<font face="mangal" size="3">കെ വൈ സി മാസ്റ്റർ നിർദ്ദേശ (എംഡി) ത്തിലെ ഭേദഗത& - ആർബിഐ - Reserve Bank of India
കെ വൈ സി മാസ്റ്റർ നിർദ്ദേശ (എംഡി) ത്തിലെ ഭേദഗതി
ആർബിഐ/2018-19/190 മേയ് 29, 2019 ചെയർപേഴ്സൻമാർ/ചീഫ് എക്സ്ക്യൂട്ടീവ് ഓഫീസർമാർ ഡിയർ സർ / മാഡം, കെ വൈ സി മാസ്റ്റർ നിർദ്ദേശ (എംഡി) ത്തിലെ ഭേദഗതി കേന്ദ്ര സർക്കാർ 2019 ഫെബ്രുവരി 13 ലെ ഗസറ്റ് നോട്ടിഫിക്കേഷൻ ജി.എസ്.ആർ. 108 (ഇ) പ്രകാരം പണം വെളുപ്പിൽ തടയൽ (റെക്കോഡുകൾ സൂക്ഷിക്കൽ) ചട്ടങ്ങൾ, 2005 ൽ ചില ഭേദഗതികൾ പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, 2002 ലെ പണം വെളുപ്പിൽ തടയൽ നിയമം ഭേദഗതി ചെയ്തു കൊണ്ട് 'ആധാറും, മറ്റു നിയമങ്ങളും (ഭേദഗതി) ഓർഡിനൻസ് 2019 സർക്കാർ പുറത്തിറക്കുകയുണ്ടായി. 2. മേൽ സൂചിപ്പിച്ച ഭേദഗതികൾ അനുസരിച്ച് മാസ്റ്റർ നിർദ്ദേശങ്ങളിലെ പ്രധാന മാറ്റങ്ങൾ താഴെ കൊടുക്കുന്നു. എ) തിരിച്ചറിയലിനു വേണ്ടി ഒരാൾ സ്വമേധയാ ആധാർ സമർപ്പിച്ചാൽ ബാങ്കുകൾക്ക് ആധാർ അംഗീകാരവും / ഓഫ് ലൈൻ പരിശോധനയും നടത്താവുന്നതാണ്. (കെ വൈസി മാസ്റ്റർ നിർദ്ദേശങ്ങൾ വകുപ്പ് 1 ന്റെ ഭേദഗതി) ബി. 'ആധാർ നമ്പർ എടുത്തതിന്റെ തെളിവ്' എന്നതും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട രേഖകളിൽ (ഒവിഡി) ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ 'ആധാർ എടുത്തതിന്റെ തെളിവ്' ഒ വി ഡിയായി നൽകുമ്പോൾ അത് യുണീക്ക് ഐഡെന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ (യു ഐ ഡി എഐ) നൽകിയ അതേ ഫോമിൽ ആയിരിക്കണം. (എം.ഡി.യിലെ വകുപ്പ് 3 ഭേദഗതി) സി. 'വ്യക്തികളായ' ഇടപാടുകാരെ തിരിച്ചറിയൽ:
ഡി) ആർ ഇ കൾ, നോൺ ഡിബിറ്റി ഇടപാടുകാരാർ കസ്റ്റമർ ഡ്യൂ ഡലിജൻസിനായി ആധാർ നൽകുമ്പോൾ പി.എംഎൽ ചട്ടങ്ങൾ റൂൾ 9 ന്റെ സബ് റൂൾ ഭേദഗതി അനുസരിച്ച് ആധാർ നമ്പർ റിഡാക്ട് അഥവാ ബ്ലാക്ക് ഔട്ട് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. (എംഡി വകുപ്പ് 16 ന്റെ ഭേദഗതി) ഇ) ബാങ്ക് ഒഴിച്ചുള്ള ആർഇ കൾ ആധാർ അവരുടെ സമ്മതത്തോടെയുള്ള ഓഫ് ലൈൻ പരിശോധനയിലൂടെ പരിശോധിച്ച് തിരിച്ചറിയേണ്ടതാണ്. (എംഡി ഭേദഗതി വകുപ്പ് 16) എഫ്) ഇടപാടുകാർ സമർപ്പിക്കുന്ന ഒ വി ഡി യിൽ പുതുക്കിയ വിലാസം ഇല്ലെങ്കിൽ അതിനായി ചില പരിമിതമായ ആവശ്യങ്ങൾക്കുള്ള ഓ വി ഡി രേഖ വിലാസത്തിനായി നൽകാം. അപ്രകാരം വിലാസം പുതുക്കാനുള്ള രേഖ 3 മാസത്തിനകം നൽകിയിരിക്കണം. (എം.ഡി വകുപ്പ് 3 (എ) ix ഭേദഗതി) ജി) വ്യക്തികളല്ലാത്ത ഇടപാടുകാർക്ക് സ്ഥാപനത്തിന്റെ പാൻ / ഫോറം 60 എന്നിവ സ്ഥാപനത്തിന്റെ മറ്റു രേഖകൾക്കു പുറമേ നൽകേണ്ടതാണ്. (കമ്പനികൾക്കും, പാർട്ട്ണർഷിപ്പ് സ്ഥാപനങ്ങൾക്കും പാൻ മാത്രം). ഒപ്പിടാൻ ചുമതലപ്പെടുത്തുന്നവരുടെ പാൻ / ഫോറം 60 കൂടി വാങ്ങിയിരിക്കണം (വകുപ്പ് 30-33) എച്ച്) നിലവിലുള്ള ബാങ്ക് അക്കൗണ്ടുകാർ പാൻ / ഫോറം 60 സർക്കാർ പ്രഖ്യാപിക്കുന്ന തീയതിക്കുള്ളിൽ സമർപ്പിക്കണം. അപ്രകാരം ചെയ്തില്ലെങ്കിൽ പാൻ / ഫോറം 60 കിട്ടുന്നതു വരെ അക്കൗണ്ട് താല്ക്കാലികമായി പ്രവർത്തനരഹിതമാക്കും.സീസിംഗ്) എന്നിരുന്നാലും, ഒരു അക്കൗണ്ടിലെ ഇടപാടിൽ താല്ക്കാലിക സീസിംഗ് നടപ്പാക്കുന്നതിനു മുമ്പ് ആർ ഇ ഇടപാടുകാരന് കിട്ടുമെന്നുറപ്പാക്കുന്ന നോട്ടീസ് നൽകേണ്ടതും, അവർ പറയുന്നതു കേൾക്കുകയും സമർപ്പിക്കാൻ സാമാന്യമായ അവസരം നൽകുകയും വേണം. (എംഡി വകുപ്പ് 39 ഭേദഗതി) 4. കൂടാതെ വിദേശ ഇൻഡ്യാക്കാർ (എൻആർഐ), ഇന്ത്യൻ വംശജർ (പി ഐ ഒ) എന്നീ ഇടപാടുകാരുടെ ഒ വി ഡി സാക്ഷ്യപ്പെടുത്താൻ നിയോഗിക്കപ്പെട്ടിട്ടുള്ള അഡിഷണൽ സർട്ടിഫൈയിംഗ് അതോറിറ്റികളെക്കുറിച്ച് മാസ്റ്റർ നിർദ്ദേശത്തിന്റെ വകുപ്പ് 3 (എ) (v) ൽ വ്യക്തമാക്കിയിട്ടുണ്ട്. 5. മേൽ സൂചിപ്പിച്ച ഭേദഗതികൾ നടപ്പാവുന്നതിനായി 2016 ഫെബ്രുവരി 25 ലെ കെ വൈ സി മാസ്റ്റർ നിർദ്ദേശങ്ങൾ ഇതിനാൽ ഭേദഗതി ചെയ്യുകയും അവ ഉടനെ നിലവിൽ വരുകയും ചെയ്തിരിക്കുന്നു. വിശ്വസ്തതയോടെ, (ഡോ. എസ്. കാർ) |