RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

115041290

തമിഴ്‌നാട് തൂത്തുക്കുടിയിലെ തൂത്തുക്കുടി ഡിസ്ട്രിക്ട് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനുമേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

‘തട്ടിപ്പുകൾ - വർഗ്ഗീകരണം, റിപ്പോർട്ടിംഗ്, നിരീക്ഷണം’ എന്ന വിഷയത്തിൽ നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവെലപ്മെന്റ്റ് (നബാർഡ്) നിർദ്ദേശിച്ചിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ പാലിക്കാത്തതിനാൽ 2024 മേയ് 06-ലെ ഉത്തരവു പ്രകാരം തമിഴ്‌നാട് തൂത്തുക്കുടിയിലെ തൂത്തുക്കുടി ഡിസ്ട്രിക്ട് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനുമേൽ (ബാങ്ക്) ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 50,000/- രൂപ (അൻപതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47എ(1)(സി), എന്നിവയ്‌ക്കൊപ്പം സെക്ഷൻ 46(4)(i), 56 എന്നീ വകുപ്പുകൾ പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

മാർച്ച് 31, 2023-ലെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി നിയമാനുസൃതമായ പരിശോധന നബാർഡ് നടത്തിയിരുന്നു. നബാർഡ് നിർദ്ദേശങ്ങൾ പാലിക്കാത്തതിൻ്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ പിഴ ചുമത്താതിരിക്കുവാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി.

നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചപ്പോൾ , മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ, തട്ടിപ്പുകൾ നബാർഡിന് റിപ്പോർട്ടു ചെയ്യേണ്ടതിൽ കാലതാമസം നേരിട്ടു എന്ന ആരോപണം നിലനിൽക്കുന്നതായിക്കണ്ടെത്തിയത് പണപ്പിഴ ചുമത്താനുള്ള കാരണമായി.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ബാങ്കിനെതിരെ ആർബിഐ ആരംഭിച്ചേക്കാവുന്ന മറ്റേതെങ്കിലും നടപടികളെക്കുറിച്ച് മുൻവിധികളില്ലാതെയാണ് ഈ പണപ്പിഴ ചുമത്തുന്നത്.

 

(യോഗേഷ് ദയാൽ)   
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2024-2025/274

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?