<font face="mangal" size="3">ഒക്ടോബർ 1 മുതൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക" - ആർബിഐ - Reserve Bank of India
ഒക്ടോബർ 1 മുതൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് / സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്ക് വസൂലാക്കാവുന്ന അനുയോജ്യമായ ശരാശരി അടിസ്ഥാന നിരക്ക്
സെപ്തംബര് 29, 2017 ഒക്ടോബർ 1 മുതൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് / സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്ക് വസൂലാക്കാവുന്ന അനുയോജ്യമായ ശരാശരി അടിസ്ഥാന നിരക്ക് 2017 ഒക്ടോബർ 1 മുതൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക്/ സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്ക് വസൂലാക്കാവുന്ന അനുയോജ്യമായ ശരാശരി അടിസ്ഥാന നിരക്ക് 9.06 ശതമാനമാണെന്ന് ഭാരതീയ റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നു. NBFC/MFI നൽകുന്ന വായ്പയുടെ പലിശ നിരക്കുകൾ കണക്കാക്കുന്നതിനെ കുറിച്ച് റിസർവ് ബാങ്ക് 2014 ഫെബ്രുവരി 7 നു പുറപ്പെടുവിച്ച വിജ്ഞാപനം ഓർക്കുക. ഏറ്റവും വലിയ 5 വാണിജ്യ ബാങ്കുകളുടെ അടിസ്ഥാന നിരക്കിന്റെ ശരാശരി എല്ലാ പാദത്തിന്റെയും അവസാന പ്രവൃത്തി ദിവസത്തിൽ അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ NBFC/MFI നൽകുന്ന വായ്പയുടെ പലിശ നിരക്കുകൾ കണക്കാക്കി അടുത്ത പാദത്തിന്റെ ആദ്യ ദിവസം മുതൽ വായ്പ എടുത്തവരിൽ നിന്നും ഈടാക്കുകയും ചെയ്യും . അജിത്പ്രസാദ് പത്രപ്രസ്താവന:2017- 2018/877 |