RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78477895

സെപ്തംബര്‍ 1 മുതല്‍ നടപ്പില്‍ വരുന്ന രണ്ടും നാലും ശനിയാഴ്ചകളിലെ ബാങ്ക് ഒഴിവുദിനങ്ങളും പ്രവൃത്തിദിനങ്ങളായ ശനിയാഴ്ചകളില്‍ ആര്‍ ബി ഐ തുടര്‍ന്നു നല്കുന്ന അനുബന&

ആഗസ്റ്റ് 28, 2015

സെപ്തംബര്‍ 1 മുതല്‍ നടപ്പില്‍ വരുന്ന രണ്ടും നാലും
ശനിയാഴ്ചകളിലെ ബാങ്ക് ഒഴിവുദിനങ്ങളും
പ്രവൃത്തിദിനങ്ങളായ ശനിയാഴ്ചകളില്‍ ആര്‍ ബി ഐ
തുടര്‍ന്നു നല്കുന്ന അനുബന്ധ സേവനങ്ങളും (Support Services).

പൊതുമേഖലയിലും, സ്വകാര്യ, വിദേശ, സഹകരണ, പ്രാദേശിക-ഗ്രാമീണ, ലോക്കല്‍ ഏരിയ മേഖലകളിലും പെട്ട ഷെഡ്യൂള്‍ഡും അല്ലാത്തതുമായ എല്ലാ ബാങ്കുകള്‍ക്കും, 2015 സെപ്തംബര്‍ 1- മുതല്‍, രണ്ടാമത്തേയും, നാലാമത്തേയും ശനിയാഴ്ചകള്‍ ഒഴിവുദിനങ്ങളായിരിക്കും. രണ്ടാമത്തേയും നാലാമത്തേയും അല്ലാത്ത ശനിയാഴ്ചകള്‍ മുഴുവന്‍ സമയപ്രവൃത്തി ദിനങ്ങളുമായിരിക്കും (ഇവയെ പ്രസ്സ് റിലീസില്‍ 'പ്രവൃത്തി ശനിയാഴ്ചകള്‍' എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.) ഇതിനെ തുടര്‍ന്ന്, റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ 2015 സെപ്തംബര്‍ 1 - മുതല്‍ താഴെപ്പറയുന്ന മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

(I) ധനവിപണി മേഖലകള്‍ (Financial Market Segments)

(a) ശനിയാഴ്ചകളില്‍ ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന സാമ്പത്തിക വ്യാപാര ഖണ്ഡങ്ങള്‍ (Business Segments) തുടര്‍ന്നും എല്ലാ പ്രവൃത്തി ശനിയാഴ്ചകളിലും തുറന്നുപ്രവര്‍ത്തിക്കും; അതായത്

  1. കാള്‍ / നോട്ടീസ് / ടേം മണി തുടങ്ങിയ എല്ലാ ധനസംബന്ധമായ വ്യാപാരമേഖലകളും മാര്‍ക്കറ്റ് റിപോ, CBLO എന്നറിയപ്പെടുന്ന കൊളാറ്ററലയിസ്ഡ് ബോറോയിംഗ്‌സും ലെന്‍ഡിംഗ് ഓബ്ലിഗേഷനും, മറ്റേതൊരു ബിസ്‌നസ്സ് ദിവസത്തിലേതുമെന്ന പോലെ, എല്ലാ പ്രവൃത്തി ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കും.

  2. വിദേശനാണ്യവിനിമയ വിപണിയും (Forex market), ഗവണ്‍മെന്റ് കടപ്പത്ര വിപണികളും, OTC ഡെറിവേറ്റീവ് വിപണികള്‍ക്കൊപ്പം ഇപ്പോഴത്തെ പോലെ ശനിയാഴ്ചകളില്‍ പ്രവര്‍ത്തിക്കുന്നതല്ല.

(b) ഫിക്‌സഡ് റേറ്റ് റിവേഴ്‌സ് റിപോയും, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി (MSF) ജാലകങ്ങളും എല്ലാ സാധാരണ പ്രവൃത്തിദിനങ്ങളേയും പോലെ, പ്രവൃത്തി ശനിയാഴ്ചകളിലും രാത്രി 7 മണി മുതല്‍ 7.30 വരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ പ്രവര്‍ത്തിപ്പിക്കുന്നതാണ്.

(c) എല്ലാ പ്രവൃത്തിശനിയാഴ്ചകളിലും രാവിലെ 9.30 മുതല്‍ 10.30 വരെ റിസര്‍വ് ബാങ്ക് ഒരു ഫിക്‌സഡ് റേറ്റ് ലിക്വിഡിറ്റി അഡ്ജസ്റ്റുമെന്റ് ഫെസിലിറ്റി (Liquidity Adjustment Facility - LAF) റിപോ ജാലകം പ്രവര്‍ത്തിപ്പിക്കും. പ്രവൃത്തി ശനിയാഴ്ചകളിലെ ഈ LAF റിപോ ജാലകം, യഥാര്‍ത്ഥത്തില്‍ വെള്ളിയാഴ്ചയിലെ LAF റിപോ ജാലകത്തിന്റെ തുടര്‍ച്ചയായിരിക്കും. അതായത്, ബാങ്കുകള്‍ക്ക് വെള്ളിയാഴ്ച ദിവസം, നിര്‍ദ്ദിഷ്ട പരിധിക്കുള്ളില്‍ മൂന്നു ദിവസത്തേയ്ക്ക് പണം വായ്പ വാങ്ങാന്‍കഴിയും. മാത്രമല്ല ബാക്കിയുള്ള ഉപയോഗിക്കാത്ത വായ്പാ പരിധിയുണ്ടെങ്കില്‍ അത് പ്രവൃത്തി ശനിയാഴ്ചകളില്‍ രണ്ടുദിവസത്തേയ്ക്ക് ഉപയോഗിക്കുവാനും സാധിക്കും.

(II) പെയ്‌മെന്റ് സിസ്റ്റംസ്

  1. പെയ്‌മെന്റ് സിസ്റ്റംസ് രണ്ടും നാലും ശനിയാഴ്ചകളില്‍ നടത്തുന്നതല്ല. എന്നാല്‍ പ്രവൃത്തി ശനിയാഴ്ചകളില്‍ മുഴുവന്‍ സമയത്തും നടത്തുന്നതുമായിരിക്കും. റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (RTGS), നാഷണല്‍ ഇല്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (NEFT) ഗ്രിഡ് അടിസ്ഥാനത്തിലുള്ള വിവിധ ബാങ്കേഴ്‌സ് ക്ലിയറിംഗ് ഹൗസുകള്‍ നടത്തുന്ന ചെക്ക് ക്ലിയറിംഗുകള്‍, (ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം (Cheque Truncation System - CTS) ഉള്‍പ്പെടെ ഇലക്‌ട്രോണിക് ക്ലിയറിംഗ് സര്‍വീസ് സ്യൂട്ട് (ECS Suit) റിജിയണല്‍ ഇലക്‌ട്രോണിക് ക്ലിയറിംഗ് സര്‍വ്വീസ് (RECS), നാഷണല്‍ ഇലക്‌ട്രോണിക് ക്ലിയറിംഗ് സര്‍വ്വീസ് (NECS) എന്നിവയാണ്‌ പെയ്‌മെന്റ്‌ സിസ്റ്റമുകളില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍:

  2. വരാന്‍ പോകുന്ന ഒരു തീയതിയില്‍ മൂല്യവത്താകുന്ന (Value date) ഇടപാടുകള്‍, രണ്ടും നാലും ശനിയാഴ്ചകളില്‍ നടക്കേണ്ടതാണെങ്കില്‍, അവ RTGS, ECS സ്യൂട്ട് വഴി നടപ്പാക്കുന്നതല്ല.

III. ബാങ്കിംഗ് വിഭാഗം.

ധനവിപണികളും, പേയ്‌മെന്റ് സിസ്റ്റമുകളും പ്രവര്‍ത്തിക്കേണ്ടതിനാല്‍ പ്രവൃത്തി ശനിയാഴ്ചകളില്‍ റിസര്‍വ് ബാങ്കിന്റെ മേഖലാ കാര്യാലയങ്ങളിലെ ബാങ്കിംഗ് വിഭാഗം തുറന്നുപ്രവര്‍ത്തിക്കുന്നതാണ്. പ്രവൃത്തി ശനിയാഴ്ചകളില്‍ ഗവണ്‍മെന്റ് പണമിടപാടുകള്‍ ഏജന്‍സി ബാങ്കുകള്‍ വഴി നടത്തപ്പെടും.

എല്ലാ മാസവും രണ്ടും നാലും ശനിയാഴ്ചകള്‍ 1881-ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട്‌ (Act 26/1881) പ്രകാരം ബാങ്ക് അവധി ദിനങ്ങളായിരിക്കുമെന്ന്, 2015 ആഗസ്റ്റ് 20-ാം തീയതി ഭാരതസര്‍ക്കാര്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത് ഓര്‍ക്കുക. [ഭാരത സര്‍ക്കാര്‍, അസാധാരണ ഗസറ്റ്, വിഭാഗം II, സെക്ഷന്‍ 3, സബ്-സെക്ഷന്‍ (ii)] അതുപ്രകാരം, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യാ ആക്ട് 1934-(2/1934) - ലെ രണ്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിരുന്നാലും ഇല്ലെങ്കിലും എല്ലാ ബാങ്കുകളും 2015 സെപ്തംബര്‍ 1-ാം തീയതി മുതല്‍, രണ്ടും നാലും ശനിയാഴ്ചകള്‍ അവധി ദിനങ്ങളായി ആചരിക്കേണ്ടതാണ്. ബാങ്കുകളുടെയും ധനവിപണികളുടെയും പേയ്‌മെന്റ് സെറ്റില്‍മെന്റ് സിസ്റ്റമുകളുടെയും എല്ലാം നിയന്ത്രണാധികാരിയെന്ന നിലയില്‍ റിസര്‍വ് ബാങ്ക് അതിന്റെ സേവനങ്ങളില്‍ ചില അനുബന്ധ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.

ആറുമാസം കഴിഞ്ഞ് ഈ ക്രമീകരണങ്ങള്‍ ഒരു പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നതായിരിക്കും.

അല്‍പന കില്ലാവാല
പ്രിന്‍സിപ്പല്‍ ചീഫ് ജനറല്‍ മാനേജര്‍

പ്രസ്സ് റിലീസ് 2015-2016/528

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?