<font face="mangal" size="3px">2019 ജനുവരി 01ന് ആരംഭിക്കുന്ന പാദവർഷത്തേയ്ക്ക്  - ആർബിഐ - Reserve Bank of India
2019 ജനുവരി 01ന് ആരംഭിക്കുന്ന പാദവർഷത്തേയ്ക്ക് ബാങ്കിങ് - ഇതര ധനകാര്യ കമ്പനികൾക്കും സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്കും ചുമത്താവുന്ന യുക്തമായ ശരാശരി അടിസ്ഥാന പലിശ നിരക്ക്
ഡിസംബർ 31, 2018 2019 ജനുവരി 01ന് ആരംഭിക്കുന്ന പാദവർഷത്തേയ്ക്ക് ബാങ്കിങ് - ഇതര ധനകാര്യ കമ്പനികൾക്കും സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്കും ചുമത്താവുന്ന യുക്തമായ ശരാശരി അടിസ്ഥാന പലിശ നിരക്ക് ബാങ്കിങ് - ഇതര ധനകാര്യ കമ്പനികൾക്കും സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്കും (എൻബിഎഫ്‌സി - എംഎഫ്‌ഐ) 2019 ജനുവരി 01ന് ആരംഭിക്കുന്ന പാദവർഷ ത്തേയ്ക്ക് അവരുടെ വായ്പാ ഇടപാടുകാർക്ക് ചുമത്താവുന്ന യുക്തമായ അടിസ്ഥാന പലിശ നിരക്ക് 9.15 ശതമാനമായിരിക്കുമെന്ന് ഭാരതീയ റിസർവ് ബാങ്ക് ഇന്ന് അറിയിച്ചിരിക്കുന്നു. വായ്പകൾക്ക് പലിശ നിശ്ചയിക്കുന്ന വിഷയത്തെക്കുറിച്ച് 2014 ഫെബ്രുവരി 07ന് ബാങ്കിങ് - ഇതര കമ്പനികൾക്കും സൂക്ഷ്മ ധനകാര്യസ്ഥാപനങ്ങൾക്കുമായി ഭാരതീയ റിസർവ് ബാങ്ക് പുറപ്പെടുവിച്ചിരുന്ന സർക്കുലറിൽ, അഞ്ച് വൻകിട വാണിജ്യ ബാങ്കുകളുടെ ശരാശരി അടിസ്ഥാന പലിശ നിരക്ക് എത്രയായിരിക്കുമെന്ന് ഓരോ പാദവർഷത്തിന്റെയും അവസാന പ്രവൃത്തി ദിനത്തിൽ അറിയിക്കുന്നതാണെന്നും, അതിൻപ്രകാരം അടുത്ത പാദവർഷത്തേക്കുള്ള പലിശനിരക്കുകൾ നിശ്ചയിക്കാൻ ബാങ്കിങ് - ഇതര ധനകാര്യ കമ്പനികൾക്കും സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്കും കഴിയുന്നതാണെന്നും പ്രസ്താവിച്ചിരുന്നത് അനുസ്മരിക്കേണ്ടതാണ്. അജിത് പ്രസാദ് പ്രസ്സ് റിലീസ്: 2018-2019/1499 |