ഗുജറാത്തിലെ ഖേഡ ജില്ലയിലെ മെഹമ്മദാബാദ് അർബൻ പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തി - ആർബിഐ - Reserve Bank of India
ഗുജറാത്തിലെ ഖേഡ ജില്ലയിലെ മെഹമ്മദാബാദ് അർബൻ പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തി
'സഹകരണ ബാങ്കുകളുടെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളിലെ (സിഐസി) അംഗത്വം' 'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ വൈ സി)' എന്നീ വിഷയങ്ങളിൽ ആർ.ബി.ഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, , 2024 ഒക്ടോബർ 28 ലെ ഒരു ഉത്തരവ് പ്രകാരം, ഗുജറാത്തിലെ ഖേഡ ജില്ലയിലെ മെഹമ്മദാബാദ് അർബൻ പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ₹60,000/- (അറുപതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47എ(1)(സി), സെക്ഷൻ 46(4)(i), 56 എന്നിവയ്‌ക്കൊപ്പം, 2005 ലെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്ടിന്റെ സെക്ഷൻ 25-ലെയും വ്യവസ്ഥകൾ പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. പ്രസ്തുത ബാങ്കിൻ്റെ 2023 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതിയെ ആധാരമാക്കി ആർബിഐ നിയമപരമായ ഒരു പരിശോധന നടത്തുകയുണ്ടായി. ആർ ബി ഐ നിർദ്ദേശങ്ങൾ പാലിക്കപെടുന്നില്ലെന്ന സൂപ്പർവൈസറി കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ അറിയിച്ചുകൊണ്ട് ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിഗത ഹിയറിങ്ങിലെ വാക്കാലുള്ള നിവേദനങ്ങളും പരിഗണിച്ച ശേഷം, മറ്റു കാര്യങ്ങൾക്കൊപ്പം ബാങ്കിനെതിരെ താഴെപ്പറയുന്ന പിഴ ചുമത്തേണ്ടുന്ന ചാർജുകൾ നിലനിൽക്കുന്നതായും ആർബിഐ കണ്ടെത്തി. പ്രസ്തുത ബാങ്ക്:span>: I) മൂന്ന് സിഐസി-കൾക്ക് ഡാറ്റ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടു, ഒരു സിഐസി -ക്ക് അപൂർണ്ണമായ ഡാറ്റ സമർപ്പിച്ചു; and II) അക്കൗണ്ടുകളുടെ റിസ്ക് വർഗ്ഗീകരണത്തിന്റെ ആനുകാലിക അവലോകനം ആറ് മാസത്തിലൊരിക്കലെങ്കിലും നടത്തുന്നതിൽ പരാജയപ്പെട്ടു. ഈ നടപടി, നിയമാനുസൃത നിയന്ത്രണങ്ങൾപാലിക്കുന്നതിലെ പോരായ്മയെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ പ്രസ്തുത ബാങ്ക് അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തൽ ബാങ്കിനെതിരെ ആർബിഐ സ്വീകരിച്ചേക്കാവുന്ന മറ്റേതെങ്കിലും നടപടികളുടെ മുൻവിധിയായുള്ളതല്ല. (പുനീത് പഞ്ചോളി) പത്രക്കുറിപ്പ് :2024-2025/1426 |