<font face="mangal" size="3">മഹാരാഷ്ട്ര സംസ്ഥാനത്തെ ബാങ്കുകളുടെ ഗ്രാമീ& - ആർബിഐ - Reserve Bank of India
മഹാരാഷ്ട്ര സംസ്ഥാനത്തെ ബാങ്കുകളുടെ ഗ്രാമീണ, അർധ-നഗര ശാഖകൾ ഞായറാഴ്‌ച (2017 ജൂലൈ 30) തുറന്നു പ്രവർത്തിപ്പിക്കേണ്ടതാണ്
ജൂലൈ 28, 2017 മഹാരാഷ്ട്ര സംസ്ഥാനത്തെ ബാങ്കുകളുടെ ഗ്രാമീണ, അർധ-നഗര ശാഖകൾ ഞായറാഴ്‌ച (2017 ജൂലൈ 30) തുറന്നു പ്രവർത്തിപ്പിക്കേണ്ടതാണ്. കർഷകരിൽ നിന്നും വിള ഇൻഷുറൻസ് പ്രീമിയം സഞ്ചയിക്കുന്നത് സുകരമാക്കുവാൻ വേണ്ടി റീജിയണൽ റൂറൽ ബാങ്കുകൾ,കോ-ഓപ്പറേറ്റീവ് ബാങ്കുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ ബാങ്കുകളും ഗ്രാമീണ, അർധ-നഗര പ്രദേശങ്ങളിലുള്ള അവരുടെ ശാഖകൾ 2017 ജൂലൈ 30 ന് തുറന്നു പ്രവർത്തിപ്പി ക്കണമെന്ന് നിർദേശിക്കുന്നു. ഏതെങ്കിലും ബാങ്ക് ശാഖയുടെ പ്രതിവാര അവധി ദിനം തിങ്കളാഴ്ചയാണെങ്കിൽ വിള ഇൻഷുറൻസ് പ്രീമിയം അടക്കുവാനുള്ള അവസാന ദിവസം 2017 ജൂലൈ 31 തിങ്കളാഴ്ചയാണെന്നത് പരിഗണിച്ച് ആ ബാങ്ക് ശാഖ അന്നേ ദിവസം തുറന്നു പ്രവർത്തിപ്പിക്കേണ്ടതാണ്. അജിത് പ്രസാദ് പ്രസ്സ് റിലീസ്:2017-2018/283 |