തെലങ്കാനയിലെ ദി കരിംനഗർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
തെലങ്കാനയിലെ ദി കരിംനഗർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
'മുൻഗണനാ മേഖല വായ്പ (പി.എസ്.എൽ) - ടാർഗെറ്റുകളും വർഗ്ഗീകരണവും' സംബന്ധിച്ച് ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ , പി.എസ്.എൽ. ടാർഗറ്റിലെ തുക നേടാത്തതു കാരണമുണ്ടായ കുറവു നികത്താനുള്ള സംഭാവന മൈക്രോ, ചെറുകിട സംരംഭങ്ങളുടെ (എം.എസ്.ഇ) റീഫിനാൻസ് ഫണ്ടിലേക്ക് നൽകുന്നത് സംബന്ധിച്ച് ആർ.ബി.ഐ പുറപ്പെടുവിച്ച നിർദ്ദിഷ്ട നിർദ്ദേശങ്ങൾ എന്നിവ പാലിക്കാത്തതിന് തെലങ്കാനയിലെ ദി കരിംനഗർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ ആർ.ബി.ഐ, 2025 മാർച്ച് 18 ലെ ഒരു ഉത്തരവ് പ്രകാരം ₹3.10 ലക്ഷം (മൂന്ന് ലക്ഷം പതിനായിരം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 46(4)(i), 56 എന്നീ വകുപ്പുകൾക്കൊപ്പം സെക്ഷൻ 47എ(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിലെ (FY) പി.സ്.എൽ. ടാർഗറ്റ് കൈവരിച്ചതിലെ കുറവു നികത്താനായി, ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ (എസ്.ഐ.ഡി.ബി.ഐ) നിയന്ത്രിക്കുന്ന എം.എസ്.ഇ. റീഫിനാൻസ് ഫണ്ടിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ ആർ.ബി.ഐ. പ്രസ്തുത ബാങ്കിന് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു, നിശ്ചിത തുക നിക്ഷേപിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, നിശ്ചിത തുക നിക്ഷേപിക്കാൻ ബാങ്കിനെ ഉപദേശിച്ചുകൊണ്ട് ആർബിഐ ഒരു മുന്നറിയിപ്പ് കത്ത് പുറപ്പെടുവിച്ചു, പക്ഷേ പ്രസ്തുത ബാങ്ക് അത് നിക്ഷേപിക്കുന്നതിൽ പരാജയപ്പെട്ടു. മേൽപ്പറഞ്ഞ നിയമലംഘനത്തിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്‍റെ മറുപടിയും, വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. മുന്നറിയിപ്പ് കത്ത് നൽകിയിട്ടും 2022-23 സാമ്പത്തിക വർഷത്തിലെ പി.എസ്.എൽ ടാർഗ്ഗറ്റ് കൈവരിച്ചതിലെ കുറവു നികത്താൻ എസ്.ഐ.ഡി.ബി.ഐയിൽ പരിപാലിക്കുന്ന എംഎസ്‌ഇ റീഫിനാൻസ് ഫണ്ടിൽ നിശ്ചിത തുക നിക്ഷേപിക്കുന്നതിൽ പ്രസ്തുത ബാങ്ക് പരാജയപ്പെട്ടു, ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല. (പുനീത് പഞ്ചോളി) പത്രക്കുറിപ്പ് : 2024-2025/2426 |