<font face="mangal" size="3">ഗവൺമെന്‍റ് അക്കൗണ്ടുകളുടെ വർഷാന്ത കണക്കെട&# - ആർബിഐ - Reserve Bank of India
ഗവൺമെന്റ് അക്കൗണ്ടുകളുടെ വർഷാന്ത കണക്കെടുപ്പ് കേന്ദ്ര/സംസ്ഥാന ഗവൺമെൻറുകളുടെ പണമിടപാടുകൾ- നിലവിലെ സാമ്പത്തിക വർഷത്തിലെ (2019-20) നടപടികൾ
RBI/2019-20/194 മാർച്ച് 27, 2020 എല്ലാ ഏജൻസി ബാങ്കുകൾക്കും പ്രിയപ്പെട്ട സർ/മാഡം, ഗവൺമെന്റ് അക്കൗണ്ടുകളുടെ വർഷാന്ത കണക്കെടുപ്പ് 2019-20 സാമ്പത്തിക വർഷത്തിൽ, ഏജൻസി ബാങ്കുകൾ നടത്തിയ എല്ലാ ഗവൺമെന്റ് പണമിടപാടുകളും, ഈ സാമ്പത്തിക വർഷത്തിൽ തന്നെ കണക്കിൽ ഉൾപ്പെടുത്തേണ്ടതാണ്. കോവിഡ്-19 മൂലം രാജ്യമാകെ സംജാതമായിട്ടുള്ള അഭൂതപൂർവ്വമായ സാഹചര്യം പരിഗണിച്ച്, 2020 മാർച്ച് 31-ന് ഗവൺമെന്റ് പണമിടപാടുകൾ കണക്കുകളിലുൾപ്പെടുത്തുന്നതും റിപ്പോർട്ടു ചെയ്യുന്നതും സംബന്ധിച്ച്, താഴെപ്പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2. എല്ലാ ഏജൻസി ബാങ്കുകളും 2020 മാർച്ച് 31-ന് കൗണ്ടർ മുഖാന്തിരമുള്ള ഗവൺമെന്റ് പണമിടപാടുകൾ നടത്താനായി, അവയുടെ നിയുക്ത ശാഖകൾ തുറന്നു പ്രവർത്തിപ്പിക്കേണ്ടതാണ്. 3. റിയൽ ടൈം ഗ്രോസ്സ് സെറ്റിൽമെന്റ് സിസ്റ്റ (Real Time Gross settlement system RTGS) ത്തിലൂടെയുള്ള ഗവൺമെന്റ് ഇടപാടുകൾ 2020 മാർച്ച് 31-ന്, സമയം ദീർഘിപ്പിച്ച് നടത്തേണ്ടതാണ്. റിസർവ് ബാങ്കിന്റെ പേയ്മെന്റ് ആന്റ് സെറ്റിൽമെന്റ് ഡിപ്പാർട്ടുമെന്റ് ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതാണ്. നാഷണൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസഫറി (National Electronic Funds Transfer- NEFT) ലൂടെയുള്ള പണമിടപാടുകൾ, 2020 മാർച്ച് 31-ന്, എല്ലായ്പ്പോഴുംപോലെ 2400 മണിക്കൂറും തുടരും. 4. ഗവൺമെന്റു ചെക്കുകളുടെ കളക്ഷനുവേണ്ടി 2020, മാർച്ച് 31-ന് പ്രത്യേക ക്ലിയറിംങ്ങ് നടത്തുന്നതാണ്. ഇതിനുവേണ്ട നിർദ്ദേശങ്ങൾ ആർബിഐ യുടെ, ഡിപിഎസ്എസ് (DPSS) പുറപ്പെടുവിക്കുന്നതാണ്. 5. ജിഎസ്ടി അപ്ലോഡിംഗ് e. റിസീപ്റ്റ് ലഗേജ് ഫയലുകൾ ഉൾപ്പെടെ യുള്ള കേന്ദ്ര- സംസ്ഥാന ഗവൺമെന്റുകളുടെ പണമിടപാടുകൾ റിപ്പോർട്ടുചെയ്യുന്നതനുവേണ്ടി, റിപ്പോർട്ടിംഗ് ജാലകം, 2020 മാർച്ച് 31-ന് ദീർഘിപ്പിച്ച് 2020 ഏപ്രിൽ 1, 12.00 മണിവരെ തുറന്നിരിക്കു കയും ചെയ്യും. 6. ഏജൻസി ബാങ്കുകൾ മുകളിൽ പറഞ്ഞിരിക്കുന്ന പ്രത്യേക ക്രമീകര ണങ്ങൾക്ക് വേണ്ടത്ര പരസ്യം നൽകാൻ ശ്രദ്ധിക്കേണ്ടതാണ്. വിശ്വാസപൂർവ്വം (ചാരുലത എസ് കർ) |