<font face="mangal" size="3px">കെവൈസി - പ്രാമാണിക നിർദ്ദേശങ്ങൾ (എം ഡി) ക്കുള് - ആർബിഐ - Reserve Bank of India
കെവൈസി - പ്രാമാണിക നിർദ്ദേശങ്ങൾ (എം ഡി) ക്കുള്ള ഭേദഗതി
RBI/2016-17/176 ഡിസംബർ 8, 2016 എല്ലാ നിയന്ത്രണ അധികാരികൾ (RE-s) ക്കും. പ്രിയപ്പെട്ട സർ / മാഡം, കെവൈസി - പ്രാമാണിക നിർദ്ദേശങ്ങൾ (എം ഡി) ക്കുള്ള ഭേദഗതി ബാങ്കിംഗ് റഗുലേഷൻ ആക്ട്, 1949 സെക്ഷൻ 35A, ഒപ്പം അതേ ആക്ടിന്റെ സെക്ഷൻ 56, മണിലാണ്ടറിംഗ് (മെയിന്റനൻസ് ഓഫ് റിക്കോർഡ്‌സ്) റൂൾസ്, 2005 ലെ റൂൾ 9(14), കൂടാതെ ഇക്കാര്യത്തിൽ റിസർവ് ബാങ്കിന് പ്രാപ്തിനൽകുന്ന മറ്റെല്ലാ നിയമങ്ങളും നൽകുന്ന അധികാരമുപയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (നിങ്ങളുടെ കസ്റ്റമറെ തിരിച്ചറിയുക (കെവൈസി)) നിർദ്ദേശങ്ങൾ, 2016 - (2016 ഫെബ്രുവരി 25 ലെ പ്രാമാണിക നിർദ്ദേശം നമ്പർ DBR AML No. 81/14.01.001/2015-16) (ഇനിമുതൽ മുഖ്യനിർദ്ദേശങ്ങൾ (Principal Directions എന്നറിയപ്പെടും) ൽ, ഉടൻ പ്രാബല്യത്തിൽ വരത്തക്കവണ്ണം, താഴെപ്പറയുന്ന ഭേദഗതികൾ, വരുത്തിയിരിക്കുന്നു. i. ട്രസ്റ്റുകളുടെ കാര്യത്തിൽ, ഗുണഭോക്താവായ ഉടമസ്ഥന് സെക്ഷൻ 3(a)(ii)d നൽകിയിരിക്കുന്ന താഴെക്കാണും വിധം: 'വിശദീകരണം: വ്യക്തികളുടെ സംഘത്തിൽ സൊസൈറ്റികളും ഉൾപ്പെടും' എന്നത് നീക്കം ചെയ്തിരിക്കുന്നു. ii. സെക്ഷൻ 3(a)(v) താഴെകാണും വിധത്തിൽ ഭേദഗതി ചെയ്തിരിക്കുന്നു. v. 'ലാഭമുണ്ടാക്കാത്ത സ്ഥാപനം' (NPO) എന്നാൽ ട്രസ്റ്റായോ, 1860 ലെ സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട്, അല്ലെങ്കിൽ അതുപോലെയുള്ള സംസ്ഥാന നിയമം, അനുസരിച്ച് സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിട്ടുള്ള സംഘം അല്ലെങ്കിൽ സ്ഥാപനം, അല്ലെങ്കിൽ 2013 ലെ കമ്പനീസ് ആക്ട് സെക്ഷൻ 8 അനുസരിച്ച് രജിസ്റ്റർചെയ്ത ഒരു കമ്പനി എന്ന് അർത്ഥമാകുന്നു. iii. സെക്ഷൻ 12(b) താഴെകാണുംവിധം ഭേദഗതി ചെയ്തിരിക്കുന്നു. '12(b) നഷ്ടസാദ്ധ്യതാസംബന്ധമായ വർഗ്ഗീകരണം കസ്റ്റമറുടെ വ്യക്തിത്വം, സാമൂഹികവും സാമ്പത്തികവുമായ പദവി, ബിസിനസ്സ് പ്രവർത്തനങ്ങളുടെ സ്വഭാവം, ഉപഭോക്താവിന്റെ ബിസിനസ്സ് പ്രവർത്തന വിവരങ്ങൾ, സ്ഥാനം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വേണം ഏറ്റെടുക്കേണ്ടത്. കസ്റ്റമറുടെ വ്യക്തിത്വം പരിഗണിക്കുമ്പോൾ, ഓൺലൈനിലൂടെയോ, രേഖകൾ നൽകുന്ന അധികാരികളുടെ മറ്റ് സേവനരീതികളിലൂടെയോ തിരിച്ചറിയൽ രേഖകൾ സ്ഥിരീകരിച്ചെടുക്കാനുള്ള സാദ്ധ്യതകളും കൂടി പരിഗണിക്കണം. iv. സെക്ഷൻ 15(d) താഴെ കാണുംവിധം ഭേദഗതി ചെയ്തിരിക്കുന്നു. 15(d) ഒവിഡി (OVD) യിൽ രേഖപ്പെടുത്തിയിരിക്കുന്ന മേൽവിലാസത്തിൽ നിന്നു വ്യത്യസ്ഥമാണെങ്കിൽ, ഒരു ഇടപാടുകാരൻ ഇപ്പോഴത്തെ തന്റെ മേൽവിലാസം സംബന്ധിച്ച രേഖ സമർപ്പിക്കേണ്ടതില്ല. ഇത്തരം കേസുകളിൽ ബന്ധപ്പെട്ട അധികാരി (RE), ഇടപാടുകാരനുമായി കത്തിടപാടുകൾ നടത്തുന്നതിന് അയാളുടെ ഇപ്പോഴത്തെ മേൽവിലാസം സൂചിപ്പിക്കുന്ന ഒരു സ്റ്റേറ്റുമെന്റ് വാങ്ങിയാൽ മതി. v. സെക്ഷൻ 17 നോട് താഴെപ്പറയുന്ന നിബന്ധനകൂടി ചേർത്തിരിക്കുന്നു. ഒറ്റത്തവണ പിൻ (OTP) ഉപയോഗിച്ചുള്ള e അടിസ്ഥാനത്തിലുള്ള കെവൈസി പ്രക്രിയ, ഇടപാടുകാരെ ചേർക്കാൻ വേണ്ടി നിയന്ത്രണ അധികാരികൾക്ക് ചെയ്യാവുന്നതാണ്. ഈ നിബന്ധനപ്രകാരം ഒറ്റത്തവണ പിൻ (OTP) അടിസ്ഥാനത്തിലുള്ള e-KYC അക്കൗണ്ടുകൾ തുടങ്ങുമ്പോൾ അവ താഴെപ്പറയുന്നവയ്ക്ക് വിധേയമായിരിക്കും. (i) OTP വഴിയുള്ള സ്ഥിരീകരണത്തിന് കസ്റ്റമറുടെ പ്രത്യേകസമ്മതമുണ്ടായിരിക്കണം. (ii) ഇടപാടുകാരന്റെ എല്ലാ നിക്ഷേപ അക്കൗണ്ടുകളിലും കൂടിയുള്ള മൊത്തം നീക്കിയിരുപ്പ് ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. (iii) എല്ലാ നിക്ഷേപങ്ങളിലും കൂടിയുള്ള പണമടവ് ഒരു സാമ്പത്തിക വർഷത്തിൽ രണ്ടു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. (iv) വായ്പാ അക്കൗണ്ടുകളുടെ കാര്യത്തിൽ, കാലാവധി വായ്പകൾ (Term Loans) മാത്രമേ അനുവദിക്കാവൂ. (v) നിക്ഷേപമായാലും വായ്പകളായാലും, ഒറ്റത്തവണ പിൻ (OTP) അടിസ്ഥാനമായുള്ള e കെവൈസി ഉപയോഗിച്ച് തുടങ്ങുന്ന അക്കൗണ്ടുകൾ ഒരു വർഷത്തിൽ കൂടുതൽ തുടരാൻ അനുവദിക്കരുത്. ഈ കാലയളവിൽ തന്നെ, പ്രാമാണിക നിർദ്ദേശങ്ങളുടെ സെക്ഷൻ 16-ലോ, നിബന്ധന 17 ലോ പറഞ്ഞിട്ടുള്ള കസ്റ്റമർ ഡ്യൂ ഡിലിജൻസ് (CDD) പ്രക്രിയ പൂർത്തിയാക്കിയിരിക്കേണ്ടതാണ്. CDD പ്രക്രിയ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ നിക്ഷേപ അക്കൗണ്ടുകൾ ഉടൻ തന്നെ ക്ലോസ് ചെയ്യേണ്ടതാണ്. വായ്പാ അക്കൗണ്ടുകളിൽ കൂടുതൽ പണം പിൻവലിക്കലുകൾ (debits) അനുവദിക്കരുത്. (vi) അതേ നിയന്ത്രണാധികാരിയുമായോ മറ്റൊരുനിയന്ത്രണാധികാരിയുമായോ OTP അടിസ്ഥാനമാക്കിയ കെവൈസി ഉപയോഗിച്ച് അക്കൗണ്ടുകൾ തുടങ്ങിയിട്ടില്ലായെന്നും വീണ്ടും തുടങ്ങുകയില്ലായെന്നും പ്രസ്താവന വാങ്ങണം. കൂടാതെ, കെവൈസി സംബന്ധമായ വിവരം CKYCR - ൽ അപ്‌ലോഡ് ചെയ്യുമ്പോൾ, നിയന്ത്രണാധികാരി (REs) കൾ അത്തരം അക്കൗണ്ടുകൾ OTP അടിസ്ഥാനത്തിലുള്ള കെവൈസി ഉപയോഗിച്ച് തുടങ്ങിയവയാണെന്ന് സൂചിപ്പിക്കണം. മറ്റ് നിയന്ത്രണാധികാരികൾ OTP അടിസ്ഥാനമാക്കിയ കെവൈസി വിവരണങ്ങൾ അടിസ്ഥാനമാക്കി അക്കൗണ്ട് തുടങ്ങാനും പാടില്ല. (vii) മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കപ്പെടുന്നു എന്നുറപ്പുവരുത്താൻ, അവ പാലിക്കപ്പെടാതിരിക്കുമ്പോഴോ, ലംഘിക്കപ്പെടുമ്പോഴോ, മുന്നറിയിപ്പുകൾ ജനിപ്പിക്കുന്നതുൾപ്പെടെയുള്ള, നിരീക്ഷണോപാധികൾ RE കൾക്കുണ്ടായിരിക്കണം. vi. സെക്ഷൻ 18 താഴെപ്പറയുന്ന രീതിയിൽ ഭേദഗതി ചെയ്തിരിക്കുന്നു. 18: ഒരു പുതിയ ഇടപാടുകാരന് തന്റെ ആധാർ നമ്പർ മാത്രമേ ഓർമ്മയുള്ളൂവെങ്കിൽ അഥവാ അയാളുടെ കൈവശം എവിടെ നിന്നെങ്കിലും ഡൗൺലോഡ് ചെയ്‌തെടുത്ത ആധാറിന്റെ പകർപ്പുമാത്രമേ ഉള്ളുവെങ്കിൽ (അയാൾ RE യുടെ ഓഫീസിലോ ശാഖയിലോ നേരിട്ടു ഹാജരായിട്ടുണ്ടെങ്കിൽ) UIDAI - ൽ നിന്നും അയാളുടെ e ആധാർ രേഖ നേരിട്ട് ഡൗൺലോഡ് ചെയ്യുകയോ അതിന്റെ പ്രിന്റ് എടുക്കുകയോ ചെയ്യണം. vii. സെക്ഷൻ 28 താഴെകാണിച്ചിരിക്കുന്നത് കൂട്ടിചേർക്കാനായി ഭേദഗതി വരുത്തണം. (f) DGFT ഓഫീസ് ഒരു പ്രൊപ്രൈറ്ററി സ്ഥാപനത്തിനുനൽകുന്ന IEC (ഇംപോർട്ടർ / എക്‌സ്‌പോർട്ടർ കോഡ് / ലൈസൻസ് / നിയമപ്രകാരം സംഘടിപ്പിക്കപ്പെട്ടിട്ടുള്ള ഒരു പ്രൊഫഷണൽ സംഘടന ഒരു പ്രൊപ്രൈറ്ററിസ്ഥാപനത്തിനു നൽകുന്ന പ്രവർത്തന സർട്ടിഫിക്കറ്റ്. viii. താഴെക്കാണും വിധമുള്ള ഒരു വിശദീകരണം സെക്ഷൻ 33A - ൽ കൂട്ടിചേർക്കണം. 'വിശദീകരണം: 'വ്യക്തികളുടെ സംഘ' ത്തിൽ സൊസൈറ്റികളും ഉൾപ്പെടും'. ix. സെക്ഷൻ 33A താഴെക്കാണും വിധം കൂട്ടിചേർത്തിരിക്കുന്നു. 33A : ഗവൺമെന്റ് അല്ലെങ്കിൽ അതിന്റെ വകുപ്പുകൾ, സൊസൈറ്റികൾ, യൂണിവേഴ്‌സിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ പോലെയുള്ള തദ്ദേശസ്ഥാപനങ്ങൾ തുടങ്ങി മുമ്പ് പ്രത്യേകമായി പരാമർശിച്ചിട്ടില്ലാത്ത നിയമപരിപാലനത്തിലേർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾ അക്കൗണ്ട് തുടങ്ങുമ്പോൾ താഴെപ്പറയുന്ന രേഖകളുടെ ഒരു സർട്ടിഫൈഡ് കോപ്പി വാങ്ങേണ്ടതാണ്. i) സ്ഥാപനത്തിനുവേണ്ടി കാര്യനിർവ്വഹണത്തിനായി അധികാരപ്പെടുത്തിയ വ്യക്തിയുടെ പേരുകാണിക്കുന്ന രേഖ. ii) സ്ഥാപനത്തിനുവേണ്ടി ഇടപാടുകൾ നടത്താൻ മുക്ത്യാർ ലഭിച്ചിട്ടുള്ള വ്യക്തിയുടെ ഔദ്യോഗികമായി സാധുവായ തിരിച്ചറിയൽ രേഖകൾ. iii) നിയമപരിപാലനത്തിലേർപ്പെട്ടിരിക്കുന്ന സ്ഥാപനത്തിന്റേയും നിയമാനുസൃതവൃക്തിയുടേയും നിയമപരമായ സ്ഥിതി തിരിച്ചറിയാൻ RE ആവശ്യപ്പെടുന്ന രേഖകൾ. x. സെക്ഷൻ 38 നോട് താഴെപ്പറയുന്ന രീതിയിൽ ക്ലാസ് (f) കൂട്ടി ചേർത്തിരിക്കുന്നു. (f) തുടക്കത്തിൽ തന്നെ, സെക്ഷൻ 16 ലോ 17 ലോ എടുത്തുപറഞ്ഞിട്ടുള്ള കെവൈസി പ്രക്രിയ ഇടപാടുകാരൻ പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, OTP ഉപയോഗിച്ചുള്ള e കെവൈസി പ്രക്രിയ പ്രകാരം കാലാനുസൃതമായ പുതുക്കൽ നടത്താം. xi. സെക്ഷൻ 51-ൽ ISIL (Da-esh) അൽഖയ്ദാ ഉപരോധങ്ങളുടെ പട്ടികയും, 1988 ലെ ഉപരോധങ്ങളുടെ പട്ടികയും പുതുക്കിയിട്ടുണ്ട്. xii. സെക്ഷൻ 57-ൽ RE കൾ എടുക്കേണ്ട നടപടികൾ ക്രമനമ്പർ (i) മുതൽ (v) വരെ താഴെപ്പറയുന്ന പ്രകാരം, പകരം നൽകിയിരിക്കുന്നു. (i) പണം വെളുപ്പിക്കൽ തടയൽ (രേഖകൾ സൂക്ഷിക്കുന്നവയെ സംബന്ധിച്ച) വ്യവസ്ഥകൾ പ്രകാരം, ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾ (SCBs) 2017 ജനുവരി ഒന്നിനോ അതിനുശേഷമോ തുടങ്ങുന്ന എല്ലാ പുതിയ വ്യക്തിഗത അക്കൗണ്ടുകളുടെ കെവൈസി വിവരങ്ങളും CERSAI - യ്ക്ക് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. എന്നാൽ 2017 ജനുവരി മാസത്തിൽ തുടങ്ങുന്ന അക്കൗണ്ടുകളുടെ കെവൈസി വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ SCB കൾക്ക് 2017 ഫെബ്രുവരി ഒന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്. (ii) SCB കൾ അല്ലാത്ത REs, 2017 ഏപ്രിൽ ഒന്നിനോ അതിനുശേഷമോ തുടങ്ങിയ എല്ലാ പുതിയ വ്യക്തിഗത അക്കൗണ്ടുകളുടേയും കെവൈസി വിവരങ്ങൾ പണം വെളുപ്പിക്കൽ തടയൽ (രേഖകൾ സൂക്ഷിക്കുന്നവയെ സംബന്ധിച്ച) വ്യവസ്ഥകൾ 2005 പ്രകാരം CERSAI യ്ക്ക് അപ്‌ലോഡ് ചെയ്യണം. (iii) കെവൈസി വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനെ സംബന്ധിച്ചുള്ള പ്രവർത്തന നിർദ്ദേശങ്ങൾ (ഭാഷ്യം 1.1) CERSAI വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ RE കൾക്കുപയോഗിക്കാൻ വേണ്ടി 'പരീക്ഷണ പരിസരം' (Test Environment) കൂടി CERSAI ലഭ്യമാക്കിയിട്ടുണ്ട്. xiii. സെക്ഷൻ 58-ന്റെ തുടക്കത്തിലുള്ള വിവരണം താഴെകാണും വിധം ഭേദഗതി ചെയ്തിരിക്കുന്നു. FATCA, CRS എന്നിവപ്രകാരം REs ആദായനികുതി റൂളുകളിലെ 114F, 114G, 114H എന്നീ വ്യവസ്ഥകൾ കർക്കശമായിപാലിക്കണം. മാത്രമല്ല, ആദായനികുതി റൂൾ 114F അനുസരിച്ചുള്ള റിപ്പോർട്ട് ചെയ്യേണ്ട സാമ്പത്തിക സ്ഥാപനമാണോയെന്ന് തങ്ങളെന്ന് നിർണ്ണയിക്കുകയും വേണം. അപ്രകാരമാണെങ്കിൽ, റിപ്പോർട്ടിംഗിന് നിബന്ധനകൾ പാലിക്കാനുള്ള താഴെപ്പറയുന്ന നടപടികൾ കൈക്കൊള്ളണം. xiv. നിലവിലുള്ള സെക്ഷൻ 58 നോടൊപ്പം താഴെ കാണുംവിധം ക്ലാസ് (f) കൂട്ടിച്ചേർത്തിരിക്കുന്നു. (f) സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസി (CBDT) ന്റെ, ഈ വിഷയത്തിലുള്ള പുതുക്കിയ നിബന്ധനകളും, റൂളുകളും, നിർദ്ദേശങ്ങളും, പ്രസ്സ് റിലീസുകളും http//www.incometaxindia.gov.in/Pages/default.aspx എന്ന വെബ്‌സൈറ്റിൽ ലഭ്യമായിട്ടുള്ളത് പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തണം. REs താഴെപ്പറയുന്നവ ശ്രദ്ധിക്കുക: a) FATCA, CRS എന്നിവയുടെ പുതുക്കിയ നിർദ്ദേശകുറിപ്പുകൾ. b) റൂൾ 114H(8) പ്രകാരം ധന 'അക്കൗണ്ടുകളുടെ ക്ലോഷർ' എന്നവിഷയത്തിലുള്ള പ്രസ്സ് റിലീസ്. xv. 1999 ഫെബ്രുവരി 4-ലെ സർക്കുലർ നമ്പർ DBOD No. IBS.1816/23.67.001/98-99 പിൻവലിച്ചിട്ടുണ്ട്. അത് സീരിയൽ നമ്പർ 253 ന്റെ MD യുടെ അനുബന്ധമായി ചേർത്തിരിക്കുന്നു. (ലില്ലി വദേര) |