<font face="mangal" size="3px">ലക്ഷ്മി വിലാസ് ബാങ്കും ഇൻഡ്യാബുൾസ് ഹൗസിംഗŔ - ആർബിഐ - Reserve Bank of India
ലക്ഷ്മി വിലാസ് ബാങ്കും ഇൻഡ്യാബുൾസ് ഹൗസിംഗ് ഫിനാൻസുമായുള്ള ലയന പ്രഖ്യാപനം
ഏപ്രിൽ 06, 2019 ലക്ഷ്മി വിലാസ് ബാങ്കും ഇൻഡ്യാബുൾസ് ഹൗസിംഗ് ഫിനാൻസുമായുള്ള ലയന പ്രഖ്യാപനം ലക്ഷ്മി വിലാസ് ബാങ്കും (എൽവിബി) ഇൻഡ്യാബുൾസ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡും (ഐബിഎച്ച്എഫ്എൽ) 2019 ഏപ്രിൽ 5-ന്, അവരുടെ ബോർഡുകളുടെ അംഗീകാരത്തോടുകൂടി, ലയന പ്രഖ്യാപനം നടത്തിയതായി മാദ്ധ്യമ റിപ്പോർട്ടു കളിൽ നിന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മനസ്സിലാക്കിയിട്ടുണ്ട്. എൽവിബി യുടെ ബോർഡിലുള്ള രണ്ടു ആർബിഐ നോമിനി ഡയറക്ടറന്മാരുടെ സാന്നിദ്ധ്യം, ഈ വിഷയത്തിലുള്ള ആർബിഐയുടെ പരോക്ഷമായ അംഗീകാരം ഉണ്ടെന്ന് അർത്ഥമാക്കുന്നതായി ഒരു വിഭാഗം മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്തതായി കാണുന്നു. ലയനപ്രഖ്യാപനത്തിന്, ഈ ഘട്ടത്തിൽ ആർബിഐ യുടെ ഒരംഗീകാര വുമില്ലെന്ന കാര്യം വിശദമാക്കികൊള്ളുന്നു. എൽ വി ബി യുടെ ബോർഡിൽ ആർബിഐ നാമനിർദ്ദേശം നടത്തിയ രണ്ടു അഡീഷണൽ ഡയറക്ടർമാരുടെ സാന്നിദ്ധ്യമുള്ളതിനാൽ ലയന നിർദ്ദേശത്തിനു ആർബിഐയുടെ അംഗീകാര മുണ്ടെന്ന് അർത്ഥമില്ല എന്നും വിശദമാക്കികൊള്ളട്ടെ. കൂടാതെ, ഈ അഡീഷണൽ ഡയറക്ടർമാർ ലയനനിർദ്ദേശത്തിൽ തങ്ങൾക്ക് ഒരഭിപ്രായവുമില്ലെന്ന് യോഗത്തിൽ പറയുകയും ചെയ്തിട്ടുണ്ട്. ഈ സ്ഥാപനങ്ങളിൽനിന്നും നിർദ്ദേശങ്ങൾ ലഭിക്കുമ്പോൾ നിലവിലുള്ള നിയന്ത്രണ നിർദ്ദേശങ്ങളും ഉത്തരവുകളുമനുസരിച്ച് ആർബിഐ പരിശോധിക്കുന്നതാണ്. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2018-2019/2390 |