<font face="mangal" size="3">ബാങ്കിംഗ് റഗുലേഷൻ ആക്ട് 1949 - സെക്ഷൻ 26A നിക്ഷേപക ശ - ആർബിഐ - Reserve Bank of India
ബാങ്കിംഗ് റഗുലേഷൻ ആക്ട് 1949 - സെക്ഷൻ 26A നിക്ഷേപക ശിക്ഷണ ബോധവൽക്കരണനിധി പദ്ധതി, 2014 പ്രവർത്തനനിർദ്ദേശങ്ങൾപലിശ നൽകൽ
ആർ.ബി.ഐ./2017-18/191 ജൂൺ 07, 2018 എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, ആർ.ആർ.ബി. കൾ പ്രീയപ്പെട്ട മാഡം/സർ, ബാങ്കിംഗ് റഗുലേഷൻ ആക്ട് 1949 - സെക്ഷൻ 26A നിക്ഷേപക ശിക്ഷണ 1. മേൽ പരാമർശിച്ച വിഷയത്തിന്മേലുള്ള 2014 ജൂൺ 26-se DBOD No. DEA Fund Cell BC 126/30-01-002/2013-14 എന്ന സർക്കുലർ പരിശോധിക്കുക. ഇതിൻപ്രകാരം, DEA ഫണ്ടിലേക്ക് മാറ്റപ്പെട്ട അവകാശമുന്നയിക്കപ്പെടാത്ത പലിശസഹിത നിക്ഷേപകർക്കോ/അതിന്റെ അവകാശികൾക്കോ ബാങ്കുകൾക്കു നൽകാവുന്ന പലിശനിരക്ക് ഇനിയൊരറിയിപ്പ് നൽകുതുവരെ 4% ക്രമ പലിശയായിരിക്കുമെന്ന് നിജപ്പെടുത്തിയിരുന്നു. 2. പലിശ നിരക്ക് ഇപ്പോൾ പുനരവലോകനം ചെയ്യുകയും, ഫണ്ടിലേക്ക് മാറ്റപ്പെട്ട, അവകാശമുന്നയിക്കപ്പെടാത്ത പലിശ സഹിതനിക്ഷേപത്തുകകളിന്മേൽ ബാങ്കുകൾക്കു നൽകാവുന്ന പലിശ 01-07-18 മുതൽ പ്രതിവർഷം 3.5% ക്രമ പലിശയായിരിക്കുമെന്ന് തീർച്ചപ്പെടുത്തിയിരിക്കുന്നു. അടുത്ത ഒരറിയിപ്പുണ്ടാകുതുവരെ ഇതു പ്രാബല്യത്തിലുണ്ടാവും. 3. 2014 ജൂൺ 26ലെ സർക്കുലറിൽ പറഞ്ഞിട്ടുള്ള മറ്റു നിബന്ധനകൾക്ക് മാറ്റമില്ല. വിശ്വാസപൂർവ്വം (പ്രകാശ് ബല്ലാർ സിംഗ്) |