<font face="mangal" size="3">ജി എസ് ടി രസീത് ഇടപാടുകൾക്കായുള്ള ഏജൻസി കമ്ő - ആർബിഐ - Reserve Bank of India
ജി എസ് ടി രസീത് ഇടപാടുകൾക്കായുള്ള ഏജൻസി കമ്മീഷൻ
ആർ.ബി.ഐ/2017-18/95 നവംബർ 16, 2017 എല്ലാ ഏജൻസി ബാങ്കുകളും സർ / മാഡം, ജി എസ് ടി രസീത് ഇടപാടുകൾക്കായുള്ള ഏജൻസി കമ്മീഷൻ 2017 ജൂലൈ ഒന്നിൻറെ ഞങ്ങളുടെ മാസ്ററർ സർക്കുലറിലെ ഏജൻസി ബാങ്കുകൾ മുഖേന ഗവൺമെൻറ് ബിസിനസ് നടത്തുന്ന പെരുമാറ്റച്ചട്ടത്തിലെ ഏജൻസി കമ്മീഷന്റെ ക്ലെയിമുമായി ബന്ധപ്പെട്ട പതിനഞ്ചാം ഖണ്ഡം പരിശോധിക്കുക 2. ജിഎസ്ടി ചട്ടക്കൂട് നടപ്പിലാക്കിയതിനു ശേഷം പ്രസ്തുത മാസ്റ്റർ സർക്കുലറിൻറെ ഖണ്ഡിക 15 മാറ്റാൻ തീരുമാനിച്ചിരിക്കുന്നു. പരിഷ്കരിച്ച ഖണ്ഡിക 15 ഇങ്ങനെ വായിക്കുക: "ഏജൻസി ബാങ്കുകൾ കേന്ദ്ര ഗവൺമെന്റ് ഇടപാടുകൾക്കുളള ക്ലെയിമുകൾ സിഎഎസ് നാഗ്പൂരിലേക്കും, സ്റ്റേറ്റ് ഗവൺമെൻറ് ഇടപാടുകൾക്കായുള്ള ക്ലെയിമുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രാദേശിക മേഖലാ ഓഫീസിലേക്കുമാണ് സമർപ്പിക്കേണ്ടത്. എന്നാൽ, ജി എസ് ടി റസിപ്റ്റ് ഇടപാടുകൾ സംബന്ധിച്ച് ഏജൻസി കമ്മീഷൻ ക്ലെയിമുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ റീജിയണൽ ഓഫീസിൽ മാത്രമേ തീർപ്പാക്കപ്പെടുകയുള്ളൂ. അയതിനാൽ, ജി എസ് ടി ശേഖരിക്കുവാൻ ചുമതലപ്പെടുത്തിയിട്ടുള്ള എല്ലാ ഏജൻസി ബാങ്കുകളും അവരുടെ ജി എസ് ടി റസിപ്റ്റ് ഇടപാടുകൾ സംബന്ധിച്ച ഏജൻസി കമ്മീഷൻ ക്ലെയിമുകൾ മുംബൈ പ്രാദേശിക മേഖലാ ഓഫീസിൽ മാത്രം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു. എല്ലാ ഏജൻസി ബാങ്കുകൾക്കുമായുള്ള ഏജൻസി കമ്മീഷൻ ക്ലെയിം ചെയ്യാനുളള പുതുക്കുയ ഫോറവും, ബ്രാഞ്ച് ഉദ്യോഗസ്ഥരും, ചാർട്ടേഡ് അക്കൗണ്ടൻറുമാരും ഒപ്പുവയ്ക്കേണ്ട വ്യത്യസ്തമായ, വേർതിരിച്ച സർട്ടിഫിക്കറ്റുകളും അനക്സ് -2 ൽ കൊടുത്തിരിക്കുന്നു. ഈ സർട്ടിഫിക്കററുകൾ, ഇഡി / സിജിഎം (ഗവൺമെന്റ് ബിസിനസ്സിൻറെ ചുമതലയുളള) സാധാരണ നൽകുന്ന, പെൻഷൻ കുടിശികകൾ ഒന്നും അടയ്ക്കാനില്ലെന്നും, പെൻഷൻ / കുടിശികകൾ ഇവ അടയ്ക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും ഉളള സാധാരണ നൽകുന്ന സർട്ടിഫിക്കറ്റിനു പുറമെയാണ്.” 3. മാസ്റ്റർ സർക്കുലറിലെ മറ്റെല്ലാ നിർദ്ദേശങ്ങളും മാറ്റമില്ലാതെ തുടരുന്നതാണ്. വിശ്വസ്തതയോടെ (പാർഥ ചൗധരി) |