<font face="mangal" size="3px">അമർനാഥ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് - ബ& - ആർബിഐ - Reserve Bank of India
അമർനാഥ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് - ബംഗളൂരു - ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 (എഎസിഎസ്)ലെ സെക്ഷൻ 35 എ പ്രകാരമുളള സമഗ്രമായ ആജ്ഞാപനങ്ങളുടെ സമയപരിധി നീട്ടുന്നു
ജനുവരി 02, 2019 അമർനാഥ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് - ബംഗളൂരു - ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 (എഎസിഎസ്)ലെ സെക്ഷൻ 35 എ പ്രകാരമുളള സമഗ്രമായ ആജ്ഞാപനങ്ങളുടെ സമയപരിധി നീട്ടുന്നു ദി അമർനാഥ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ബംഗളൂരുവിന് 2013 ഏപ്രിൽ 1ന് നൽകിയിരുന്ന ആജ്ഞാപനവും, തുടർന്ന് നൽകിയവയും ഏറ്റവും ഒടുവിൽ 2018 ജൂലൈ 2ന് പുറപ്പെടുവിച്ചതുമായ ആജ്ഞാപനങ്ങളുടെ പ്രവർത്തന കാലയളവ് ദീർഘിപ്പിക്കേണ്ടത് പൊതു താൽപര്യാർത്ഥം അത്യാവശ്യമാണെന്ന് ഭാരതീയ റിസർവ് ബാങ്കിന് ബോധ്യം വന്നിരിക്കുന്നതിനാൽ, പ്രസ്തുത ആജ്ഞാപനങ്ങൾ ആറ് മാസക്കാലത്തേക്ക് കൂടി ദീർഘിപ്പിച്ചിരിക്കുന്നതായി പൊതു ജനങ്ങളുടെ അറിവിലേയ്ക്കായി പരസ്യപ്പെടുത്തുന്നു. അതിൻപ്രകാരം, ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 35 എ യുടെ സബ്‌സെക്ഷൻ (1) (സഹകരണ സംഘങ്ങൾക്ക് ബാധകമായ) പ്രകാരം നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചുകൊണ്ട്, ദി അമർനാഥ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ബംഗളൂരുവിന് 2013 ഏപ്രിൽ 1 ന് നൽകിയിരുന്നതും ഏറ്റവുമൊടുവിൽ 2019 ജനുവരി 4-വരേയ്ക്കും സാധുത നീട്ടിക്കൊടുത്തതുമായ ആജ്ഞാപനങ്ങൾ, പുനരവലോകനത്തിന് വിധേയമായി, 2019 ജനുവരി 5 മുതൽ 2019 ജൂലൈ 4വരെ തുടർന്നും പ്രാബല്യത്തിലിരിക്കുന്നതായിരിക്കും. പരാമർശിക്കപ്പെട്ട ആജ്ഞാപനത്തിന്റെ മറ്റ് വ്യവസ്ഥകളും നിബന്ധനകളും മാറ്റമില്ലാതെ തുടരുന്നതായിരിക്കും. ആർബിഐ ആജ്ഞാപനങ്ങൾ പുറപ്പെടുവിച്ചതിനെ, ബാങ്കിന് നൽകിയിരുന്ന ബാങ്കിങ് ലൈസൻസിന്റെ റദ്ദാക്കലായി പ്രകൃത്യാ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല. ബാങ്കിന്റെ ധനകാര്യസ്ഥിതി മെച്ചപ്പെടുന്നത് വരേയ്ക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി അത് ബാങ്കിങ് ബിസിനസ് തുടർന്നും നടത്തുന്നതായിരിക്കും. സാഹചര്യങ്ങളെ ആശ്രയിച്ച് ഈ ആജ്ഞാപനങ്ങളിൽ ഭേദഗതികൾ വരുത്തുന്നത് റിസർവ് ബാങ്ക് പരിഗണിക്കുന്നതാണ്. അജിത് പ്രസാദ് പ്രസ്സ് റിലീസ്: 2018-2019/1537 |