<font face="mangal" size="3">ബാസൽ III മൂലധന നിയന്ത്രണങ്ങൾ - അവസ്ഥാന്തര സംവിധ& - ആർബിഐ - Reserve Bank of India
ബാസൽ III മൂലധന നിയന്ത്രണങ്ങൾ - അവസ്ഥാന്തര സംവിധാനങ്ങളുടെ അവലോകനം
ആർബിഐ/2020-21/93 ഫെബ്രുവരി 5, 2021 എല്ലാ വാണിജ്യ ബാങ്കുകളും (സ്മാൾ ഫിനാൻസ് ബാങ്കുകൾ, പേമെൻറ്സ് മാഡം / പ്രിയപ്പെട്ട സർ, ബാസൽ III മൂലധന നിയന്ത്രണങ്ങൾ - അവസ്ഥാന്തര സംവിധാനങ്ങളുടെ അവലോകനം ബേസൽ III മൂലധന നിയന്ത്രണങ്ങൾ- അവസ്ഥാന്തര സംവിധാനങ്ങളുടെ അവലോകനം എന്ന വിഷയത്തിൽ സെപ്റ്റംബർ 29, 2020 ൽ പുറപ്പെടുവിച്ച സർക്കുലർ DOR.BP.BC.No.15/21.06.201/2020-21 കാണുക. 2. കോവിഡ്-19 മഹാമാരി കാരണമുണ്ടായ വൈഷമ്യങ്ങൾ തുടരുന്നതിനാല്‍ തിരിച്ചടവ് പ്രക്രിയ സുഗമമാക്കുന്നതിനായി ക്യാപിറ്റൽ കൺസെർവേഷൻ ബഫറിന്റെ(CCB) അവസാന ഗഡുവായ 0.625 ശതമാനം നടപ്പിലാക്കേണ്ട തീയതി ഏപ്രിൽ 1, 2021 ൽ നിന്നും ഒക്‌ടോബർ 1, 2021 ലേക്ക് നീട്ടിവച്ചിരിക്കുന്നു. ‘ബാസൽ III മൂലധന നിയന്ത്രണം എന്ന വിഷയത്തിൽ ജൂലൈ 1, 2015 ലെ മാസ്റ്റർ സർക്കുലറിൽ (DBR.No.BP.BC.1/21.06.201/2015-16, ഖണ്ഡിക 15.2.2, വിഭാഗം D ‘ക്യാപിറ്റൽ കൺസർവേഷൻ ബഫർ ഫ്രെയിംവർകില്‍) സൂചിപ്പിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ ക്യാപിറ്റൽ കൺസർവേഷൻ ബഫർ 2.5 ശതമാനം കൈവരിക്കുന്നത് വരെ ഇതു തുടർന്നും ബാധകമായിരിക്കും. 3. നഷ്ടം ആഗിരണം ചെയ്യുന്നതിന് അഡിഷണൽ ടയർ 1 ഇൻസ്ട്രമെന്‍റുകളുടെ (പെർപെചൂൽ നോൺ-കൺവെർട്ടബിൾ പ്രിഫെറൻസ് ഷെയേർസും പെർപെചൂൽ ഡെബട് ഇൻസ്ട്രമെന്‍റ്സും), ആസ്തിമൂല്യം കുറയ്ക്കുന്നതിനും, മാറ്റം വരുത്തുന്നതിനും മുൻകൂറായി നിശ്ചയിച്ച പരിധി റിസ്ക് വെയ്റ്റഡ് ആസ്തികളുടെ 5.5 ശതമാനമായി തുടരുകയും അത് ഒക്‌ടോബർ 1, 2021 മുതൽ റിസ്ക് വെയ്റ്റഡ് ആസ്തികളുടെ (RWAs) 6.125 ശതമാനമായി ഉയർത്തുകയും ചെയ്യും വിശ്വസ്തതയോടെ, (ഉഷ ജാനകിരാമൻ) |