RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

131428294

തമിഴ്‌നാട്ടിലെ വിരുദുനഗറിലെ വിരുദുനഗർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ വൈ സി)' എന്ന വിഷയത്തിൽ ആർ‌ബി‌ഐ പുറപ്പെടുവിച്ചിട്ടുള്ള ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, 2025 ജനുവരി 03 ലെ ഉത്തരവ് പ്രകാരം, തമിഴ്‌നാട്ടിലെ വിരുദുനഗറിലെ വിരുദുനഗർ കോപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന് മേൽ (പ്രസ്തുത ബാങ്ക്) ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി.ഐ.) 50,000/- രൂപ (അമ്പതിനായിരം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 46(4)(i), 56 വകുപ്പുകൾക്കൊപ്പം സെക്ഷൻ 47(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്.

പ്രസ്തുത ബാങ്കിൻ്റെ 2023 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതിയെ ആധാരമാക്കി ആർ‌.ബി.. നിയമപരമായ ഒരു പരിശോധന നടത്തുകയുണ്ടായി. ആർ‌.ബി.. നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന പരിശോധനയിലെ കണ്ടെത്തലിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ അറിയിച്ചുകൊണ്ട് ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്‍റെ മറുപടിയും, വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍താഴെപ്പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ.  കണ്ടെത്തുകയുംതന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.

ഉപഭോക്താക്കളുടെ കെവൈ സി രേഖകൾ നിശ്ചിത സമയപരിധിക്കുള്ളിൽ സെൻട്രൽ കെ വൈ സി റെക്കോർഡ്സ് രജിസ്ട്രിയിൽ (സികെവൈസിആർ) അപ്ലോഡ് ചെയ്യുന്നതിൽ പ്രസ്തുത ബാങ്ക് പരാജയപ്പെട്ടു.

നടപടി, നിയമാനുസൃത നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ പോരായ്മയെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ പ്രസ്തുത ബാങ്ക് അവരുടെ  ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല.  കൂടാതെ, പണപ്പിഴ ബാങ്കിനെതിരെ ആർ.ബി.ഐ. സ്വീകരിച്ചേക്കാവുന്ന മറ്റേതെങ്കിലും  നടപടികളുടെ മുൻവിധിയായുള്ളതല്ല.

(പുനീത് പഞ്ചോളി)     
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ് :: 2024-2025/1913

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?