ഗുജറാത്ത്, ഖേഡയിലെ ദി ഖേഡാ പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
ഗുജറാത്ത്, ഖേഡയിലെ ദി ഖേഡാ പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
‘പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകൾ മറ്റ് ബാങ്കുകളിൽ പണം നിക്ഷേപിയ്ക്കൽ’, ‘പ്രയോറിറ്റി സെക്ടർ ലെൻഡിംഗ് (പിഎസ്എൽ) - ടാർഗെറ്റുകളും ക്ലാസിഫിക്കേഷനും’, എന്നീ വിഷയങ്ങൾ സംബന്ധിച്ച ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ നിർദ്ദേശങ്ങളും , പിഎസ്എല്ലിൻ്റെ നേട്ടത്തിലെ കുറവ് കാരണം മൈക്രോ ആൻഡ് സ്‌മോൾ എൻ്റർപ്രൈസസ് (എം.എസ്.ഇ) റീഫിനാൻസ് ഫണ്ടിലേക്ക് സംഭാവന നൽകുന്നതിന് ആർബിഐ പുറപ്പെടുവിച്ച നിർദ്ദിഷ്ട നിർദ്ദേശങ്ങളുംപാലിക്കാത്തതിനും 2024 നവംബർ 15 ലെ ഉത്തരവു പ്രകാരം ഗുജറാത്ത്, ഖേഡയിലെ ദി ഖേഡാ പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി. ഐ), 2,10,000/- രൂപ (രണ്ടു ലക്ഷത്തി പതിനായിരം മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. പ്രസ്തുത ബാങ്കിന്റെ 2023 മാർച്ച് 31 ലെ സാമ്പത്തിക നില അടിസ്ഥാനമാക്കി ആർ.ബി.ഐ. നിയമപരമായ പരിശോധന നടത്തി. കൂടാതെ, 2022-23 സാമ്പത്തിക വർഷത്തിലെ (എഫ്.വൈ) പി.എസ്.എൽ. ലക്ഷ്യം കൈവരിച്ചതിലെ കുറവിനെതിരെ സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെൻ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ഐ.ഡി.ബി.ഐ) നിയന്ത്രിക്കുന്ന എം.എസ്.ഇ. റീഫിനാൻസ് ഫണ്ടിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ പ്രത്യേക നിർദ്ദേശങ്ങളിലൂടെ ബാങ്കിന് ആർബിഐ നിർദ്ദേശം നൽകി. നിശ്ചിത തുക നിക്ഷേപിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, ആവശ്യമായ തുക നിക്ഷേപിക്കാൻ ബാങ്കിനെ ഉപദേശിച്ചുകൊണ്ട് ആർ.ബി.ഐ ഒരു മുന്നറിയിപ്പ് കത്തും നൽകിയിരുന്നു, എന്നാൽ ബാങ്ക് അത് നിക്ഷേപിക്കുന്നതിൽ വീണ്ടും പരാജയപ്പെട്ടു. നിയമാനുസൃത പരിശോധനയിൽ കണ്ടെത്തിയ, ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതും / അതുമായി ബന്ധപ്പെട്ട പ്രത്യേക നിർദ്ദേശങ്ങൾ പാലിക്കാത്തതുമായ വസ്തുതകൾ സംബന്ധിച്ച് നടത്തിയ കത്തിടപാടുകളുടെ അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് ബാങ്കിന് നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്‍റെ മറുപടിയും, വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. പ്രസ്തുത ബാങ്ക്
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
((പുനീത് പഞ്ചോളി) പത്രക്കുറിപ്പ് : 2024-2025/1579 |