RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

129694982

തമിഴ് നാട്ടിലെ ‘ദി ശ്രീരംഗം കോ-ഓപ്പറേറ്റിവ് അര്‍ബന്‍ ബാങ്ക് ലിമിറ്റഡിന് ‘മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ഭാരതീയ റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള ‘ഡയറക്റ്റര്‍മാര്‍, അവരുടെ ബന്ധുക്കള്‍, അവര്‍ക്ക് താല്പര്യമുള്ള സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള വായ്പകള്‍/അഡ്വാന്‍സുകള്‍” എന്ന വിഷയത്തെ സംബന്ധിച്ച ചില നിശ്ചിത നിര്‍ദ്ദേശങ്ങളും കൂടാതെ, ‘’ മേല്‍നോട്ട പരിശോധനാ ചട്ടക്കൂട് – (എസ് എ എഫ്)’ എന്ന വിഷയത്തെ സംബന്ധിച്ച ചില നിര്‍ദ്ദിഷ്ട മാര്‍ഗ്ഗരേഖകളും പാലിക്കാത്തതിന് 2024 നവംബര്‍ 05 ലെ ഉത്തരവു പ്രകാരം, ‘ദി ശ്രീരംഗം കോ- ഓപ്പറേറ്റിവ് അര്‍ബന്‍ ബാങ്ക് ലിമിറ്റഡിന്’ (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് 1,50,000/- രൂപ (ഒന്നര ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) എന്ന വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകളും കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

പ്രസ്തുത ബാങ്കിന്‍റെ മേലുള്ള നിയമപ്രകാരമുള്ള പരിശോധന, അതിന്‍റെ 31 മാര്‍ച്ച് 2023 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി, ആര്‍ ബി ഐ നടത്തുകയുണ്ടായി. മേല്പറഞ്ഞ, ആര്‍ ബി ഐ യുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെയും, ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളുടെയും അടിസ്ഥാനത്തില്‍, മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത ബാങ്കിന് നോട്ടിസ് നല്‍കുകയുണ്ടായി. നോട്ടിസിനുള്ള പ്രസ്തുത ബാങ്കിന്‍റെ മറുപടിയും വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.

പ്രസ്തുത ബാങ്ക്,

  1. ഡയറക്ടര്‍മാരുടെ ബന്ധുക്കള്‍ക്ക് വായ്പകള്‍ അനുവദിച്ചു.
  2. ഉയര്‍ന്ന അനുപാദത്തില്‍ നിഷ്ക്രിയ ആസ്തികള്‍ ഉള്ള മേഖലകള്‍ക്ക് വായ്പാ സൌകര്യങ്ങള്‍ അനുവദിച്ചതിനു പുറമെ എസ് എ എഫിന് കീഴിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായി, അപകടസാധ്യതാ മൂല്യം (റിസ്ക് വെയ്റ്റ്) 100 ശതമാനത്തിലധികമുള്ള പുതിയ വായ്പകളും അഡ്വാന്‍സുകളും അനുവദിച്ചു.
     

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.

 

(പുനീത് പഞ്ചോളി)     
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2024-2025/1450

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?