<font face="mangal" size="3">നാണയങ്ങൾ സ്വീകരിക്കുന്നത് സംബന്ധിച്ച്</font> - ആർബിഐ - Reserve Bank of India
നാണയങ്ങൾ സ്വീകരിക്കുന്നത് സംബന്ധിച്ച്
RBI/2017-18/132 ഫെബ്രുവരി 15, 2018 എല്ലാ ബാങ്കുകളുടേയും ചെയർമാനും മാനേജിംഗ് ഡയറക്ടറും നാണയങ്ങൾ സ്വീകരിക്കുന്നത് സംബന്ധിച്ച് നോട്ടുകളും നാണയങ്ങളും മാറിയെടുക്കുന്ന സൗകര്യം സംബന്ധിച്ച് ഞങ്ങളുടെ 2017 ജൂലൈ 3-ാം തീയതിയിലെ DCM(NE) No.G-1/08.07.18/2017-18 നമ്പർ മാസ്റ്റർ സർക്കുലർ 1(d) ഖണ്ഡികയിൽ പറഞ്ഞിട്ടുള്ളത് ബാങ്കുകളുടെ ഒരു ശാഖയും, അവയുടെ കൗണ്ടറുകളിൽ നൽകപ്പെടുന്ന ചെറിയ ഡിനോമിനേഷൻ നോട്ടുകളോ, നാണയങ്ങളോ സ്വീകരിക്കാതെ നിരസിക്കരുതെന്നാണ്. എങ്കിലും ബാങ്കുശാഖകളിലെ കൗണ്ടറുകളിൽ നാണയങ്ങൾ സ്വീകരിക്കപ്പെടുന്നില്ല എന്ന പരാതികൾ റിസർവ് ബാങ്കിന് തുടർന്നും കിട്ടികൊണ്ടിരിക്കുന്നു. ഇപ്രകാരമുള്ള സേവനം നിരസിക്കപ്പെടുന്നതിനാലാകാം വ്യാപാരികളും ചെറുകിട കച്ചവടക്കാരും പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കികൊണ്ട്, അവർ വില്ക്കുന്ന സാധനങ്ങൾക്കും നൽകുന്ന സേവനങ്ങൾക്കുമുള്ള വിലയായി നാണയങ്ങൾ സ്വീകരിക്കാൻ മടിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ആയതിനാൽ, താങ്കളുടെ ബാങ്ക് ശാഖകളിലെല്ലാം, അവരുടെ കൗണ്ടറുകളിൽ നൽകുന്ന എല്ലാ നോമിനേഷനിലുമുള്ള നാണയങ്ങൾ, അവ മാറ്റിയെടുക്കനായാലും, നിക്ഷേപങ്ങളിലിടുവാനുള്ളതാണെങ്കിലും, സ്വീകരിക്കണമെന്ന് ശാഖകൾക്കെല്ലാം വേണ്ട നിർദ്ദേശങ്ങൾ ഉടൻ തന്നെ പുറപ്പെടുവിക്കണം. 2. നാണയങ്ങൾ, പ്രത്യേകിച്ച് ₹ 1, ₹ 2 എന്നീ ഡിനോമിനേഷനിലുള്ളവ, അവയുടെ ഭാരം കണക്കാക്കി സ്വീകരിക്കുന്നതാവും കൂടുതൽ നല്ലത്. എന്നിരുന്നാലും 100 നാണയങ്ങൾ നിറച്ച പോളിത്തീൻ സഞ്ചികളിൽ സ്വീകരിക്കുന്നതാവും കാഷ്യർമാർക്കും, ഇടപാടുകാർക്കും കൂടുതൽ സൗകര്യപ്രദം. ഇത്തരം പോളിത്തീൻ സഞ്ചികൾ ഇടപാടുകാർക്ക് ലഭിക്കത്തക്കവണ്ണം കൗണ്ടറുകളിൽ വച്ചിരിക്കണം. പൊതുജനങ്ങളുടെ അറിവിലേക്കായി, ഇതു സംബന്ധമായ ഒരു നോട്ടീസ് ശാഖാമന്ദിരത്തിന്റെ അകത്തും പുറത്തും യുക്തമായ രീതിയിൽ പ്രദർശിപ്പിക്കണം. 3. ശാഖകളിൽ നാണയങ്ങൾ ശേഖരിച്ചുവയ്ക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി, അവ അടുത്തുള്ള കറൻസി ചെസ്റ്റുകളിൽ, നിലവിലുള്ള നടപടിക്രമമനുസരിച്ച്, അടയ്‌ക്കേണ്ടതാണ്. അപ്രകാരം, കറൻസി ചെസ്റ്റുകളിൽ നാണയശേഖരങ്ങൾ പുനർവിതരണത്തിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്. നാണയശേഖരം, ആവശ്യക്കാരില്ലെങ്കിൽ കറൻസി ചെസ്റ്റിന്റെ പ്രാപ്തിയ്ക്കുമുപരിയാവുമ്പോൾ, സർക്കിളിലുള്ള ഇഷ്യൂവിഭാഗത്തെ സമീപിക്കേണ്ടേതാണ്. 4. ബാങ്കുകളുടെ നിയന്ത്രണഓഫീസുകൾ, ശാഖകളിൽ മുന്നറിവില്ലാതെയുള്ള സന്ദർശനങ്ങൾ നടത്തി, നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിച്ച് ഹെഡ് ഓഫീസിലേയ്ക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഈ റിപ്പോർട്ടുകൾ ഹെഡ് ഓഫീസിൽ വിശകലനം ചെയ്ത് ആവശ്യമുള്ളിടത്ത് വേഗത്തിലുള്ള പരിഹാര നടപടികൾ എടുക്കേണ്ടതാണ്. 5. ഇതു സംബന്ധമായ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ല എന്ന് ബോദ്ധ്യമായാൽ, അവയെ റിസർവ് ബാങ്ക് നിർദ്ദേശങ്ങളുടെ ലംഘനമായി കണക്കാക്കി ബാധകമായ ശിക്ഷാനടപടികൾ ഉൾപ്പെടെ സ്വീകരിക്കുന്നതായിരിക്കും. 6. ഈ നിർദ്ദേശങ്ങൾ കിട്ടിയതായി അറിയിക്കുക. വിശ്വാസപൂർവ്വം ഒപ്പ് |