<font face="mangal" size="3">ലീഡ് ഡിസ്ട്രിക്ട് മാനേജർമാരുടെ ക്ഷമത വർധിപ - ആർബിഐ - Reserve Bank of India
ലീഡ് ഡിസ്ട്രിക്ട് മാനേജർമാരുടെ ക്ഷമത വർധിപ്പിക്കാനുള്ള ലീഡ് ബാങ്കുകളുടെ കർമ്മ പദ്ധതികൾ
ആർബിഐ/2017-2018/156 ഏപ്രിൽ 06, 2018 ചെയർമെൻ/ മാനേജിങ് ഡയറക്ടർമാർ/ ചീഫ് മാഡം/ ഡിയർ സർ, ലീഡ് ഡിസ്ട്രിക്ട് മാനേജർമാരുടെ ക്ഷമത വർധിപ്പിക്കാനുള്ള ലീഡ് ബാങ്കുകളുടെ കർമ്മ പദ്ധതികൾ താങ്കൾക്ക് അറിയാവുന്നതുപോലെ, ഭാരതീയ റിസർവ്വ് ബാങ്ക് ഡെപ്യൂട്ടി ഗവർണ്ണർ ആയിരുന്ന ശ്രീമതി ഉഷ തോറാട്ട് അധ്യക്ഷയായ "ഉന്നതതല സമിതി" ആയിരുന്നു 2009ൽ ലീഡ് ബാങ്ക് പദ്ധതി അവസാനമായി പുനരവലോകനം ചെയ്തത്. സാമ്പത്തിക മേഖലയിൽ വർഷങ്ങളായി സംഭവിച്ചിട്ടുള്ള മാറ്റങ്ങളുടെ വെളിച്ചത്തിൽ പ്രസ്തുത പദ്ധതിയുടെ സഫലതയെക്കുറിച്ചു പഠിക്കുവാനും അത് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുവാനും വേണ്ടി റിസർവ്വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ഒരു കമ്മിറ്റി രൂപീകരിയ്ക്കുകയുണ്ടായി. ഈ കമ്മിറ്റിയുടെ ശുപാർശകൾ വിവിധ പദ്ധതിപ്പങ്കാളികളുമായി ചർച്ചചെയ്യപ്പെടുകയും അവരുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ലീഡ് ബാങ്കുകൾ താഴെ പറയുന്ന കർമപരിപാടികൾ നടപ്പാക്കണമെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. i. ലീഡ് ഡിസ്ട്രിക്ട് മാനേജർക്ക് (LDM) വളരെ നിർണായകമായ പങ്കാണ് വഹിക്കേണ്ടത് എന്നതിനാൽ നേതൃത്വ പാടവം ഉള്ളവരെ മാത്രമേ LDM ആയി നിയമിക്കൂ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. ii. പ്രത്യക ഓഫീസ് സൗകര്യത്തിനു പുറമെ, തങ്ങളുടെ കാതലായ കടമകൾ നിർവ്വഹിക്കുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ - കമ്പ്യൂട്ടർ, പ്രിന്റർ, ഇന്റർനെറ്റ് സൗകര്യം - എന്നിവ എല്ലാ LDM ന്റെ ഓഫിസുകളിലും നൽകേണ്ടതാണ്. iii. ബാങ്കുദ്യോഗസ്ഥന്മാരുമായും ജില്ലാ ഭരണകൂടവുമായും എപ്പോഴും അടുത്ത് ബന്ധപ്പെടുന്നതിനും യോഗങ്ങളും സാമ്പത്തിക സാക്ഷരതാ പരിപാടികളും സംഘടിപ്പിക്കുന്നതിനും വേണ്ടി ഒരു വാഹനം LDMന്റെ ഉപയോഗത്തിന് മാത്രമായി നൽകേണ്ടതാണ്. iv. ഓഫീസ് പ്രവർത്തനവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ വിശകലനം ചെയ്യുക, ഡേറ്റ എൻട്രി എന്നിവയ്ക്കായി വിദഗ്ദനായ ഉദ്യോഗസ്ഥൻ ഇല്ലാത്തത്, LDMനെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതു പരിഹരിക്കാനായി വിദഗ്ധ ഉദ്യോഗസ്ഥരെ താത്കാലികമായി നിയമിക്കാൻ LDMന് അനുമതി നൽകേണ്ടതാണ്. 2. ആവശ്യമായ നടപടികൾ എടുക്കുവാൻ താങ്കളോട് ആവശ്യപ്പെടുന്നു. മാത്രമല്ല, ലീഡ് ബാങ്ക് പദ്ധതിയുടെ വിജയകരമായ പ്രവർത്തനത്തിന് വേണ്ടി നിർണായകമായ പൊതു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ഉയർന്ന തലത്തിലുള്ള സംവിധാനങ്ങൾ ലഭ്യമാക്കാൻ ലീഡ് ബാങ്കുകൾ പ്രത്യേക പരിഗണന നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. താങ്കളുടെ വിശ്വസ്തൻ (ഗൗതം പ്രസാദ് ബോറ) |