രസ്തുത കമ്പനിയുടെ മറുപടിയും വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍ബിഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു:

പ്രസ്തുത കമ്പനി, അതിന്‍റെ മാനേജ്മെന്‍റില്‍ മാറ്റം പ്രാബല്ല്യത്തില്‍ വരുത്തിയതിനും തല്‍ഫലമായി സ്വതന്ത്ര ഡയറക്ടര്‍മാരൊഴികെയുള്ള അതിന്‍റെ 30 ശതമാനത്തിലധികം ഡയറക്ടര്‍മാര്‍ക്ക് മാറ്റം സംഭവിച്ചതിനും ആര്‍.ബി.ഐ യുടെ മുന്‍കൂര്‍ അനുവാദം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തി.

ഈ നടപടി, നിയന്ത്രണപരമായ ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത കമ്പനി അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത കമ്പനിക്കെതിരെ ആര്‍ബിഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരു മുന്‍വിധിയും ഉളവാക്കുന്നതല്ല.

(പുനീത് പഞ്ചോളി)
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2025-2026/334

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?