EventSessionTimeoutWeb

<font face="mangal" size="3px">4 &#3342;&#3451;&#3372;&#3391;&#3342;&#3371;&#3405;&zwnj;&#3384;&#3391;-&#3349;&#3454; &#3333;&#3381;&#3452;&#3349;&#3405;&#3349;&#3405; &#3368;&#3453;&#3349;&#3391;&#3375;&#3391;&#3376;&#3393;&#3368;&#3405;&#3368; &#3376;&#3356;&#3391;&#3384;&#3405;&zwnj;&#3359;&#340 - ആർബിഐ - Reserve Bank of India

RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78514541

4 എൻബിഎഫ്‌സി-കൾ അവർക്ക് നൽകിയിരുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആർബിഐയെ തിരിച്ചേൽപ്പിച്ചു

ജനുവരി 18, 2019

4 എൻബിഎഫ്‌സി-കൾ അവർക്ക് നൽകിയിരുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആർബിഐയെ തിരിച്ചേൽപ്പിച്ചു

താഴെപ്പറയുന്ന എൻബിഎഫ്‌സി-കൾ അവർക്ക് ഭാരതീയ റിസർവ് ബാങ്ക് അനുവദിച്ചിരുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് തിരിച്ചേൽപ്പിച്ചിരിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934-ലെ സെക്ഷൻ 45-1എ(6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചുകൊണ്ട് അതിൻപ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 താക്കർ & കമ്പനി ലിമിറ്റഡ് ജതിയ ചേംബേഴ്‌സ് 60, ഡോ.പി.ബി.ഗാന്ധി മാർഗ്, മുബൈ-400 001 13.00292 മാർച്ച് 09, 1998 നവംബർ 30, 2018
2 എച്ച്.ആർ.ബി.ഫുഡ് പ്രോഡക്ട്‌സ് പ്രൈ വറ്റ് ലിമിറ്റഡ് 58, ചൗരംഗി റോഡ്, പി.എസ്.-ഷേക്‌സ്പിയർ സരണി, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 071 ബി.05.03410 ആഗസ്റ്റ് 30, 2000 നവംബർ 15, 2018
3 യോക്കോഗാവാ കമ്മോട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് 6, വാട്ടർലൂ സ്ട്രീറ്റ്, റൂം നം.506, പതിനഞ്ചാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 069 05.02518 മെയ് 26, 1998 ഒക്ടോബർ 31, 2018
4 തഗ്ഗാസ് ഇൻഡസ്ട്രി യൽ ഡവലപ്പ്‌മെന്റ് ലിമിറ്റഡ് 9സി, ലോർഡ് സിൻഹാ റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 071 05.2890 സെപ്തംബർ 07, 1998 നവംബർ 30, 2018

ആകയാൽ മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ ആർ.ബി.ഐ. ആക്ട്, 1934ലെ സെക്ഷൻ 45-I ലെ ഉപാധി(എ) യിൽ നിർവചിക്കപ്പെട്ടിരിക്കും പ്രകാരമുള്ള ഒരു ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1691

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?