RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

129694462

കര്‍ണാടക മാന്‍വിയിലെ “ മാന്‍വി പട്ടണ സൌഹാര്‍ദ്ദ സഹകരി ബാങ്ക് നിയമിത‘ ന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

“മേല്‍നോട്ടപരിശോധനാ പ്രവര്‍ത്തനങ്ങളുടെ ചട്ടക്കൂട് (സൂപ്പര്‍വൈസറി ആക്ഷന്‍ ഫ്രെയിംവര്‍ക്- എസ് എ എഫ്)” എന്ന വിഷയത്തിനു കീഴില്‍ ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള ചില നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്, 2024 ഒക്ടോബര്‍ 29 ലെ ഉത്തരവു പ്രകാരം, കര്‍ണാടക മാന്‍വിയിലെ “ മാന്‍വി പട്ടണ സൌഹാര്‍ദ്ദ സഹകരി ബാങ്ക് നിയമിത‘ ന് (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി. ഐ), 25,000/- രൂപ (ഇരുപത്തി അയ്യായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

പ്രസ്തുത ബാങ്കിന്‍റെ മേലുള്ള നിയമപ്രകാരമുള്ള പരിശോധന, അതിന്‍റെ 31 മാര്‍ച്ച് 2023 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി, ആര്‍.ബി.ഐ നടത്തുകയുണ്ടായി. എസ്.എ.എഫ് പ്രകാരം പുറപ്പെടുവിച്ച ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗരേഖകള്‍ പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെയും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളുടെയും അടിസ്ഥാനത്തില്‍, മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്തില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത ബാങ്കിന് നോട്ടിസ് നല്‍കുകയുണ്ടായി. നോട്ടിസിനുള്ള പ്രസ്തുത ബാങ്കിന്‍റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം മറ്റുപലതിന്‍റെയും കൂട്ടത്തില്‍, താഴെ പറയുന്ന കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.

പ്രസ്തുത ബാങ്ക്, പുതിയ വായ്പകളും അഡ്വാന്‍സുകളും അനുവദിച്ചതു കൂടാതെ, നിക്ഷേപങ്ങള്‍ക്ക് ഭാരതീയ സ്റ്റേറ്റ് ബാങ്ക് വാഗ്ദാനം ചെയ്യുന്നതിനെക്കാള്‍ അധികമായ ഉയര്‍ന്ന പലിശ നിരക്ക് , എസ് എ എഫ് - ന് കീഴിലുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി വാഗ്ദാനം ചെയ്തു.

പ്രസ്തുത ബാങ്ക്, പുതിയ വായ്പകളും അഡ്വാന്‍സുകളും അനുവദിച്ചതു കൂടാതെ, നിക്ഷേപങ്ങള്‍ക്ക് ഭാരതീയ സ്റ്റേറ്റ് ബാങ്ക് വാഗ്ദാനം ചെയ്യുന്നതിനെക്കാള്‍ അധികമായ ഉയര്‍ന്ന പലിശ നിരക്ക് , എസ് എ എഫ് - ന് കീഴിലുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി വാഗ്ദാനം ചെയ്തു.

 

(പുനീത് പഞ്ചോളി) 
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ് : 2024-2025/1448

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?