RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78520790

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഊർജ്ജസ്വലമായ മാറ്റങ്ങൾ ആരംഭിച്ചുകഴിഞ്ഞോ?

ഇന്ത്യൻ വ്യവസായ കോൺഫെഡറേഷന്‍റെ ദേശീയസമിതി (സി.ഐ.ഐ) അംഗങ്ങളുമായുള്ള ആശയ സംവാദത്തിന് എന്നെ ക്ഷണിച്ചതിന് നിങ്ങൾക്ക് നന്ദി പറയുന്നു സി ഐ ഐ ശ്രീ.ഉദയ് കോട്ടക്, ശ്രീ.റ്റി.വി. നരേന്ദ്രൻ, ശ്രീ. സഞ്ജീവ് ബജാജ്, ശ്രീ.ചന്ദ്രജിത്ത് ബാനർജി, മറ്റു പ്രശസ്ത അംഗങ്ങൾ എന്നീ കഴിവും ദീർഘകാല ദർശനവും ഉള്ളവരുടെ നേതൃത്വത്തിന് കീഴിൽ സിഐഐ അതിന്‍റെ പ്രവർത്തനവും ചിന്താ പ്രക്രിയയും പുന:ക്രമീകരിക്കുന്നത് 2020-21 വർഷത്തേക്ക് ഒരു പുതിയ പ്രമേയത്തിന് -- നവ ലോകത്തിനു വേണ്ടിയുള്ള ഭാരത നിർമ്മാണം;ജീവിതങ്ങൾ, ഉപജീവനമാർഗ്ഗം, വളർച്ച-ചുറ്റുമാണെന്ന് അറിയുന്നതിൽ ഞാൻ സന്തുഷ്ടനാണ്.

2. ഈ സമയത്ത് കോവിഡ്-19 ആണ് എല്ലാ സംഭാഷണങ്ങളിലും നിർബന്ധ വിഷയം. കോവിഡ് ലേഖയെ തിരശ്ചീനമാക്കുക, ജീവിത മാർഗങ്ങളുടെ സംരക്ഷണം, സാമ്പത്തിക തിരിച്ചു വരവിന്‍റെ രൂപം, എന്നീ ചോദ്യങ്ങൾ കുന്നുകൂടുന്നു. ഇതുവരെയും വിശ്വസനീയമായ ഉത്തരങ്ങൾ ആയിട്ടില്ല. ഇപ്പോൾ തീർച്ചയുള്ള ഒരേയൊരു കാര്യം ഈ അദൃശ്യ ശത്രുവിനെതിരെ കഠിനമായി പോരാടി അവസാനം ജയിക്കണം എന്നുള്ളതാണ്.

3. ഇന്ന് ഞാൻ ചിന്തിച്ചത് ഒരു തീർച്ചയും ഇല്ലാത്ത വർത്തമാനകാലത്തിൽ വ്യാപൃതനായി ഇരിക്കുന്നതിൽ നിന്നും ദൂരെ മാറി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ തുടങ്ങിക്കഴിഞ്ഞിരിക്കുന്ന ചില ഊർജ്ജസ്വലമായ മാറ്റങ്ങളെപ്പറ്റി ആശയപ്രകാശനം നടത്തണമെന്നാണ്. മുഴുവൻ ശ്രദ്ധയും മഹാമാരിക്കുമേൽ ആയി പോയതിനാൽ നമ്മുടെ ശ്രദ്ധയിൽ വരാതെ രക്ഷപ്പെട്ട് നിന്നിരിക്കാം. എന്നാൽ കേടുപാടുകൾ തീർക്കുന്നതിനും പുനർ നിർമ്മിക്കുന്നതിനും നമ്മുടെ വികസന അഭിലാഷങ്ങളെ പുതുക്കുവാനുമുള്ള കഴിവ് നേടുന്നതിനുള്ള ഞങ്ങളുടെ ശ്രമം തുടങ്ങിയിട്ട് കുറച്ചു നാളായി. നമ്മുടെ ഭാവിയെ രൂപപ്പെടുത്തുന്നതിനുള്ള ഈ ഷിഫ്റ്റുകളുടെ കഴിവിനെ തിരിച്ചറിയുന്നതിനും വിലയിരുത്തുന്നതിനും, അൽപ്പം പിന്നോട്ട് പോയി ഇടത്തരം കാഴ്ചപ്പാട് സ്വീകരിക്കേണ്ടതുണ്ട്. ഇന്നത്തെ എന്‍റെ പ്രഭാഷണത്തിൽ ഇതുപോലുള്ള അഞ്ച് പ്രധാന ഊർജസ്വല മാറ്റങ്ങളെ ദർശിക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നു: (1) ഭാഗ്യം കാർഷിക മേഖലയ്ക്ക് അനുകൂലമായി മാറുന്നു; (2) ഊർജ്ജ മിശ്രിതം പുനരുപയോഗിക്കാവുന്നവയിലേക്കു മാറുന്നു: (3) വളർച്ച ത്വരിതപ്പെടുത്തുന്നതിനു വിവര വാർത്താവിനിമയ സാങ്കേതിക വിദ്യയും (ഐസിടി) സംരംഭങ്ങളെയും പ്രയോജനപ്പെടുത്തുന്നു; (4), ആഗോള ആഭ്യന്തര വിതരണ മൂല്യ ശൃംഖലകളിൽ മാറ്റങ്ങൾ;(5) വളർച്ചയുടെ ശക്തി സംബന്ധമായി പശ്ചാത്തല സൗകര്യങ്ങൾ.

I കൃഷി മേഖലയ്ക്ക് അനുകൂലമായി ഭാഗ്യം മാറുന്നു

4. ഭാരതീയ കൃഷി മേഖല വ്യക്തമായ ഒരു രൂപാന്തരീകരണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട് ഭക്ഷ്യധാന്യങ്ങളുടെ ആകെ ഉത്പാദനം 2019-20 റെക്കോർഡ് നേട്ടം ആയ 296 മില്യൺ ആവുകയും കഴിഞ്ഞ ദശകത്തിൽ അതിനേക്കാൾ 3.6 ശതമാനം വാർഷിക ശരാശരി വളർച്ച രേഖപ്പെടുത്തുകയുമുണ്ടായി. ഉദ്യാന കൃഷി ഉത്പാദനവും കഴിഞ്ഞ 10 വർഷക്കാലം വാർഷിക ശരാശരി 4.4 ശതമാനം വളർന്നു സർവ്വകാല റെക്കോർഡ് ആയ 320 മില്യണ്‍ ടണ്ണിലെത്തി ഇപ്പോൾ, പാല്‍, ധാന്യങ്ങൾ, പയർ വർഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, പരുത്തി, കരിമ്പ്, മത്സ്യം, കോഴി കൃഷി, കന്നുകാലി കൃഷി എന്നിവയുടെ ഉത്പാദനത്തിൽ ഇന്ത്യ ലോകത്തെ പ്രമുഖ രാജ്യങ്ങളിലൊന്നാണ്. ഇന്ന് ധാന്യങ്ങളുടെ കരുതൽ ശേഖരം 91.6 മില്യൺ അഥവാ കരുതൽ ശേഖര മാനദണ്ഡത്തിന്‍റെ 2.2 ഇരട്ടിയായി തീർന്നിരിക്കുന്നു എന്‍റെ നോട്ടത്തിൽ ഈ നേട്ടങ്ങൾ ഇന്നത്തെ പരിസ്ഥിതിയിൽ ഏറ്റവും പ്രകാശമാനമായ രജതരേഖയായാണ് പ്രതിനിധീകരിക്കുന്നത്

5. കൃഷിയ്ക്ക് അനുകൂലമായി കച്ചവട വ്യവസ്ഥകൾ മാറ്റുന്നതാണ് ഈ ഊർജ്ജസ്വലമായ മാറ്റം നിലനിർത്തുന്നതിനും കൃഷിയിൽ വാസ്തവികമായ വിതരണ പ്രതികരണങ്ങൾ ഉണ്ടാക്കുന്നതിനും മുഖ്യം ആയിട്ടുള്ള കാര്യം. അനുഭവം കാണിക്കുന്നത് കൃഷിക്ക് അനുകൂലമായി കച്ചവട വ്യവസ്ഥകൾ നിലനിന്ന സമയങ്ങളിൽ കാർഷിക മൊത്ത മൂല്യവർധിത (ജി.വി.എ-GVA) വാർഷിക ശരാശരി വളർച്ച മൂന്ന് ശതമാനത്തിൽ കൂടുതലാണ് എന്നാണ്. ഇത്രനാളും മുഖ്യ ഉപാധി ഏറ്റവും കുറഞ്ഞ താങ്ങുവില ആയിരുന്നു, എന്നാൽ വില ആനുകൂല്യങ്ങൾ വിലയേറിയതും കാര്യക്ഷമമല്ലാത്തതും വികലവുമാണെന്നതാണ് അനുഭവം. മിച്ചം കൈകാര്യം ചെയ്യൽ ഒരു വെല്ലുവിളിയായി തീർന്നിട്ടുള്ള അവസ്ഥയിലാണ് ഇന്ത്യ ഇപ്പോൾ എത്തിയിട്ടുള്ളത്. കർഷകരുടെ വരുമാനത്തിൽ നിലനിൽക്കുന്ന വർധനയും അതോടൊപ്പം ഉപഭോക്താക്കൾക്ക് ന്യായമായ ഭക്ഷ്യ വിലകളും ഉറപ്പാക്കുന്ന നയപരമായ തന്ത്രങ്ങളിലേക്ക് നീങ്ങുകയാണ് ഇപ്പോൾ നമ്മൾ ചെയ്യേണ്ടത്.

6. ഒരു ഗാർഹിക വിതരണശൃംഖല ഇവിടെ നിർണായകം ആവുന്നു. തദനുസരണം കൃഷിയിൽ ഗാർഹിക സ്വതന്ത്രവ്യാപാരം സുഖകരമാക്കാൻ ആരംഭിച്ചിട്ടുള്ള മുഖ്യ പരിഷ്കാരങ്ങൾ പ്രയോജനപ്പെടുത്തുന്നതിലേക്കായിരിക്കണം ശ്രദ്ധാകേന്ദ്രം തിരിയേണ്ടത് ആദ്യമായി അവശ്യ വസ്തു നിയമം (ഇ.സി.എ) ഭേദഗതി, സൗകര്യങ്ങൾ, പണ്ടകശാലകൾ ശീതസംഭരണികൾ, കമ്പോള സ്ഥലങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിതരണശൃംഖലാ സംബന്ധമായ അടിസ്ഥാന സൗകര്യങ്ങളിൽ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടാമതായി കർഷകരുടെ കച്ചവടവും വാണിജ്യവും (പ്രോത്സാഹനവും ലളിതമാക്കലും) ഓർഡിനൻസ് 2020 ലക്ഷ്യമാക്കുന്നത് കൃഷി ഉത്പന്നങ്ങളിൽ അതിരുകളില്ലാത്ത കച്ചവടമാണ്. മൂന്നാമതായി കർഷകരുടെ (ശാക്തീകരണവും സംരക്ഷണവും) വില ഉറപ്പാക്കലിന്മേലും കാർഷികസേവനങ്ങളിന്മേലും ഉള്ള കരാർ സംബന്ധിച്ച ഓഡിനൻസ്, 2020, പ്രോസസ്സേഴ്സ്, അഗ്രിഗേറ്റേഴ്സ്, മൊത്തക്കച്ചവടക്കാർ വലിയ ചില്ലറ കച്ചവടക്കാർ കയറ്റുമതിക്കാർ എന്നിവരുമായി കാര്യക്ഷമമായും സുതാര്യമായും ഏർപ്പെടുന്നതിന് കൃഷിക്കാരെ ശാക്തീകരിക്കുന്നതായിരിക്കും. അധികാരം നൽകുന്ന ഈ നിയമനിർമ്മാണ ചട്ടക്കൂടിന്‍റെ വെളിച്ചത്തിൽ ശ്രദ്ധാകേന്ദ്രം (a) വിളവൈവിധ്യവൽക്കരണം, ധാരാളം ജലം വേണ്ട വിളകളുടെ നിരാകരണം (b) കാർഷികോൽപ്പന്നങ്ങളുടെ ഷെൽഫ് ലൈഫ് കൂട്ടുന്നതും കൊയ്ത്തിനു ശേഷമുണ്ടാകുന്ന മാലിന്യങ്ങൾ ഏറ്റവും കുറയ്ക്കുന്നതുമായ / ഭക്ഷ്യസംസ്കരണം (c) അന്താരാഷ്ട്ര കച്ചവട വ്യവസ്ഥകളുടെയും രാഷ്ട്ര കച്ചവട വ്യവസ്ഥകളുടെയും സാങ്കേതിക വിദ്യയുടെയും ആനുകൂല്യം നേടുന്നതിന് ഇന്ത്യൻ കർഷകനെ പ്രാപ്തനാക്കുന്ന കാർഷിക കയറ്റുമതികൾ; (d) കാർഷിക മേഖലയിൽ പൊതു സ്വകാര്യ മൂലധന രൂപീകരണം. കർഷകവരുമാനം ഇരട്ടിപ്പിക്കുന്നതിനുള്ള സമിതി പ്രതീക്ഷിക്കുന്നത് കാർഷിക മേഖലയിലെ സ്വകാര്യ നിക്ഷേപത്തിന് ആകെ അളവ് 2015-16 ലെ രൂപ 61000 കോടിയിൽനിന്ന് 2022-23 ആകുമ്പോൾ രൂപ 139,424 കോടിയിൽ എത്തുമെന്നാണ്. ഈ ഉദ്യമങ്ങൾ എല്ലാം കൂടി വ്യവസായത്തിനും വ്യാപാരത്തിനും അവസരങ്ങളുടെ ഒരു മുഴുവൻ പുതുലോകം തുറന്നു കൊടുത്തിട്ടുണ്ട്. അനന്തരഫലമായി സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളും കർഷകന്‍റെ വരുമാന വർധനയും തീർച്ചയായും ഭീമമായിരിക്കും.

II. ഊർജ്ജ ഉത്പാദനത്തിന്‍റെ മാറുന്ന രീതികൾ പുനരുപയോഗിക്കാവുന്നവയ്ക്ക് അനുകൂലം.

7. ഒരു സമാന അവസര ഇടം ഇപ്പോൾ ഊർജ്ജ മേഖലയിൽ നിലനിൽക്കുന്നുണ്ട് വൈദ്യുതിയുടെ ആവശ്യവും വിതരണവും തമ്മിലുള്ള സമതുലനമില്ലായ്മയെ അഭിസംബോധന ചെയ്യുന്നതിൽ ഇന്ത്യയുടെ പുരോഗതി എടുത്തുപറയേണ്ടതാണ്. അയൽ രാജ്യങ്ങളിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്ന മിച്ച ഊർജ്ജമുള്ള ഒരു രാജ്യം ആയിട്ടുണ്ട് ഇന്ത്യ. വൈദ്യുതിയ്ക്കു വേണ്ടിയുള്ള ആവശ്യം ഇന്ത്യയിൽ 2015-16 മുതൽ 2019-20 വരെയുള്ള കാലത്ത് 3.9 ശതമാനം എന്ന ശരാശരി നിരക്കിൽ വർദ്ധിച്ചപ്പോൾ വിതരണം 4.5 ശതമാനം ശരാശരി നിരക്കിലും സ്ഥാപിതശേഷി ശരാശരി 6.7 ശതമാനം നിരക്കിലുമാണ് ഇതേകാലത്ത് വർദ്ധിച്ചത്.

8. പ്രത്യേകം ശ്രദ്ധേയമായ കാര്യം ആദ്യം പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിന്‍റെ പങ്കാണ്. ആകെയുള്ള സ്ഥാപിത ശേഷിയിൽ പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിന്‍റെ ഓഹരി 2015 മാർച്ച് അവസാനം ഉണ്ടായിരുന്ന 11.8 ശതമാനത്തിൽ നിന്നും 2020 മാർച്ച് അവസാനം 23.4 ശതമാനമായി വർദ്ധിച്ച് ഇരട്ടി ആയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷക്കാലം സ്ഥാപിത ശേഷിയിൽ ഉണ്ടായ വർധനയുടെ 66.6% പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിന്‍റെ രൂപത്തിലാണ്. ഇത് വൈദ്യുതി ഉത്പാദനത്തിൽ ഉണ്ടായ വർധനയുടെ 33.6 ശതമാനം ആയിരുന്നു. ഈ കുതിച്ചുചാട്ടത്തിന്‍റെ 90 ശതമാനത്തോളം സൗരോർജ്ജത്തിൽ നിന്നും കാറ്റിൽ നിന്നുള്ള ഊർജ്ജവുമാണ്. ഈ പകിട്ടാർന്ന പുരോഗതി മൊത്തം വൈദ്യുതോല്പാദനത്തിൽ പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിന്‍റെ വിഹിതം 2030 ആകുമ്പോൾ 40% എന്ന ലക്ഷ്യത്തിലേക്ക് ഉയർത്താൻ അരങ്ങ് ഒരുങ്ങിയിട്ടുണ്ട് കൂടുതൽ ഹരിത ഊർജത്തിലേക്കുള്ള മാറ്റം കൽക്കരി ഇറക്കുമതി കുറയ്ക്കും, തൊഴിലവസരങ്ങൾ സൃഷ്ടിക്കും, പുതിയ നിക്ഷേപത്തിന് അന്തർ പ്രവാഹം നിലനിർത്തുന്നത് ഉറപ്പാക്കും, പരിസ്ഥിതിയോട് ഇണങ്ങി നിലനിൽക്കുന്ന വളർച്ചയെ പ്രോത്സാഹിപ്പിക്കും.

9. പുനരുപയോഗിക്കാവുന്ന ഊർജ്ജ ഉത്പാദനത്തിന്‍റെ ചെലവ് വളരെ കുറഞ്ഞതാണ്. ഊർജ്ജ കൂട്ടിന്‍റെ മാറ്റത്തിന്‍റെ ചാലകശക്തിയുടെ ഒരു പ്രധാന ഘടകം. അതിന്‍റെ ഫലമായി പുനരുപയോഗിക്കാവുന്ന ഊർജോൽപാദന സാങ്കേതിക വിദ്യകൾ ലോകത്തിലെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പുതിയ ശേഷി സൃഷ്ടിക്കലിനായി തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും ചെലവ് കുറഞ്ഞ മാർഗമായി തീർന്നിട്ടുണ്ട്. ഇന്ത്യയിലെ പുനരുപയോഗ ശേഷി വർധനയുടെ ശരാശരി ചെലവ് 2019ൽ ലോകത്തിലെ ഏറ്റവുംചെലവ് കുറഞ്ഞ ഒന്നായിരുന്നു. ഇത് വൈദ്യുതിയുടെ സ്പോട്ട് വിലകൾ കാര്യമായി താഴോട്ടു പോകുന്നതിനുള്ള സമ്മർദ്ദം ചെലുത്തി തുടങ്ങിയിട്ടുണ്ട്.

10. മുന്നോട്ടുള്ള പോക്കിൽ ഈ അതിപ്രധാന പുരോഗതി, നിയന്ത്രണം നീക്കൽ, വികേന്ദ്രീകരണം, കാര്യക്ഷമമായ വില കണ്ടെത്തൽ എന്നിവ കൂടി ഉൾപ്പെടുത്തിയുള്ള ഊർജ്ജ മേഖലയുടെ ഒരു പ്രധാനപ്പെട്ട കേടുപാടു തീർക്കലിൽ പര്യവസാനിക്കാൻ കാരണമാകുന്നതാണ്. DISCOMS നു വേണ്ടി പുനരുപയോഗ വാങ്ങൽ ബാധ്യതകളുടെ (ആർ‌പി‌ഒ) രൂപത്തിലുള്ള നയപരമായ ഇടപെടലുകൾ, ത്വരിതപ്പെടുത്തിയ മൂല്യശോഷണ ആനുകൂല്യങ്ങൾ, സാമ്പത്തിക പ്രോത്സാഹനങ്ങളായ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്, പലിശ നിരക്ക് ഇളവ് മുതലായ ധനസംബന്ധമായ പ്രോത്സാഹനങ്ങളും ഒരു പുനരാലോചനക്ക് വിധേയമാക്കേണ്ടതുണ്ട്. വാണിജ്യ സാങ്കേതിക വിതരണ നഷ്ടങ്ങൾ കുറച്ച് വൈദ്യുതി വിതരണം പരിഷ്കരിക്കുക എന്നത് മുഖ്യ വെല്ലുവിളിയായി തുടരുന്നു. മറ്റു മേഖലകൾക്ക് വേണ്ടിയുള്ള വ്യവസായത്തിന്‍റെ ക്രോസ് സബ്സിഡൈസേഷൻ (ഒരു കൂട്ടർക്ക് വിലകുറച്ചു കൊടുക്കാൻ വേണ്ടി മറ്റൊരു കൂട്ടർക്ക് വിലകൂട്ടി വിൽക്കൽ) അവസാനിപ്പിക്കൽ, ശരാശരി വിതരണചെലവും (എ.സി.എസ്) വസൂലാക്കുന്ന ശരാശരി റവന്യൂവും (എ.ആർ.ആർ) തമ്മിലുള്ള വിടവ് ഇല്ലാതാക്കൽ എന്നീ കാര്യങ്ങൾക്കായി ത്വരിതഗതിയിലുള്ള ഡിസ്കോം (DISCOM പരിഷ്കാരങ്ങൾ (സ്വകാര്യവൽക്കരണം, മത്സരം ഉൾപ്പെടെയുള്ള) ആവശ്യമായിവരും. പുനരുപയോഗിക്കാവുന്ന ഉറവിടങ്ങളിൽ നിന്നും ഉൽപാദന സമയത്തുതന്നെ വിതരണത്തിന് എടുക്കാൻ കഴിയുവിധം ഒരു ദേശവ്യാപക ഗ്രിഡ് ഏകീകരണം അത്തരം ഉറവിടങ്ങളുമായി ബന്ധപ്പെട്ടുള്ള ദൈനംദിന/കാലികമായ പീക്കുകളേയും (ഏറ്റവും കൂടിയ വൈദ്യുതി ഭാരം) ട്രഫ്കളേയും (ഏറ്റവും കുറഞ്ഞ വൈദ്യുതിഭാരം) ശ്രദ്ധിക്കുന്നതിന് ആവശ്യമുണ്ട് പുനരുപയോഗിക്കാവുന്നവയിലുള്ള ഈ ഊർജ്ജസ്വല മാറ്റങ്ങൾ ഇപ്പോൾ ലോകത്ത് ഏറ്റവും കുറഞ്ഞ വൈദ്യുതി ഉപഭോഗം ഉള്ള രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയുടെ ആളോഹരി വൈദ്യുതി ഉപഭോഗം വർദ്ധിപ്പിക്കാൻ സഹായകമായിട്ടുണ്ട്. ഇവിടെ ഇന്ത്യൻ വ്യവസായത്തിന് ഒരു നിർണായക പങ്ക് വഹിക്കാനുണ്ട്.

III. ഊർജ്ജ വളർച്ചയ്ക്ക് വിവരവാർത്താ വിനിമയ സാങ്കേതികവിദ്യ (ഐ.സി.ടി) യുടെയും പൊതു സംരംഭങ്ങളുടെയും ആനുകൂല്യം പ്രയോജനപ്പെടുത്തൽ.

11. വിവര വാർത്താ വിനിമയ സാങ്കേതിക വിദ്യ (ഐ.സി.ടി) ഇപ്പോൾ രണ്ട് ദശാബ്ദങ്ങളായി ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയുടെ എൻജിൻ ആയിരിക്കുന്നു. കഴിഞ്ഞവർഷം ഐസിടി വ്യവസായം രാജ്യത്തിന്‍റെ ജിഡിപിയുടെ എട്ട് ശതമാനമായി നിലകൊള്ളുകയും ഗ്രാമീണ നഗര പ്രദേശങ്ങളിലെ ഏറ്റവും വലിയ സ്വകാര്യ മേഖല തൊഴിൽ സ്രഷ്ടാവ് ആവുകയും ചെയ്തു. 2019-20 ൽ നടന്ന 93 ബില്യൺ യുഎസ് ഡോളറിന്‍റെ സോഫ്റ്റ്‌വെയർ കയറ്റുമതി ഇന്ത്യയുടെ മൊത്തം സേവന കയറ്റുമതിയുടെ 44 ശതമാനം ആയിരുന്നു എന്നതിനൊപ്പം കഴിഞ്ഞ അഞ്ച് കൊല്ലത്തെ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മിയുടെ 51% നികത്തുവാന്‍ സഹായിക്കുകയും ചെയ്തു.

12. എന്തായാലും ഈ കണക്കുകള്‍ സമ്പദ് വ്യവസ്ഥയിലേക്ക് ഉള്ള ഐ.സി.ടി മേഖലയുടെ സംഭാവന താഴ്ത്തി കാണിക്കുകയാണ്. ഐടി എല്ലാ മേഖലകളിലെയും പ്രവര്‍ത്തി പ്രക്രിയയിൽ വിപ്ലവകരമായ മാറ്റം വരുത്തുകയും ഉൽപ്പാദനശേഷി മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഐ.സി.ടി വിപ്ലവം ഇന്ത്യയ്ക്ക് ലോകഭൂപടത്തിൽ ഒരു ക്ഷമതയുള്ള, ആശ്രയിക്കാവുന്ന ചെലവു കുറഞ്ഞ അറിവ്-അടിസ്ഥാന പരിഹാരങ്ങളുടെ വിതരണം നടത്തുന്ന ഒരു രാജ്യം ആയിട്ടാണ് സ്ഥാനം നേടി കൊടുത്തിട്ടുള്ളത്. ഇന്ത്യയിലെ ഐടി സ്ഥാപനങ്ങൾ ഇപ്പോൾ നിർമ്മിതബുദ്ധി (എ.ഐ), മെഷീൻ ലേണിങ് (എം.എൽ) (കമ്പ്യൂട്ടറുകളെ യാന്ത്രികമായി സ്വയം പഠിക്കാൻ അനുവദിക്കുക), റോബോട്ടിക്സ്, ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ എന്നീ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിൽ മുൻനിരയിലാണ്. ഇത് ഒരു നവപ്രവർത്തന കേന്ദ്രബിന്ദു എന്ന ഇന്ത്യയുടെ സ്ഥാനം ബലപ്പെടുത്തുന്നതിനും വളരെയധികം പുതു സംരംഭകർക്ക് യൂണികോൺ പദവി (യു.എസ്.ഡി. 1 ബില്യൺ മൂല്യം) ലഭിക്കുന്നതിനും ഉയർന്ന ഉത്പാദനക്ഷമതയാൽ നയിക്കപ്പെടുന്ന സാമ്പത്തിക വളർച്ചയ്ക്കും നിർണായകമാണ്. ഇന്ത്യ 2019ൽ 7 പുതിയ യൂണികോണുകളെ കൂട്ടിച്ചേർത്തപ്പോൾ ആകെ എണ്ണം 24 ആകുകയും ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുകയും ചെയ്തു.

13. സ്റ്റാർട്ടപ്പ്-ഇന്ത്യ പരിപാടി രാജ്യത്തെ യുവസംരംഭകരുടെ കഴിവ് അംഗീകരിക്കുകയും അവർക്ക് ഉതകുന്ന ഒരു ആവാസവ്യവസ്ഥ പ്രദാനം ചെയ്യുന്നത് ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നു. ട്രാക്സൻ വിവരശേഖരം അനുസരിച്ച് ഇന്ത്യയിലെ പുതു സാങ്കേതികവിദ്യാ സംരംഭകർക്ക് 2019ൽ ഉണ്ടായിരുന്ന ധനപിന്തുണ ഒരു വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ 40% കൂടി. യു.എസ് ഡോളർ 16.3 ബില്യൺ എന്ന നിലയിലെത്തി. ആരോഗ്യ സാങ്കേതികവിദ്യ, ധനകാര്യ സാങ്കേതികവിദ്യ എന്നിവയാണ് മുഖ്യ മണ്ഡലങ്ങളെന്നിരിക്കലും സംരംഭകർ എല്ലാ മേഖലകളിലും കമ്പോളങ്ങളിലും അവസരങ്ങളുടെ ആനുകൂല്യം പ്രയോജനപ്പെടുത്തുകയും ഈ ആവാസവ്യവസ്ഥയുടെ ആഴവും പരപ്പും വർധിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. രസകരമായ കാര്യം ഒരു വലിയ അനുപാതം ഇന്ത്യക്കാരായ പുതുസംരംഭകർ ചെറുതും, ഇടത്തരവുമായ വ്യാപാരങ്ങളിലും താഴ്ന്ന ഇടത്തരം വരുമാനമുള്ള വിഭാഗങ്ങളിലും ആണ്.

14. കോവിഡ്-19 പുതുസംരംഭങ്ങളോടുള്ള ഭാവിവീക്ഷണത്തിൽ ആഘാതങ്ങൾ ഏൽപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും റിസ്കിനോടുള്ള കടുത്ത താല്പര്യമില്ലായ്മയുടെ പൊതു അന്തരീക്ഷത്തിൽ ഫണ്ടിന്‍റെ ലഭ്യതയുടെ കാര്യത്തിൽ കോവിഡ്-19 നു മുന്‍പ് തന്നെ ആഗോള സാങ്കേതികവിദ്യാപരമായ ഒരു കടഞ്ഞെടുക്കൽ തുടങ്ങിക്കഴിഞ്ഞിരുന്നു. മുൻഗാമികളുടെ ഉപയോഗത്തിലിരുന്ന ഹാർഡ്‌വെയർ/ സോഫ്റ്റ് വെയർ സിസ്റ്റങ്ങളിന്മേൽ ചെലവാക്കുന്ന തുക കുറച്ചുകൊണ്ടു വന്നും ഡിജിറ്റൽ സാങ്കേതിക വിദ്യകളിലും കമ്പ്യൂട്ടിംഗ് അപഗ്രഥനശേഷികളിൽ അതിദ്രുതമുന്നേറ്റങ്ങൾ കൊണ്ടുവന്നും ആയിരുന്നു അതിനു വഴിവെച്ചത്. ചെലവ് കുറഞ്ഞ ഐടി സേവനങ്ങൾ നൽകാൻ കഴിവുള്ള വികസ്വര സമ്പദ് വ്യവസ്ഥകളിൽ നിന്നുള്ള ഭയങ്കരമായ മത്സരം ലോകത്തിന്‍റെ മുന്തിയ പുറംജോലി കേന്ദ്രമെന്ന ഇന്ത്യയുടെ സ്ഥാനത്തിനെതിരെ ശീഘ്രഗതിയിൽ രൂപം പ്രാപിച്ചു വരുന്ന ഒരു വെല്ലുവിളിയാണ്. ആഗോള അടിസ്ഥാനത്തിൽ നോക്കിയാൽ തൊഴിൽ പെർമിറ്റുകളെയും കുടിയേറ്റ നയങ്ങളെയും സംബന്ധിക്കുന്ന നിയന്ത്രണപരമായ അനിശ്ചിതത്വം വെല്ലുവിളികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈമേഖലയ്ക്ക് വിവരശേഖരം സ്വകാര്യതയും സുരക്ഷിതത്വത്തേയും പറ്റിയുള്ള ആശങ്കകളെയും കൈകാര്യം ചെയ്യേണ്ടതുണ്ട്.

15. സർഗാത്മക സംഹാരം എന്നത് ഒരു കരുത്തുറ്റതും ഊർജ്ജസ്വലവുമായ സമ്പദ്‌ വ്യവസ്ഥയുടെ അവിഭാജ്യ സവിശേഷതയാണ്. ഐടി മേഖല ഈ പ്രക്രിയയെ ചലനാത്മകം ആക്കുന്നതിനും അതിന്‍റെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഏറ്റവും പറ്റിയ സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്. ഒരു ജില്ലയിലെ പുതിയതായി ഉണ്ടായ സ്ഥാപനങ്ങളുടെ എണ്ണവും ആ ജില്ലയുടെ മൊത്ത ഗാർഹിക ഉല്പാദനവും തമ്മിൽ കാര്യമായ ബന്ധമുണ്ട്. ആരംഭിച്ച് അധികകാലം ആകാത്ത സ്ഥാപനങ്ങളെയും പുത്തൻ സംരംഭങ്ങളെയും അഭിവൃദ്ധിപ്പെടുത്തുക എന്നത് ഇന്ത്യയിൽ അധിക തൊഴിൽസൃഷ്ടിക്കും വിഭവങ്ങളെയും നയങ്ങളുടെ ശ്രദ്ധാ കേന്ദ്രങ്ങളെയും ഈ ദിശയിൽ ക്രമീകരിക്കുക എന്നത് അനിവാര്യമായി തീരുന്നതാണ്. നവ രീതികൾ കണ്ടുപിടിക്കൽ ആശയങ്ങളെ പോഷിപ്പിച്ച് സാക്ഷാത്കരിക്കുന്നതിനുള്ള കഴിവ് വളർത്തൽ എന്നിവയാകും മുഖ്യ വെല്ലുവിളി. ഈ സന്ദർഭത്തിൽ സ്വകാര്യ ഉദ്യമത്തിനും നിക്ഷേപത്തിനും ഗെയിം-ചെയ്ഞ്ചിങ് റോൾ ആണ് ഉണ്ടാവുക.

IV. വിതരണ/മൂല്യ ശൃംഖലകളിലെ മാറ്റങ്ങൾ-ആഭ്യന്തരവും/ ആഗോളവും

16. ഒരു മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥയിൽ കഴിവുള്ള ഒരു വിതരണ ശൃംഖലയ്ക്ക് സാമ്പത്തിക ക്ഷേമം മെച്ചപ്പെടുത്തുന്നതിന് കഴിവുണ്ടാകും. വിതരണ ശൃംഖലയിൽ ശക്തമായ ഫോർവേഡ് ബാക്ക് വേര്‍ഡ് ലിങ്കേജുകൾ ഉള്ള മേഖലകളിലെ നിക്ഷേപത്തിന് ഉൽപാദനത്തിലും വരുമാനത്തിലും തൊഴിൽ അവസരങ്ങളിലും വർധന ഉണ്ടാക്കാൻ സാധിക്കുന്നതാണ്. തൽഫലമായി തന്ത്രപരമായ നയ ഇടപെടലുകൾക്ക് ഇപ്രകാരമുള്ള മേഖലകളെ തിരിച്ചറിയുന്നത് നിർണായകമായി തീരുന്നു. ശക്തിയേറിയ അന്തർ മേഖലാ പരസ്പരാശ്രയത്വം ആന്തരിക മൂല്യ ശൃംഖലകളുടെ കാര്യക്ഷമത വർധിപ്പിക്കാൻ സഹായകമാകുന്നതാണ്.

17. ഒരു രാജ്യത്തിന്‍റെ ആഗോള മൂല്യ ശൃംഖല (ജി.വി.സി) യിൽ ഉള്ള സ്ഥാനം ശക്തിപ്പെടുത്തൽ സത്യസന്ധമായ തുറന്നു പറയലിന്‍റെ ആനുകൂല്യങ്ങൾ പരമാവധി ആക്കാൻ സഹായിക്കും ജി.വി.സി ഒരു ഉൽപ്പന്നത്തിനെ പറ്റിയുള്ള ആശയരൂപീകരണഘട്ടം മുതൽ അതിന്‍റെ രൂപരേഖ തയ്യാറാക്കൽ, ഉല്പാദനം, വിപണനം, വിതരണം, വിൽപ്പനാനന്തര പിന്തുണ സേവനങ്ങൾ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലുള്ള തൊഴിലാളികളും അനവധി സ്ഥാപനങ്ങളും നടത്തുന്ന എല്ലാ പ്രവർത്തികളും അവയുടെ മുഴുവൻ വ്യാപ്തിയിൽ ഉൾക്കൊള്ളുന്നു. ഒരു രാജ്യത്തിന്‍റെ ജീ.വി.സി. പങ്കാളിത്തം കൂടുന്തോറും കച്ചവടത്തിൽ നിന്നുള്ള നേട്ടങ്ങളും കൂടുതലായി. എന്തെന്നാൽ അത് പങ്കാളികളാകുന്ന രാജ്യങ്ങളെ ജീ.വി.സി യിൽ ഉള്ള മറ്റു രാജ്യങ്ങളുടെ താരതമ്യേനയുള്ള ആനുകൂല്യങ്ങളിൽ നിന്നും പ്രയോജനം ലഭിക്കാൻ അനുവദിക്കുന്നു. ലോക വ്യാപാരത്തിന്‍റെ മൂന്നിൽ രണ്ടു ഭാഗവും ജി.വി.സി യിൽ കൂടിയാണ് നടക്കുന്നത്.

18. ലോകബാങ്ക് (2020) ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത് ജീ.വി.സി പങ്കാളിത്തത്തിൽ ഉണ്ടാകുന്ന ഒരു ശതമാനം വർദ്ധനയ്ക്ക് ഒരു രാജ്യത്തിന്‍റെ ആളോഹരി വരുമാനനില ഒരു ശതമാനത്തിൽ കൂടുതൽ ഉയർത്താൻ കഴിയുമെന്നാണ്. ഇന്ത്യയുടെ ജി.വി.സി സംയോജനം ജി.വി.സി പങ്കാളിത്ത ഇൻഡക്സ് കൊണ്ട് കണക്കാക്കിയ പ്രകാരം ആസിയാൻ (ASEAN) രാജ്യങ്ങളെ (മൊത്തം കയറ്റുമതിയുടെ ഒരു റേഷ്യോ എന്ന നിലയിൽ 45.9 ശതമാനം) അപേക്ഷിച്ച് കുറവാണ്. (മൊത്തം കയറ്റുമതിയുടെ ഒരു റേഷ്യോ എന്ന നിലയിൽ 34.0%) ഇത് മാറുക തന്നെ വേണം.

19. കോവിഡ്-19, മറ്റു സംഭവവികാസങ്ങൾ എന്നിവയുടെ ഫലമായി ജീ.വി.സി കളിൽ ഉണ്ടായിട്ടുള്ള ആഗോള മാറ്റങ്ങൾ ഇന്ത്യയ്ക്ക് അവസരങ്ങൾ സൃഷ്ടിക്കും. ഇറക്കുമതിയുടെ ഉറവിടങ്ങളുടെ വൈവിധ്യവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നമ്മുടെ സമ്പത് വ്യവസ്ഥയിലെ ഊർജ്ജസ്വലമായ ഈ വ്യതിയാനങ്ങളെ രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഭാരതത്തെ നേതൃ സ്ഥാനത്തേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നതിനും നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് വളരെ വലിയ ആനുകൂല്യങ്ങൾ നൽകുന്നതിനും വേണ്ടി ഘടനാപരമായ രൂപാന്തരീകരണങ്ങളിലേക്ക് മാറ്റപ്പെടേണ്ടതുണ്ട്. യു.കെ, ഈ.യു, യു.എസ് എന്നീ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി സ്വതന്ത്രവ്യാപാര കരാറുകളുടെ താമസംവിനാ ഉള്ള പൂർത്തീകരണം ഉൾപ്പെടെയുള്ള കൂടുതൽ തന്ത്രപരമായ വ്യാപാരസംയോജനത്തിൽകൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അത്യാവശ്യമാണ്.

V. അടിസ്ഥാനസൗകര്യ വളർച്ചയ്ക്ക് ശക്തിസമ്മർദ്ദം എന്നനിലയിൽ

20. കഴിഞ്ഞ അഞ്ചുവർഷക്കാലം ഇന്ത്യയിൽ രാജ്യത്തിന്‍റെ ഭൗതിക അടിസ്ഥാന സൗകര്യങ്ങളിൽ ഉണ്ടാക്കിയ പുരോഗതി ഊർജ്ജസ്വലമായ ഒരു വ്യതിയാനം എന്നതിൽ കുറയാത്ത ഒന്നായിട്ട് കാണേണ്ടതുണ്ട്. ഇന്ത്യയിൽ ഗതാഗതത്തില്‍ മൌലികമായി ഉപയോഗിക്കുന്ന റോഡുകളുടെ നിർമ്മാണം 2015-16 ല്‍ ഉണ്ടായിരുന്ന പ്രതിദിനം 17 കിലോമീറ്റർ എന്നതിൽ നിന്നും വർധിച്ച് കഴിഞ്ഞ രണ്ടുവർഷം ഏകദേശം പ്രതിദിനം 29 കിലോമീറ്റർ എന്നതിനരികെ വരെ എത്തിയിട്ടുണ്ട്. 142 വിമാനത്താവളങ്ങളുള്ള ഇന്ത്യ വ്യോമഗതാഗതത്തില്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ആഭ്യന്തരകമ്പോളമാണ്. വിമാനത്താവളങ്ങളുടെ ബന്ധപ്പെട്ട ലോക സാമ്പത്തിക ഫോറത്തിന്‍റെ 2019 ലെ ആഗോള മത്സരക്ഷമതാ റിപ്പോർട്ടിൽ ഇന്ത്യ 141 രാജ്യങ്ങളിൽ നാലാം സ്ഥാനത്തായിരുന്നു. വാർത്താവിനിമയത്തിന് ഇന്ത്യയിലെ ആകെയുള്ള ടെലി-ഡെൻസിറ്റി (ഓരോ 100 പേർക്കും ഉള്ള ടെലിഫോൺ കണക്ഷനുകളുടെ എണ്ണം) 2020 ഫെബ്രുവരി അവസാനം 87.5 ശതമാനമായിരുന്നു. ഇൻറർനെറ്റ് ബ്രോഡ്ബാൻഡ് എന്നിവയുടെ ഇന്ത്യയിലെ കടന്നുചെല്ലൽ ദ്രുതഗതിയിൽ വർദ്ധിച്ചിട്ടുണ്ട്. ഇൻറർനെറ്റ് ഗതാഗതത്തിൽ വൻവികാസം സാധ്യമാക്കികൊണ്ട് മൊത്തം ബ്രോഡ്ബാൻഡ് കണക്ഷനുകൾ ഏകദേശം പത്തിരട്ടി വർദ്ധിച്ചിട്ടുണ്ട്. 2014ൽ 610 ലക്ഷം എന്നതിൽനിന്നും ഫെബ്രുവരി 2020ൽ 6811 ലക്ഷം ആയിട്ടുണ്ട്. പ്രതിമാസ വിവര ഉപഭോഗത്തിൽ ഒരു ഉപഭോക്താവിന്‍റെ ശരാശരി പ്രതിമാസ ഉപഭോഗം 2014ല്‍ 62 എംബി ആയിരുന്നത് 2019 അവസാനം 168 ഇരട്ടിവർദ്ധിച്ച് 10.4 ജിബി ആയിതീർന്നതോടെ ഇക്കാര്യത്തിൽ ഇപ്പോൾ ആഗോള നേതൃസ്ഥാനത്ത് ഇന്ത്യയാണ് ഉള്ളത്. വിവരലഭ്യതയുടെ ചെലവും ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞിട്ടുണ്ട് എന്നത് ദശലക്ഷക്കണക്കിന് പൌരന്മാർക്ക് താങ്ങാൻ കഴിയും വിധം ഇൻറർനെറ്റ്പ്രാപ്യത സാധ്യമാക്കിയിട്ടുണ്ട്.

21. കപ്പൽമാർഗ്ഗമുള്ള വ്യവസായം പുറം രാജ്യങ്ങളുമായുള്ള ചരക്ക്കച്ചവടത്തിന്‍റെ നട്ടെല്ലാണ്. കാരണം കച്ചവടത്തിന്‍റെ ഏകദേശം 95 ശതമാനം ധനപരിമാണവും കപ്പൽവഴിയുള്ള ചരക്കുനീക്കത്തിലൂടെയാണ് നടക്കുന്നത്. ഇന്ത്യൻതുറമുഖങ്ങളിൽ കപ്പലുകളുടെ ശരാശരി കയറ്റിറക്കുസമയ കാര്യക്ഷമതയുടെ സൂചകം ഒരുതുറമുഖത്തിന് 2012-13 ൽ 102.0 മണിക്കൂർ ആയിരുന്നത് 2018-19ൽ 59.5 മണിക്കൂർ ആയി മെച്ചപ്പെട്ടു. ഊർജ്ജമേഖലയെ സംബന്ധിച്ച് ഞാന്‍ ഇതിനകം തന്നെ അതിന്‍റെ നേട്ടങ്ങളെപ്പറ്റി പറഞ്ഞുകഴിഞ്ഞു. തീവണ്ടി ഗതാഗതം സംബന്ധിച്ച് ശീഘ്രഗതിയിൽ വികസിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പൂർവപശ്ചിമസമർപ്പിത ചരക്കുനീക്ക ഇടനാഴികൾ കടത്തുകൂലി കാര്യമായി കുറയാൻ ഇടയാക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഏകദേശം562 കിലോമീറ്റർ പാതദൈർഘ്യം ഉൾക്കൊള്ളുന്ന മൊത്തം 15 നിർണായക പദ്ധതികൾ 2019-20ൽ പൂർത്തീകരിച്ചത് കൂടാതെ 2019-20 ൽ ആകെ 5782 റൂട്ട് കിലോമീറ്റർ റെയിൽവേ വൈദ്യുതീകരണ പ്രവർത്തിയും പൂർത്തിയാക്കി നഗരങ്ങളിലെ പൊതുജനയാത്രയ്ക്ക് വേണ്ടിയുള്ള മെട്രോറെയിൽ പദ്ധതികളിലും ഇന്ത്യ മതിപ്പുളവാക്കും വിധത്തിലുള്ള വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

22. ഈ പുരോഗതി എന്തുതന്നെ ആയാലും അടിസ്ഥാനസൗകര്യവിടവ് വലിയതായി അവശേഷിക്കുന്നു. നീതിആയോഗ് (എൻ.ഐ.ടി.ഐ ആയോഗ) കണക്കുകൂട്ടലുകൾ പ്രകാരം 2030 ആകുമ്പോൾ അടിസ്ഥാനസൗകര്യത്തിനായി രാജ്യത്തിന് ഏകദേശം 4.5 ട്രില്യൺ യുഎസ് ഡോളറിന്‍റെ നിക്ഷേപം വേണ്ടിവരും. അടിസ്ഥാനസൗകര്യങ്ങൾക്ക് വേണ്ടിയുള്ള വായ്പ നൽകലിനെ സംബന്ധിച്ച് പറയുമ്പോൾ ബാങ്കുകൾ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് അമിതമായി കടം കൊടുത്തതിന്‍റെ കെടുതികളിൽ നിന്ന് നമ്മളിപ്പോൾ മുക്തരാവാൻ തുടങ്ങിയിട്ടേയുള്ളൂ. ബാങ്കുകളുടെ അടിസ്ഥാന സൗകര്യ വായ്പകളെ സംബന്ധിക്കുന്ന നിഷ്ക്രിയ ആസ്തികളുടെ അളവ് കൂടുതലായി തന്നെ തുടരുന്നു. ഫിനാൻസിംഗ് ഓപ്ഷനുകളുടെ വൈവിധ്യവൽക്കരണത്തിന്‍റെ ആവശ്യം ഇപ്പോൾ വ്യക്തമായിട്ടും ഉണ്ട്. 2015ല്‍ ദേശീയ നിക്ഷേപ അടിസ്ഥാന സൗകര്യ ഫണ്ട് (എൻ.ഐ.ഐ.എഫ്) സ്ഥാപിച്ചത് ഈ ദിശയിലുള്ള തന്ത്രപരമായ ഒരു പ്രധാന നയപ്രതികരണമാണ്. കോർപ്പറേറ്റ് ബോണ്ട് വിപണിയുടെ പ്രോത്സാഹനം സമ്മർദ്ദ ആസ്തി പ്രശ്നത്തിന്‍റെ കമ്പോള അടിസ്ഥാന പരിഹാരങ്ങൾ ഊർജിതപ്പെടുത്തുന്നതിനായി സെക്യൂരിറ്റൈസേഷൻ ഉപയോഗകൂലി (യൂസർചാർജ്) കളുടെ ഉചിതമായ വില നിശ്ചയിക്കലും സംഭരണവും എന്നീ കാര്യങ്ങൾക്ക് നയപരമായ ശ്രദ്ധയിൽ മുൻഗണന ലഭിച്ചു കൊണ്ടിരിക്കുന്നത് തുടർന്നുപോകണം.

23. സുവർണ്ണചതുർഭുജത്തിന്‍റെ കാര്യത്തിലെന്നപോലെ ലക്ഷ്യംവെച്ചിട്ടുള്ള വളരെ വലുതായ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ഒരു വലിയ പിന്തുണ നൽകിയാൽ അവയ്ക്ക് സമ്പദ്‌വ്യവസ്ഥയെ പുനർജ്വലിപ്പിക്കാൻ കഴിയുന്നതാണ്. അതിവേഗറെയിൽ ഇടനാഴികളോട് കൂടിയ വടക്ക്-തെക്ക്, കിഴക്ക്-പടിഞ്ഞാറ് എക്സ്പ്രസ് ഹൈവേകളുടെ രൂപത്തിൽ ഇവയ്ക്ക് തുടക്കം കുറിക്കാൻ കഴിയും. ഈ രണ്ടു പദ്ധതികളും സമ്പദ്‌വ്യവസ്ഥയുടെ ധാരാളം മറ്റു മേഖലകൾക്കും റെയിൽറോഡ്ശൃംഖലകൾക്കു ചുറ്റുമുള്ള പ്രദേശങ്ങൾക്കും വേണ്ടി വലിയ ഫോർവേഡ്/ ബാക്ക് വേര്‍ഡ് ലിങ്കേജുകൾ സൃഷ്ടിക്കുന്നതായിരിക്കും. നമ്മുടെ അടിസ്ഥാന സൌകര്യ നിക്ഷേപങ്ങൾക്ക് ധനസഹായം നൽകുന്നതിൽ പൊതു-സ്വകാര്യ നിക്ഷേപം പ്രധാനമാണ്. കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിക്ക് ഇക്കാര്യത്തിൽ സൃഷ്ടിപരമായ ഒരു പങ്ക് വഹിക്കാൻ കഴിയും.

24. ഇന്നത്തെ എന്‍റെ പ്രസംഗത്തിൽ മഹാമാരിയുടേതായ രോഗാവസ്ഥ കൊണ്ട് ഇരുൾ മൂടിയ ഒരു വീക്ഷണകോണിൽ നിന്നും ദൂരെ മാറി ശുഭാപ്തിവിശ്വാസത്തിന്‍റേതായ ഒന്നിലേക്ക് നീങ്ങാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.നമ്മുടെ സമ്പദ്‌ വ്യവസ്ഥയിലെ ഈ ചലനാത്മക മാറ്റങ്ങളെ ഘടനാപരമായ പരിവർത്തനങ്ങളാക്കി മാറ്റേണ്ടതുണ്ട്, അത് നമ്മുടെ സമ്പദ്‌ വ്യവസ്ഥയ്ക്ക് ഗണ്യമായ നേട്ടങ്ങൾ നൽകുന്നു, ഒപ്പം രാജ്യങ്ങളുടെ ലീഗിൽ ഇന്ത്യയെ ഒരു നേതാവായി നിലനിർത്താൻ സഹായിക്കുന്നു. അവ, പരീക്ഷിക്കപെടുന്ന വെല്ലുവിളികളും ഒപ്പം പ്രധാനപ്പെട്ട പാരിതോഷികങ്ങളുടെ കൊയ്ത്തും ഉൾകൊള്ളുന്നു. ഒരു നിശ്ശബ്ദ വിപ്ലവം ആകാവുന്ന ഒന്നിൽ ഇന്ത്യയിലെ വ്യവസായത്തിന് വളരെ വലിയ പങ്കു വഹിക്കാനുണ്ടാകും. സി ഐ ഐ യ്ക്ക് അതിന്‍റെ മുന്നില്‍ നിന്നു നയിയ്ക്കുവാന്‍ കഴിയുമോ? നിങ്ങൾക്ക്‌ ഈ ആശയങ്ങൾ തന്നിട്ട് ഞാൻ വിടവാങ്ങുന്നു ... ഒപ്പം സ്വപ്നം കാണുവാൻ നിങ്ങളെ ആഹ്വാനം ചെയ്യുന്നു.

നിങ്ങൾക്കു നന്ദി.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?