<font face="mangal" size="3px">പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ ഡെപ്പോസിറ് - ആർബിഐ - Reserve Bank of India
പ്രധാന്മന്ത്രി ഗരീബ് കല്യാണ് ഡെപ്പോസിറ്റ് സ്കീം- ഭേദഗതി- വിജ്ഞാപനം നം.എസ്.ഓ4061ഇ.
ഭാരത സര്ക്കാര് ഏപ്രില് 19, 2017 വിജ്ഞാപനം പ്രധാന്മന്ത്രി ഗരീബ് കല്യാണ് ഡെപ്പോസിറ്റ് സ്കീം- ഭേദഗതി- 1. ധന നിയമം 2016(2018 ലെ 28ം നിയമം) വകുപ്പ് 199 ബി, ഉപവകുപ്പ് സി വഴി അധിഷ്ഠിതമായ അധികാരം ഉപയോഗിച്ച് കേന്ദ്ര സര്ക്കാര് പ്രധാന്മന്ത്രി ഗരീബ് കല്യാണ് ഡെപ്പോസിറ്റ് സ്കീമിന്റെ വകുപ്പ് 5 ഭേദഗതി വരുത്തിയിരിക്കുന്നു. 2. 2016 ഡിസംബര് 16ം തീയതിയിലെ വിജ്ഞാപനം നം. എസ്.ഓ 4061(ഇ) ല് വകുപ്പ് 5 ല് പറഞ്ഞിരുന്ന കാര്യങ്ങള്ക്ക് പകരം താഴെ പറയുന്നവ ഉള്പ്പെടുത്തിയിരിക്കുന്നു. “5 നിക്ഷേപത്തിന്റെ ഫലപ്രദമായ തീയതി: ബോണ്ട് ലെഡ്ജര് അക്കൗണ്ട് തുറക്കുന്ന യഥാര്ത്ഥത്തിലുള്ള തീയതി, സ്വീകരിക്കുന്ന തീയതി ആയിരിക്കും. 2017 മാര്ച്ച് 31 വരെ നികുതി, സര്ച്ചാര്ജ്ജ്, പെനാല്റ്റി എന്നിവ ലഭിച്ച നിക്ഷേപങ്ങള്ക്ക് ഇത് ബാധകമാണ്. നിക്ഷേപിക്കാനുള്ള തീയതി 2017 ഏപ്രില് 30 നുശേഷം യാതൊരു കാരണവശാലും ദീര്ഘിപ്പിക്കുന്നതല്ല". |