ഗുജറാത്തിലെ സൂററ്റിലുള്ള ദി റാൻഡർ പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആർ ബി ഐ പിഴ ചുമത്തി - ആർബിഐ - Reserve Bank of India
ഗുജറാത്തിലെ സൂററ്റിലുള്ള ദി റാൻഡർ പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആർ ബി ഐ പിഴ ചുമത്തി
1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് (ബിആർ ആക്ട്) ലെ സെക്ഷൻ 26എ യും സെക്ഷൻ 56 ഉം ലംഘിച്ചതിനും 'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെവൈസി)' എന്ന വിഷയത്തിൽ ആർബിഐ പുറപ്പെടുവിച്ച ഏതാനും നിർദ്ദേശങ്ങൾ പാലിക്കാത്തതിനും. 2024 ഒക്ടോബർ 28 ലെ ഒരു ഉത്തരവ് പ്രകാരം, ഗുജറാത്തിലെ സൂററ്റിലുള്ള ദി റാൻഡർ പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി.ഐ) ₹1.50 ലക്ഷം (ഒരു ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. ബി ആർ ആക്ടിലെ 46(4)(i), 56 വകുപ്പുകൾക്കൊപ്പം സെക്ഷൻ 47എ(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. 2023 മാർച്ച് 31 ലെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ആധാരമാക്കി ആർബിഐ നിയമപരമായ പരിശോധന നടത്തുകയുണ്ടായി. നിയമപരമായ വ്യവസ്ഥകളുടെ ലംഘനം / ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാത്തത് എന്നിവ സംബന്ധിച്ച നിയമപരമായ പരിശോധനയിലെ കണ്ടെത്തലുകളുടെയും അനുബന്ധ കാത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, ബിആർആക്ടിലെ വ്യവസ്ഥകളും ആർബിഐ നിർദ്ദേശങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിഗത ഹിയറിങ്ങിലെ വാക്കാലുള്ള നിവേദനങ്ങളും പരിഗണിച്ച ശേഷം, മറ്റു കാര്യങ്ങൾക്കൊപ്പം, ബാങ്കിനെതിരെ താഴെപറയുന്ന പിഴ ചുമത്തേണ്ടുന്ന ചാർജുകൾ നിലനിൽക്കുന്നതാണെന്നും ആർബിഐ കണ്ടെത്തി: പ്രസ്തുത ബാങ്ക്: i) നിശ്ചിത കാലയളവിനുള്ളിൽ ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് അർഹമായ തുകകൾ ട്രാൻസ്ഫർ ചെയ്തില്ല; ii) ഉപഭോക്താക്കളുടെ കെവൈസി-യുടെ റിസ്ക് അടിസ്ഥാനമാക്കിയുള്ള അപ്‌ഡേറ്റ് (പുതുക്കൽ) നടത്തിയില്ല. iii) ആറ് മാസത്തിലൊരിക്കലെങ്കിലും അക്കൗണ്ടുകളുടെ റിസ്ക് വർഗ്ഗീകരണത്തിന്റെ ആനുകാലിക അവലോകനത്തിനുള്ള സംവിധാനം നടപ്പിലാക്കിയില്ല. ഈ നടപടി നിയമാനുസൃത നിയന്ത്രണങ്ങൾപാലിക്കുന്നതിലെ പോരായ്മയെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ പ്രസ്തുത ബാങ്ക് അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആർബിഐ സ്വീകരിച്ചേക്കാവുന്ന മറ്റേതെങ്കിലും നടപടികളുടെ മുൻവിധിയായുള്ളതല്ല. (പുനീത് പഞ്ചോളി) പത്രക്കുറിപ്പ്: 2024-2025/1425 |