<font face="mangal" size="3">എൻബിഎഫ്‌സി - എംഎഫ്‌ഐകൾ (NBFC - MFIs) 2018 ഏപ്രിൽ 1 മുതൽ ആരംഭി - ആർബിഐ - Reserve Bank of India
എൻബിഎഫ്സി - എംഎഫ്ഐകൾ (NBFC - MFIs) 2018 ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന ത്രൈമാസികത്തിൽ ഈടാക്കാവുന്ന ബാധകമായ ശരാശരി അടിസ്ഥാന നിരക്ക്.
മാർച്ച് 28, 2018 എൻബിഎഫ്സി - എംഎഫ്ഐകൾ (NBFC - MFIs) 2018 ഏപ്രിൽ 1 ബാങ്കിംഗിതര ധനകാര്യ കമ്പനികൾ - മൈക്രോ ഫൈനാൻസ് സ്ഥാപനങ്ങൾ (NBFC - MFIs) അവരുടെ വായ്പക്കാരിൽ നിന്നും ഈടാക്കാവുന്ന, ബാധകമായ ശരാശരി അടിസ്ഥാന നിരക്ക്, (Applicable Average Base Rate) 2018 ഏപ്രിൽ 01 മുതൽ തുടങ്ങുന്ന ത്രൈമാസികത്തിൽ 8.99% ആയിരിക്കണമെന്ന്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഇന്ന് അറിയിച്ചിട്ടുണ്ട്. 2014 ഫെബ്രുവരി 7-ാം തീയതി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ എൻബിഎഫ്സി - എംഎഫ്ഐകളുടെ വായ്പകൾക്കുള്ള നിരക്ക് സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറിൽ ഓരോ ത്രൈമാസികത്തിലേയും അവസാന ദിവസം, തുടർന്ന് വരുന്ന ത്രൈമാസികത്തിൽ NBFC - MFI കൾ വായ്പകൾക്ക് ഈടാക്കാവുന്ന പലിശനിരക്കുകൾ നിശ്ചയിക്കുവാൻ, ഏറ്റവും വലിയ അഞ്ചുവാണിജ്യ ബാങ്കുകളുടെ ശരാശരി അടിസ്ഥാന നിരക്കുകൾ അറിയിക്കാമെന്ന് പറഞ്ഞിരുന്നത് ഓർക്കുമല്ലോ. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2017-2018/2580 |