RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78511191

ഗവൺമെന്റ് അക്കൗണ്ടുകളുടെ വർഷാന്ത്യ ക്ലോസിംഗ് - കേന്ദ്ര - സംസ്ഥാന ഗവൺമെന്റുകളുടെ ഇടപാടുകൾ - നടപ്പുസാമ്പത്തിക വർഷത്തേയ്ക്കുള്ള (2017-2018) പ്രത്യേക നടപടികൾ.

മാർച്ച് 27, 2018

ഗവൺമെന്റ് അക്കൗണ്ടുകളുടെ വർഷാന്ത്യ ക്ലോസിംഗ് -
കേന്ദ്ര - സംസ്ഥാന ഗവൺമെന്റുകളുടെ ഇടപാടുകൾ - നടപ്പുസാമ്പത്തിക
വർഷത്തേയ്ക്കുള്ള (2017-2018) പ്രത്യേക നടപടികൾ.

നികുതിദാതാക്കൾക്ക് മികച്ച സൗകര്യം നൽകുന്നതിനുവേണ്ടി, ആർബിഐ കാര്യാലയങ്ങളും ഗവൺമെന്റ് ബാങ്കിംഗ് നടത്തുന്ന ഏജൻസി ബാങ്കുകളുടെ നിർദ്ദിഷ്ട ശാഖകളും അവരുടെ കൗണ്ടറുകൾ 2018 മാർച്ച് 31 രാത്രി 8.00 പി. എം. വരെ തുറന്നു പ്രവർത്തിക്കണമെന്ന് തീരുമാനിച്ചിരിക്കുന്നു. ഇലക്‌ട്രോണിക് ഇടപാടുകൾ അന്നേ ദിവസം അർദ്ധരാത്രി വരെ നടത്താം.

ഗവൺമെന്റ് വരുമാനങ്ങളും, ചിലവുകളും എളുപ്പമാക്കുന്നതിനുവേണ്ടി, വിശേഷാൽ ക്ലീയറിംഗ് ഓപ്പറേഷനുകളും നടത്താനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. കേന്ദ്രീകൃത പെയ്‌മെന്റ് പദ്ധതികളായ RTGS, NEFT എന്നിവയും ദീർഘിപ്പിച്ച ബിസിനസ്സ് സമയത്ത് നടത്താവുന്നതാണ്.

2018 ഏപ്രിൽ 2 നെ സംബന്ധിച്ചിടത്തോളം, ബാങ്കുകൾക്ക് അവരുടെ വർഷാന്ത്യ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാനായി അവധി നൽകിയിട്ടുണ്ട്. ആ ദിവസം ആർബിഐ ഓഫീസുകൾ പ്രവർത്തിക്കുമെങ്കിലും RTGS, NEFT തുടങ്ങിയ കേന്ദ്രീകൃത പെയ്‌മെന്റ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2017-2018/2571

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?