<font face="mangal" size="3px">റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (നോട്ട് റിഫണ്ട്) റ - ആർബിഐ - Reserve Bank of India
റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (നോട്ട് റിഫണ്ട്) റൂള്സ് 2009 ലെ ഭേദഗതി
ആർ.ബി.ഐ./2018-19/46 സെപ്തംബർ 7, 2018 ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ / മാഡം/സർ, റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (നോട്ട് റിഫണ്ട്) റൂള്സ് 2009 ലെ ഭേദഗതി റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (നോട്ട് റീ ഫണ്ട്) റൂള്സ് 2009 പ്രകാരം കേട് വന്നതോ കീറിയതോ ആയ നോട്ടുകള് ബാങ്ക് ശാഖകള് വഴി മാറിയെടുക്കാമെന്ന സൂചന ശ്രദ്ധിക്കുക. 2. റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ മഹാത്മാഗാന്ധി (പുതിയ) സിരിസ്) ലെ പഴയ സിരിസിലുള്ളതിനേക്കാള് വലുപ്പം കുറവുള്ള കേടുവന്ന നോട്ടുകള് ബാങ്കുകള് വഴിയും ആര് ബി ഐ ഓഫീസുകൾ വഴിയും പൊതുജനങ്ങൾക്ക് മാറിയെടുക്കാമെന്ന ഭേദഗതി റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (നോട്ട് റീ ഫണ്ട്) റൂള്സ് 2009 ൽ വരുത്തിയിട്ടുണ്ട്. റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (നോട്ട് റീഫണ്ട്) അമെന്റ്മെന്റ് റൂള്സ് 2018 ഇതിനോടകം 2018 സെപ്റ്റംബര് 6 ലെ ഇന്ത്യാഗവണ്മെന്റ് ഗസറ്റില് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റൂള്സ് ഉടന് പ്രാബല്യത്തില് വന്നു കഴിഞ്ഞു. 50 രൂപയും അതിന് മുകളിലും മൂല്യമുള്ള നോട്ടുകളുടെ മുഴുവന് മൂല്യവും ലഭിക്കാനായി വേണ്ടുന്ന ഏറ്റവും വലിയ കഷണത്തിന്റെ ഏറ്റവും ചുരുങ്ങിയ അളവ് മാറിയിട്ടുണ്ടെന്നും ഇതുവഴി അറിയിക്കുന്നു. അതിന്റെ വിശദാംശങ്ങള് ഭേദഗതിയില് ഉണ്ട്. വിശ്വസ്തതയോടെ, |