RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78485377

കാർഡ് സന്നിഹിത ഇടപാടുകൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള സ്ഥരീകരണം. (Authentication)

RBI/2016-17/170
DPSS.CO.PD No.1421/02.14.003/2016-17

ഡിസംബർ 02, 2016

ആർആർബികളുൾപ്പെടെയുള്ള എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ /
അർബൻ സഹകരണ ബാങ്കുകൾ / സംസ്ഥാന സഹകരണ ബാങ്കുകൾ / ജില്ലാ
കേന്ദ്രസഹകരണ ബാങ്കുകൾ അധികാരപ്പെടുത്തിയ കാർഡു പേയ്‌മെന്റ്
നെറ്റുവർക്കുകൾ / വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റേഴ്‌സ് / പേയ്‌മെന്റ്‌സ്
ബാങ്കുകൾ / സ്മാൾ ഫിനാൻസ് ബാങ്കുകൾ എന്നിവയുടെ ചെയർമാനും
മാനേജിംഗ് ഡയറക്ടറും / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർ.

പ്രിയപ്പെട്ട സർ / മാഡം,

കാർഡ് സന്നിഹിത ഇടപാടുകൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള സ്ഥരീകരണം. (Authentication)

2016 സെപ്തംബർ 29 ലെ DPSS.CO.PD.No. 892/02.14.003/2016-17-ാം നമ്പർ സർക്കുലർ പരിഗണിക്കുക. ഇതിൻ പ്രകാരം, 2017 ജനുവരി ഒന്നു മുതൽ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ പുതിയ കാർഡ്‌സന്നിഹിത സ്വീകാര്യതയെ സംബന്ധിച്ച ഘടനാസംവിധാനങ്ങളും, ആധാർ അടിസ്ഥാനമാക്കിയ ബയോമെട്രിക് സ്ഥിരീകരണവും കൂടി ഉപയോഗിച്ച് പെയ്‌മെന്റ് ഇടപാടുകൾ നടത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

2. വിതരണവും ആവശ്യങ്ങളും (demand and supply) തമ്മിലുള്ള വിയോജിപ്പുകാരണം, ഘടനാ സംവിധാനങ്ങളുടെ ഉപയോഗത്തിന്റെ വേഗത കുറഞ്ഞുപോയിട്ടുള്ളതായി ഞങ്ങളുടെ ശ്രദ്ധയിൽകൊണ്ടുവന്നിട്ടുണ്ട്. അതിനാൽ, ഒരു പുനരവലോകനത്തിൽ, ആധാർ അടിസ്ഥാനമാക്കിയുള്ള കാർഡ് ഇടപാടുകൾ ഏർപ്പെടുത്തുന്നതിനുള്ള സമയം 2017 ജൂൺ 30 വരെ നീട്ടാൻ തീരുമാനിച്ചിരിക്കുന്നു. എന്നിരുന്നാലും, സ്വീകർത്താവിനെ സംബന്ധിച്ചുവേണ്ട മാറ്റങ്ങൾ, നെറ്റുവർക്ക് നിലവാരം, ഉപകരണ സംബന്ധമായ തയാറെടുപ്പ് എന്നിവയുൾപ്പെടെ ആവശ്യമുള്ള ഒരുക്കങ്ങൾ നടത്തുന്നത് ബാങ്കുകൾ തുടരണം.

3. കൂടാതെ, ഞങ്ങളുടെ 2016 സെപ്തംബർ 29 ലെ സർക്കുലറിലുള്ള നിർദ്ദേശങ്ങൾ പുതിയ കാർഡു സ്വീകാര്യതാ സംബന്ധമായ ഘടനാസംവിധാനങ്ങൾ ഏർപ്പെടുത്താൻ വേണ്ടിയുള്ളതാണെന്ന് വിശദമാക്കട്ടേ. ഇപ്പോൾ നിലവിലുള്ള കാർഡ് സ്വീകാര്യതാ സംവിധാനങ്ങളെ സംബന്ധിച്ചിടത്തോളം, ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് സംവിധാനത്തിലുള്ള പെയ്‌മെന്റ് ഇടപാടുകൾക്ക്, സമയവ്യവസ്ഥ തുടർന്ന് അറിയിക്കുന്നതാണ്.

4. ഈ നിർദ്ദേശം പെയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് ആക്ട് 2007 (ആക്ട് 51 ഓഫ് 2007) ലെ സെക്ഷൻ 10(2), ഒപ്പം സെക്ഷൻ 18-ം പ്രകാരം പുറപ്പെടുവിക്കുന്നതാണ്.

5. ഈ സർക്കുലർ കിട്ടിയതായി അറിയിക്കുക.

വിശ്വാസപൂർവ്വം,

(നന്ദ എസ്. ഡാവേ)
ചീഫ് ജനറൽ മാനേജർ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?