<font face="mangal" size="3">നാണയങ്ങളുടെ സ്വീകാര്യത</font> - ആർബിഐ - Reserve Bank of India
നാണയങ്ങളുടെ സ്വീകാര്യത
ആർബിഐ/2018-19/223 ജൂൺ 26, 2019 മാഡം / സർ, നാണയങ്ങളുടെ സ്വീകാര്യത ഒരു ബാങ്കുശാഖയും അതിന്റെ കൗണ്ടറിൽ മാറ്റിനൽകാനായി സമർപ്പിക്കുന്ന ചെറിയ മൂല്യമുള്ള നോട്ടുകളും, നാണയങ്ങളും സ്വീകരിക്കാൻ വിസമ്മതിക്കരുതെന്ന് നിർദ്ദേശിക്കുന്ന, മേൽ സൂചിപ്പിച്ച വിഷയത്തെക്കുറിച്ചുള്ള 15.2.2018 ലെ സർക്കുലർ ഡി സി എം (ആർഎം എം ടി) നം.2945/11.37.01/2017.18 ലേയ്ക്കും, നോട്ടുകളും, നാണയങ്ങളും മാറ്റി നൽകാനുള്ള സൗകര്യത്തെ സംബന്ധിച്ച 2.7.2018ലെ മാസ്റ്റർ സർക്കുലർ ഡി സി എം (എൻ ഇ) നം. ജി-208.07.18/2018-19 എന്നിവയിലേയ്ക്ക് ഞങ്ങൾ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. 2. എന്നിട്ടും, ബാങ്കുശാഖകൾ നാണയങ്ങൾ സ്വീകരിക്കാതിരിക്കുന്നതിനെ സംബന്ധിച്ച പരാതികൾ റിസർവ് ബാങ്കിന് ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഈ നടപടി പൊതുജനങ്ങൾക്ക് വലിയ അസൗകര്യമുണ്ടാക്കുന്നതാണ്. 3. ആയതിനാൽ, പൊതുജനങ്ങൾ ഇടപാടിനും, കൈമാറ്റം ചെയ്യാനും കൗണ്ടറുകളിൽ സമർപ്പിക്കുന്ന എല്ലാ മൂല്യത്തിലുള്ള നാണയങ്ങളും സ്വീകരിക്കണമെന്ന് ഉടനെ എല്ലാ ശാഖകൾക്കും നിർദ്ദേശം നൽകണമെന്ന് ഒരിക്കൽ കൂടി അറിയിക്കുന്നു. ഇക്കാര്യം കർശനമായി പാലിക്കുമെന്ന് ഉറപ്പു വരുത്തേണ്ടതാണ്. വിശ്വസ്തയോടെ, (അജിത് മിച്ച്യാരി) |