RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78528703

കോവിഡ്-19കാര്യനിർവ്വഹണ പാക്കേജ് കാലാവധി കഴിഞ്ഞതിന് ശേഷമുള്ള അസറ്റ് ക്ലാസിഫിക്കേഷനും ഇൻകം റെക്കോ​ഗ്നിഷനും

ആർബിഐ/2021-22/17
ഡി ഒ ആർ എസ് ടി ആർ. ആർ ഇ സി.4/21.04.048/2021-22

April 07, 2021

മാഡം / പ്രിയപ്പെട്ട സർ

കോവിഡ്-19കാര്യനിർവ്വഹണ പാക്കേജ് കാലാവധി കഴിഞ്ഞതിന്
ശേഷമുള്ള അസറ്റ് ക്ലാസിഫിക്കേഷനും ഇൻകം റെക്കോ​ഗ്നിഷനും

സ്മാൾ സ്കെയിൽ ഇൻഡസ്ട്രീസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ, യൂണിയൻ ഓഫ് ഇന്ത്യയ്ക്കും മറ്റു കക്ഷികൾക്കുമെതിരെ നൽകിയ ഹർജിയിലും മറ്റ് ബന്ധപ്പെട്ട കാര്യങ്ങളിലും ബഹുമാനപ്പെട്ട സുപ്രീംകോടതി 2021 മാർച്ച് 23ന് വിധി പ്രസ്താവിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന കാര്യങ്ങൾ അറിയിക്കുന്നു:

I 'പലിശയ്ക്ക് പലിശ' തിരിച്ചടക്കൽ / ക്രമീകരണം

2 എല്ലാ വായ്പാ സ്ഥാപനങ്ങളും എല്ലാ കൊമേഴ്സ്യൽ ബാങ്കുകൾക്കും (സ്മാൾ ഫിനാൻസ് ബാങ്കുകൾ, ലോക്കൽ ഏരിയ ബാങ്കുകൾ, റിജീയണൽ റൂറൽ ബാങ്കുകൾ ഉൾപ്പെടെ) എല്ലാ പ്രൈമറി (അർബൻ) കോ-ഓപ്പറേറ്റീവ് ബാങ്കുകൾ / സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകൾ/ ഡിസ്ട്രിക്ട് സെൻസ്ട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളും എല്ലാ ഓൾ-ഇന്ത്യാ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുകൾ, എല്ലാ നോൺ - ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ (ഹൗസിങ് ഫിനാൻസ് കമ്പനികൾ ഉൾപ്പെടെ) അടിയന്തരമായി മുകളിൽ പറഞ്ഞിരിക്കുന്ന കോടതി വിധിന്യായത്തിന്റെ അനുവർത്തനമായി, 2020 മാർച്ച് 1 മുതൽ 2020 ഓ​ഗസ്റ്റ് 31 വരെയുള്ള മോറോട്ടോറിയം കാലയളവിൽ, വായ്പകൾക്ക് ചുമത്തിയ 'പലിശയ്ക്ക് പലിശ' തിരിച്ചടയ്ക്കുകയോ / വായ്പയിൽ ക്രമീകരിക്കുകയോ ചെയ്യാനായി ഡയറക്ടർ ബോർഡ് അം​ഗീകരിച്ച ഒരു നയം നടപ്പാക്കേണ്ടതാണ്. മുകളിൽ പറഞ്ഞ വിധിന്യായം ഏകരീതിയിൽ എല്ലാ വായ്പാ സ്ഥാപനങ്ങളും രൂപത്തിലും ഭാവത്തിലും നടപ്പിലാക്കുന്നുവെന്നത് ഉറപ്പു വരുത്തുന്നതിലേക്ക്, തിരിച്ചടക്കുകയോ / ക്രമീകരിക്കുകയോ ചെയ്യേണ്ടതായ തുക വ്യത്യസ്ത ഇനം വായ്പകളുടെ കാര്യത്തിൽ കണക്കുകൂട്ടുന്നതിനുള്ള മാർ​ഗ സംഹിതയ്ക്ക് ഇതര വ്യവസായ പങ്കാളികൾ / സംഘങ്ങൾ എന്നിവയുമായി കൂടിയാലോചിച്ച് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഐ) അന്ത്യരൂപം നൽകേണ്ടതും അത് എല്ലാ വായ്പാ സ്ഥാപനങ്ങളും അനുവർത്തിക്കേണ്ടതുമാകുന്നു.

3 മുകളിൽപ്പറഞ്ഞ ആശ്വാസ നടപടികൾ മൊറോട്ടോറിയം കാലയളവിൽ, പ്രവർത്തനമൂലധന വായ്പകൾ എടുത്തിരുന്നവർ ഉൾപ്പെടെയുള്ള എല്ലാ വായ്പക്കാർക്കും ബാധകമാണ്.. ഇക്കാര്യത്തിൽ, 2020 മാർച്ച് 27-ാം തീയതിയിലെ സർക്കുലർ ഡിഒആർ. നം. ബിപി.ബിസി. 47/21.04.048/2019-20, 2020 മെയ് 23-ാം തീയതിയിലെ സർക്കുലർ ഡിഒആർ നം.ബിപി.ബിസി71/21.04.048/2019-20 (''കോവിഡ്-19 റ​ഗുലേറ്ററി പാക്കേജ്'') പ്രകാരം മൊറോട്ടോറിയം പൂർണ്ണമായോ അല്ലെങ്കിൽ ഭാ​ഗീകമായോ പ്രയോജനപ്പെടുത്തിയോ, അല്ലെങ്കിൽ പ്രയോജനപ്പെടുത്തിയില്ലയോ എന്നത് പരി​ഗണിക്കാതെയായിരിക്കും ഇത് ബാധകമാകുക.

4. വായ്പാസ്ഥാപനങ്ങൾ മുകളിൽ പ്രസ്താവിച്ച ആശ്വാസ നടപടികൾ പ്രകാരം, അവരിൽ നിന്നും വായ്പയെടുത്തവർക്ക് തിരിച്ചുനൽകുകയോ, വായ്പയിൽ ക്രമീകരിക്കുകയോ ചെയ്ത മൊത്തം തുക 2021 മാർച്ച് 31ന് അവസാനിച്ച വർഷത്തിന്റെ ധനകാര്യ സ്റ്റേറ്റ്മെന്റുകളിൽ വെളിപ്പെടുത്തേണ്ടതാണ്.

II അസറ്റ് ക്ലാസിഫിക്കേഷൻ

5. മുകളിൽ പരാമർശിക്കപ്പെട്ട വിധിന്യായ പ്രകാരം എല്ലാ വായ്പാ സ്ഥാപനങ്ങളും അവയുടെ വായ്പാ അക്കൗണ്ടുകൾക്കായി നടത്തുന്ന അസറ്റ് ക്ലാസിഫിക്കേഷൻ താഴെ വിശദീകരിക്കുന്ന നിലവിലെ നിർദ്ദേശങ്ങൾ അനുവർത്തിച്ചുവേണം നിർവ്വഹിക്കേണ്ടത്

(i) കോവിഡ്-19 റ​ഗുലേറ്ററി പാക്കേജിലെ വ്യവസ്ഥകൾ പ്രകാരം എന്തെങ്കിലും മൊറോട്ടോറിയം അനുവദിക്കപ്പെട്ടിട്ടില്ലാത്ത അക്കൗണ്ടുകളുടെ കാര്യത്തിൽ, അസറ്റ് ക്ലാസിഫിക്കേഷൻ നടത്തേണ്ടുന്നത് 2015 ജൂലൈ 1-ാം തീയതിയിലെ 'മാസ്റ്റർ സർക്കുലർ - പ്രുഡൻഷ്യൽ നോംസ് ഓൺ ഇൻകം റെക്കോ​ഗ്നിഷൻ, അസറ്റ് ക്ലാസിഫിക്കേഷൻ ആന്റ് പ്രൊവിഷനിങ് പെർട്ടെയിനിങ് ടു അഡ്വാൻസസ്' അല്ലെങ്കിൽ വായ്പാസ്ഥാപനങ്ങളുടെ നിർദ്ദിഷ്ട വിഭാ​ഗത്തിന് ബാധകമായ മറ്റ് പ്രസക്ത നിർദ്ദേശങ്ങൾ പ്രകാരമായിരിക്കണം.

(ii) കോവിഡ്-19 റ​ഗുലേറ്ററി പാക്കേജിലെ വ്യവസ്ഥകൾ പ്രകാരം മൊറോട്ടോറിയം അനുവദിക്കപ്പെട്ട അക്കൗണ്ടുകളുടെ കാര്യത്തിൽ 2020 മാർച്ച് 1 മുതൽ 2020 ഓ​ഗസ്റ്റ് 31 വരെയുള്ള കാലയളവിലേക്കുള്ള അസറ്റ് ക്ലാസിഫിക്കേഷൻ നടത്തേണ്ടുന്നത്. 2020 ഏപ്രിൽ 17-ാം തീയതിയിലെ സർക്കുലർ ഡിഒആർ. നം. ബിപി. ബിസി. 63/21.04.048/2019-20, ഒപ്പം ചേർത്ത് വായിക്കേണ്ടുന്ന 2020 മെയ് 23-ാം തീയതിയിലെ സർക്കുലർ ഡിഒആർ. നം. ബിപി.ബിസി. 71/21.04.018/2019-20 അനുസരിച്ചായിരിക്കണം. 2020 സെപ്തംബർ 1 മുതൽ ആരംഭിക്കുന്ന കാലയളവിലേക്ക് അത്തരം എല്ലാ അക്കൗണ്ടുകൾക്കുമായി നടത്തുന്ന അസറ്റ് ക്ലാസിഫിക്കേഷൻ സം​ഗതമായ ഐആർഎസി മാനദണ്ഡങ്ങൾ പ്രകാരമായിരിക്കണം.

താങ്കളുടെ വിശ്വസ്തതയോടെ,

(മനോരഞ്ജൻ മിശ്ര)
ചീഫ് ജനറൽ മാനേജർ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?