RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78499838

പിഎംജെഡിവൈ പദ്ധതിയിൻ കീഴിലുള്ള അക്കൗണ്ടുകൾ - മുൻകരുതലുകൾ.

RBI/2016-17/165
DCM (Plg) No. 1450/10.27.00/2016-17

നവംബർ 29, 2016

പൊതുമേഖലാ ബാങ്കുകൾ / സ്വകാര്യ മേഖലബാങ്കുകൾ / വിദേശബാങ്കുകൾ /
റീജിയണൽ ഗ്രാമീണ ബാങ്കുകൾ / അർബൻ സഹകരണ ബാങ്കുകൾ /
സംസ്ഥാന സഹകരണ ബാങ്കുകൾ / ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾ
എന്നിവയുടെ ചെയർമാൻ / മാനേജിംഗ് ഡയറക്ടർ / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ

പിഎംജെഡിവൈ പദ്ധതിയിൻ കീഴിലുള്ള അക്കൗണ്ടുകൾ - മുൻകരുതലുകൾ.

'പണം പിൻവലിക്കൽ - പ്രതിവാര പരിധി' എന്ന വിഷയത്തിലുള്ള ഞങ്ങളുടെ, 2016 നവംബർ 25 ലെ DCM/Plg/1424/10.27.00/2016-ാം നമ്പർ സർക്കുലർ പരിഗണിക്കുക. പിഎംജെഡിവൈ അക്കൗണ്ടുകളുള്ള, നിർദ്ദോഷികളായ കർഷകരേയും, ഗ്രാമങ്ങളിലുള്ള അക്കൗണ്ടുകാരേയും, കള്ളപ്പണം വെളുപ്പിക്കുന്നവരിൽ നിന്നും, ബിനാമി പ്രോപ്പർട്ടി ട്രാൻസാക്ഷൻ ആൻഡ് മണിലാണ്ടറിങ്ങ് നിയമമനുസരിച്ചുള്ള നിയമ നടപടികളിൽ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടി, 2016 നവംബർ 9 നു ശേഷം സ്‌പെസിഫൈഡ് ബാങ്ക് നോട്ടുക (എസ്ബിഎൻസ്) ൾ ഉപയോഗിച്ച് പിഎംജെഡിവൈ അക്കൗണ്ടുകളിൽ നടത്തുന്ന ഇടപാടുകൾക്ക്, ഒരു മുൻകരുതലെന്നോണം ചില പരിധികൾ ഏർപ്പെടുത്താൻ തിരുമാനിച്ചിരിക്കുന്നു.

പിഎംജെഡിവൈ അക്കൗണ്ടുകളെ സംബന്ധിച്ച് താഴെപ്പറയുന്നവ ഒരു താല്ക്കാലിക നടപടിയായി നടപ്പിലാക്കണം.

  1. കെവൈസി പൂർത്തിയായ അക്കൗണ്ടുകളിൽ നിന്നും പ്രതിമാസം 10,000 വരെ പിൻവലിക്കാൻ അനുവദിക്കാവുന്നതാണ്. 10,000 - ന് മുകളിൽ, എന്നാൽ നിലവിലെ പിൻവലിക്കൽ പരിധിയ്ക്കുള്ളിൽ, ശാഖാമാനേജർമാർക്ക് പണം പിൻവലിക്കാൻ അനുവദിക്കാവു ന്നതാണ്. എന്നാൽ ഇത് അപ്രകാരമുള്ള കൂടുതൽ പിൻവലിക്ക ലുകളുടെ ഉദ്ദേശശുദ്ധി അന്വേഷിച്ചറിഞ്ഞതിനു ശേഷമായിരിക്കണം. അത്തരം ഇടപാടുകൾ ബാങ്ക് റിക്കാർഡുകളിൽ രേഖപ്പെടുത്തുകയും വേണം.

  2. ക്ലിപ്തപരിധിയുള്ളവയും, കെവൈസി പൂർത്തിയാക്കിയിട്ടില്ലാ ത്തതുമായ അക്കൗണ്ടുകാർക്ക് 2016 നവംബർ 9 - നു ശേഷം, എസ്ബിഎൻസു ഉപയോഗിച്ചുനടത്തിയ നിക്ഷേപങ്ങളിൽ നിന്നും ആകമാനമായുള്ള 10,000 എന്ന പരിധിയ്ക്കുള്ളിൽ നിർത്തി, പ്രതിമാസം 5000 വരെ പിൻവലിക്കാൻ അനുവദിക്കാവുന്നതാണ്.

വിശ്വാസപൂർവ്വം,

(പി. വിജയകുമാർ)
ചീഫ് ജനറൽ മാനേജർ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?