<font face="mangal" size="3">എന്‍.ബി.എഫ്.സി.-എം.എഫ്.ഐ.കള്‍ 2018 ഒക്ടോബര്‍-1 ന് തുടങŔ - ആർബിഐ - Reserve Bank of India
എന്.ബി.എഫ്.സി.-എം.എഫ്.ഐ.കള് 2018 ഒക്ടോബര്-1 ന് തുടങ്ങുന്ന ത്രൈമാസികത്തില് ചുമത്തേണ്ട പ്രയോഗക്ഷമമായ ശരാശരി അടിസ്ഥാന നിരക്ക് (Applicable Average Base Rate)
സെപ്റ്റംബര് 28, 2018 എന്.ബി.എഫ്.സി.-എം.എഫ്.ഐ.കള് 2018 ഒക്ടോബര്-1 ന് തുടങ്ങുന്ന ബാങ്കിംഗിതര ധനകാര്യസ്ഥാപനങ്ങള്, സൂക്ഷ്മ ധനകാര്യസ്ഥാപനങ്ങള് (NBFc-MFIs) എന്നിവ അവയുടെ വായ്പക്കാരില് നിന്നും 2018 ഒക്ടോബര് 1-ന് തുടങ്ങുന്ന ത്രൈമാസികത്തില് ഈടാക്കേണ്ട പ്രയോഗക്ഷമ ശരാശരി അടിസ്ഥാന നിരക്ക് 9.02 ശതമാനമായിരിക്കണമെന്ന് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് പരസ്യപ്പെടുത്തി. എന്.ബി.എഫ്.സി.- എം.എഫ്.ഐ.കള്ക്ക് വായ്പകള്ക്കുള്ള പലിശ നിരക്ക് സംബന്ധിച്ച് 2014 ഫെബ്രുവരി 7-ന് റിസര്വ്ബാങ്ക് പുറപ്പെടുവിച്ച സര്ക്കുലറില്, എന്.ബി.എഫ്.സി.-എം.എഫ്.ഐ.കള് എന്നിവ അവരുടെ വായ്പക്കാരില്നിന്നും തുടര്ന്നുവരുന്ന ത്രൈമാസികത്തില് ഈടാക്കേണ്ട പലിശ നിരക്കുകള് നിശ്ചയിക്കു വാനായി, ഏറ്റവും വലിയ അഞ്ചു വാണിജ്യ ബാങ്കുകള് ഈടാക്കുന്ന ശരാശരി അടിസ്ഥാന നിരക്കുകള്, ഓരോ ത്രൈമാസികത്തിന്റെയും അവസാനപ്രവൃത്തി ദിവസം റിസര്വ്ബാങ്ക് ഓഫ് ഇന്ത്യ അറിയിക്കാമെന്ന് പറഞ്ഞിരുന്നകാര്യം ഓര്ക്കുമല്ലോ. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/727 |