RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78503246

അമനാഥ് സഹകരണ ബാങ്ക്, ബെംഗളൂരു - ഭാരതീയ റിസര്‍വ് ബാങ്ക്
നല്‍കിയിരുന്ന സമഗ്ര ഡയറക്ഷന്റെ കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നു

ജൂലൈ 04, 2018

അമനാഥ് സഹകരണ ബാങ്ക്, ബെംഗളൂരു - ഭാരതീയ റിസര്‍വ് ബാങ്ക്
നല്‍കിയിരുന്ന സമഗ്ര ഡയറക്ഷന്റെ കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നു.

അമനാഥ് സഹകരണ ബാങ്ക്, ബെംഗളൂരുവിന് മേൽ ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഏപ്രിൽ 1, 2013ലെ ഡയറക്റ്റീവ്, അതിനെ തുടർന്ന് അവസാനമായി ഡിസംബർ 21, 2017 വരെ പുറപ്പെടുവിച്ച ഡയറക്റ്റീവ്‌സും പ്രകാരം പ്രാവർത്തികമാക്കിയിരുന്ന ഡയറക്ഷന്റെ കാലാവധി പൊതുജന താല്പര്യാർത്ഥം ആറുമാസ കാലയളവിലേക്ക് കൂടി ദീര്‍ഘിപ്പിക്കേണ്ടതാണെന്ന് റിസർവ് ബാങ്കിന് ബോദ്ധ്യമായതായി പൊതുജനങ്ങളെ ഇതിനാൽ അറിയിക്കുന്നു.

1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A(1) വകുപ്പ് പ്രകാരം ഏപ്രിൽ 1, 2013 മുതല്‍ അമനാഥ് സഹകരണ ബാങ്ക് ഡയറക്ഷനു കീഴിലായിരുന്നു. ഈ നടപടിയുടെ കാലാവധി ഭാരതീയ റിസര്‍വ് ബാങ്ക് കാലാകാലങ്ങളിൽ ദീര്‍ഘിപ്പിക്കുകയും അവസാനമായി ജൂലൈ 4, 2018 വരെ ദീര്‍ഘിപ്പിക്കുകയുമുണ്ടായി. പുനരവലോകനത്തിനു വിധേയമായി ജൂലൈ 5, 2018 മുതല്‍ ജനുവരി 04, 2019 വരെയുള്ള 6 മാസ കാലയളവിലേക്ക് കൂടി ഡയറക്ഷൻസ് തുടർന്നും ബാധകമായിരിക്കും.

ഡയറക്റ്റീവിലെ മറ്റു നിബന്ധനകൾ മാറ്റമില്ലാതെ തുടരുന്നതാണ്. ഡയറക്ഷന്‍ ചുമത്തി എന്ന കാരണത്താൽ ബാങ്കിന്റെ ലൈസൻസ് റദ്ദു ചെയ്തു എന്ന് കരുതരുത്. ബാങ്കിന്റെ സാമ്പത്തികനില മെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങൾക്ക് വിധേയമായി ബാങ്കിംഗ് ഇടപാടുകള്‍ നടത്തുവാൻ ബാങ്കിന് അധികാരമുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് ഡയറക്ഷനിൽ മാറ്റം വരുത്തുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കുന്നതായിരിക്കും.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന:2018-2019/23

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?