മഹാരാഷ്ട്രയിലെ മുംബൈയിലെ വൈശ്യ സഹകാരി ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
മഹാരാഷ്ട്രയിലെ മുംബൈയിലെ വൈശ്യ സഹകാരി ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
പ്രയോറിറ്റി സെക്ടർ ലെൻഡിങ് (പി.എസ്.എൽ.) - ടാർജറ്റും വർഗ്ഗീകരണവും- ആർ.ബി.ഐ.യുടെ നിർദ്ദേശങ്ങൾ, ‘പി.എസ്.എൽ.ൻ്റെ നേട്ടത്തിലെ കുറവ് കാരണം മൈക്രോ ആൻഡ് സ്മോൾ എൻ്റർപ്രൈസസ് (എം.എസ്.ഇ) റീഫിനാൻസ് ഫണ്ടിലേക്കുള്ള സംഭാവനയെക്കുറിച്ചുള്ള ആർ.ബി.ഐ. യുടെ പ്രത്യേക നിർദ്ദേശങ്ങൾ എന്നിവ പാലിക്കാത്തതിന് 2024 ഡിസംബർ 12 ലെ ഉത്തരവു പ്രകാരം മഹാരാഷ്ട്രയിലെ മുംബൈയിലെ വൈശ്യ സഹകാരി ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി. ഐ.), 5,96,000/- രൂപ (അഞ്ചു ലക്ഷത്തി തൊണ്ണൂറ്റി ആറായിരം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിലെ (എഫ്.വൈ) പി.എസ്.എൽ. ലക്ഷ്യ തുകയുടെ നേട്ടത്തിലെ കുറവിനെതിരെ സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെൻ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ഐ.ഡി.ബി.ഐ. ) നിയന്ത്രിക്കുന്ന എം.എസ്.ഇ. റീഫിനാൻസ് ഫണ്ടിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ പ്രത്യേക നിർദ്ദേശങ്ങളിലൂടെ ബാങ്കിന് ആർ.ബി.ഐ. നിർദ്ദേശം നൽകി. നിശ്ചിത തുക നിക്ഷേപിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, ആവശ്യമായ തുക നിക്ഷേപിക്കാൻ ബാങ്കിനെ. ഉപദേശിച്ചുകൊണ്ട് ആർ.ബി.ഐ. ഒരു മുന്നറിയിപ്പ് കത്ത് നൽകി, പക്ഷേ ആ തുക നിക്ഷേപിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടു. മുൻ പറഞ്ഞ വ്യവസ്ഥകൾ പാലിയ്ക്കാത്തതായുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലും തുടർന്നു നടത്തിയ കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, ബി.ആർ. ആക്ടിലെ വ്യവസ്ഥകൾ പാലിയ്ക്കാത്തതിനാൽ ഉണ്ടായ വീഴ്ചയുടെ പേരില്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസ്തുത ബാങ്കിന് നോട്ടീസ് നല്‍കുകയുണ്ടായി. നോട്ടീസിനുള്ള ബാങ്കിന്‍റെ മറുപടിയും, വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, പ്രസ്തുത ബാങ്ക്, 2022-23 സാമ്പത്തിക വർഷത്തേക്കുള്ള പി.എസ്.എൽ. ലക്ഷ്യം കൈവരിക്കുന്നതിലെ കുറവിനെതിരെ നിശ്ചിത സമയത്തിനുള്ളിലും മുന്നറിയിപ്പ് കത്ത് നൽകിയതിന് ശേഷവും എസ്.ഐ.ഡി.ബി.ഐ. യിൽ സൂക്ഷിച്ചിരിക്കുന്ന എം.എസ്.ഇ. റീഫിനാൻസ് ഫണ്ടിൽ നിശ്ചിത തുക നിക്ഷേപിക്കുന്നതിൽ പരാജയപ്പെട്ടതായിക്കണ്ടു, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു . ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ. മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
(പുനീത് പഞ്ചോളി) പത്രക്കുറിപ്പ് : 2024-2025/1711 |