<font face="Mangal" size="3">ബാങ്കിങ് വിഷയത്തിലെ മികച്ച ഹിന്ദി ഗ്രന്ഥങ് - ആർബിഐ - Reserve Bank of India
ബാങ്കിങ് വിഷയത്തിലെ മികച്ച ഹിന്ദി ഗ്രന്ഥങ്ങൾക്ക് അവാർഡ് നൽകുന്നു
ഒക്ടോബര് 16, 2017 ബാങ്കിങ് വിഷയത്തിലെ മികച്ച ഹിന്ദി ഗ്രന്ഥങ്ങൾക്ക് അവാർഡ് നൽകുന്നു ബാങ്കിങ് ഹിന്ദിയിൽ മൗലികമായ രചനയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്കിങ് വിഷയത്തിലെ മികച്ച ഹിന്ദി ഗ്രന്ഥങ്ങൾക്ക് അവാർഡ് നൽകുന്ന പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നു. ഭാരതത്തിലെ സർവ്വകലാശാലകളിലുള്ള അസിസ്റ്റന്റ്/ അസ്സോസിയേറ്റ് പ്രൊഫസർമാർക്ക് എക്കണോമിക്സ് /ബാങ്കിങ് /സാമ്പത്തികം എന്നീ വിഷയങ്ങളിൽ ഹിന്ദിയിലുള്ള നൂതനമായ രചനകൾക്ക് 125000 രൂപ വീതമുള്ള മൂന്ന് പുരസ്‌കാരങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി നൽകുന്നു. വിശദാംശങ്ങൾ അനെക്സിൽ നൽകിയിരിക്കുന്നു. പദ്ധതിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള പ്രൊഫസർമാർ നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഡെപ്യൂട്ടി ജനറൽ മാനേജർ ഇൻ ചാർജ്, ഭാരതീയ റിസർവ് ബാങ്ക്, രാജഭാഷ വിഭാഗ്, സെൻട്രൽ ഓഫീസ്, ബാന്ദ്ര കുർള കോംപ്ലക്സ്, മുംബൈ 400051 എന്ന വിലാസത്തിൽ 2017 ഡിസംബർ 15 വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. ശൈലജ സിംഗ് പത്രപ്രസ്താവന:2017-2018/1050 |