<font face="mangal" size="3px">ബേസല്‍ III മൂലധനചട്ടങ്ങള്‍ - അവസ്ഥാന്തര ക്രമീക! - ആർബിഐ - Reserve Bank of India
ബേസല് III മൂലധനചട്ടങ്ങള് - അവസ്ഥാന്തര ക്രമീകരണങ്ങളുടെ അവലോകനം
ആര്ബിഐ/2020-21/42 സെപ്റ്റംബര് 29, 2020 എല്ലാ കൊമേഴ്സ്യല് ബാങ്കുകള്ക്കും പ്രിയപ്പെട്ട സര് / മാഡം, ബേസല് III മൂലധനചട്ടങ്ങള് - അവസ്ഥാന്തര ക്രമീകരണങ്ങളുടെ അവലോകനം 'ബേസല് III മൂലധനചട്ടങ്ങള് - അവസ്ഥാന്തര ക്രമീകരണങ്ങളുടെ അവലോകനം' എന്ന വിഷയത്തെക്കുറിച്ച് 2020 മാര്ച്ച് 27-ാം തീയതി പുറപ്പെടുവിച്ച സര്ക്കുലര് ഡിഒആര്.ബിപി.ബിസി.നം.45/21.06.201/2019-20 ദയവായി പരിശോധിക്കുക. 2. കോവിഡ് - 19 മൂലമുണ്ടായ ക്ലേശങ്ങള് തുടര്ന്നുകൊണ്ടിരിക്കുന്നത് പരിഗണിച്ച് ക്യാപിറ്റല് കണ്സര്വേഷന് ബഫര് (സിസിബി) യുടെ അവസാന ശകലമായ 0.625 ശതമാനം നടപ്പാക്കുന്നത് 2020 സെപ്തംബര് 30 മുതല് 2021 ഏപ്രില് 1 വരേയ്ക്കും നീട്ടിവയ്ക്കാന് തീരുമാനിച്ചിരിക്കുന്നു. അതിന്പ്രകാരം 'ബേസല് III ചട്ടങ്ങള്' എന്ന വിഷയത്തെക്കുറിച്ച് 2015 ജൂലൈ 01 ന് പുറപ്പെടുവിച്ചിരുന്ന മാസ്റ്റര് സര്ക്കുലര്, ഡിബിആര്.നം.ബിപി.ബിസി.1/21.06.201/2015-16- ലെ 'ക്യാപിറ്റല് കണ്സര്വേഷന് ബഫര് ഫ്രെയിം വര്ക്ക്' എന്ന പാര്ട്ട് - ഡി യുടെ 15.2.2 ഖണ്ഡികയില് പറഞ്ഞിരുന്ന ഏറ്റവും കുറഞ്ഞ മൂലധന പരിപാലന അനുപാതങ്ങള് 2021 ഏപ്രില് 1 ന് സിസിബി 2.5 ശതമാനത്തിലെത്തുന്നതുവരേക്കും തുടര്ന്നും ബാധകമായിരിക്കുന്നതാണ്. 3. രൂപാന്തരീകരണം/ അധിക ടയര് 1 പത്രങ്ങളുടെ (പെര്പെച്ച്വല് നോണ് - കണ്വേര്ട്ടിബിള് പ്രിഫറന്സ് ഷെയറുകള്) മൂല്യം കുറയ്ക്കല് എന്നിവ മുഖേന നഷ്ടം ആഗിരണം ചെയ്യുവാനായി മുന്കൂട്ടി നിശ്ചയിക്കപ്പെട്ട ഉത്തേജനം നഷ്ടസാധ്യതാ ആസ്തികളുടെ 5.5 ശതമാനമായി തുടരുകയും 2021 ഏപ്രില് 1 മുതല്ക്ക് 6.125 ശതമാനത്തിലേക്ക് ഉയരുകയും ചെയ്യുന്നതായിരിക്കും. താങ്കളുടെ വിശ്വസ്തതയുള്ള (ഉഷാ ജാനകിരാമന്) |