<font face="mangal" size="3px">ബേസല്‍ III മൂലധന ചട്ടങ്ങള്‍- ഡെബ്റ്റ് മ്യൂച്ചല" - ആർബിഐ - Reserve Bank of India
ബേസല് III മൂലധന ചട്ടങ്ങള്- ഡെബ്റ്റ് മ്യൂച്ചല് ഫണ്ടുകള് / ഇടിഎഫ്-കള് എന്നിവയുടെ കൈകാര്യരീതി
ആര്ബിഐ/2020-21/18 ഓഗസ്റ്റ് 6, 2020 എല്ലാ ഷെഡ്യൂള്ഡ് കൊമേഴ്സ്യല് ബാങ്കുകള്ക്കും പ്രിയപ്പെട്ട സര്/ മാഡം, ബേസല് III മൂലധന ചട്ടങ്ങള്- ഡെബ്റ്റ് മ്യൂച്ചല് ഫണ്ടുകള് / ഇടിഎഫ്-കള് എന്നിവയുടെ കൈകാര്യരീതി ബേസല് III മൂലധനചട്ടങ്ങളെക്കുറിച്ചുള്ള 2015 ജൂലൈ 1-ാം തീയതിയിലെ ഞങ്ങളുടെ സര്ക്കുലര് ഡിബിആര്.നം.ബിപി.ബിസി.1/21.06.201/2015-16 ദയവായി പരിശോധിക്കുക. 2. സര്ക്കുലറിന്റെ ഖണ്ഡിക 8.4.1. പ്രകാരം ഓഹരികള്ക്കായുള്ള മൂലധന ബാധ്യത മ്യൂച്ചല് ഫണ്ടുകളുടെ യൂണിറ്റുകള്ക്ക് ബാധകമാണ്. ബാധ്യതപ്പെട്ടിരിക്കുന്ന i. കേന്ദ്ര, സംസ്ഥാന, വിദേശസര്ക്കാര് ബോണ്ടുകള് ii. ബാങ്കുകളുടെ ബോണ്ടുകള് iii. കോര്പ്പറേറ്റ് ബോണ്ടുകള് (ബാങ്ക് ബോണ്ടുകള് ഒഴികെയുള്ളവ) എന്നീ മ്യൂച്ചല് ഫണ്ട് / എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) എന്നിവയില് നിക്ഷേപം നടത്തുന്ന ബാങ്കുകള് താഴെപ്പറയും പ്രകാരം വിപണിയിലെ നഷ്ടസാധ്യതയുടെ പേരില് മൂലധന ബാധ്യത കണക്കുകൂട്ടേണ്ടതാണ് എന്ന് ഇപ്പോള് തീരുമാനിച്ചിരിക്കുന്നു. എ) സമ്പൂര്ണ്ണമായ ഘടക ഋണ വിവരങ്ങള് ലഭ്യമായ ഡെബ്റ്റ് മ്യൂച്ചല് ഫണ്ട് /ഇടിഎഫ് എന്നിവ ഇതുവരെ ഉണ്ടായിരുന്നത് പോലെ തന്നെ 9 ശതമാനം വിപണിനഷ്ട സാധ്യതയ്ക്ക് വകയിരുത്തേണ്ടതാണ്. വ്യത്യസ്ത തരത്തിലുള്ള നിക്ഷേപങ്ങള്ക്ക് താഴെപ്പറയും പ്രകാരത്തിലുള്ള മൂലധന ബാധ്യത നഷ്ടസാധ്യതയുടെ അടിസ്ഥാനത്തില് ബാധകമായിരിക്കും.
ബി) മുകളില്പ്പറഞ്ഞിരിക്കുന്ന കടപ്പത്രങ്ങളുടെ ഒരു മിശ്രിതത്തെ ഉള്ക്കൊള്ളുന്ന ഡെബ്റ്റ് മ്യൂച്ചല് ഫണ്ട് / ഇടിഎഫ് എന്നിവയുടെ കാര്യത്തില് നിശ്ചിത നഷ്ടസാധ്യതക്കായുള്ള മൂലധന ബാധ്യത കണക്കുകൂട്ടുന്നത് ഏറ്റവും താണ മതിപ്പുള്ള ഡെബ്റ്റ് ഇന്സ്ട്രമെന്റ്/ ഫണ്ടില് ഏറ്റവുമേറെ നിശ്ചിത നഷ്ട സാധ്യതയുള്ള മൂലധന ബാധ്യതയ്ക്ക് വശംവദമായ ഇന്സ്ട്രമെന്റിന്റെ അടിസ്ഥാനത്തിലായിരിക്കും. സി) ഘടക ഋണ വിവരങ്ങള് ലഭ്യമല്ലാത്ത ഡെബ്റ്റ് മ്യൂച്ചല് ഫണ്ട് / ഇടിഎഫ് എന്നിവ ഏറ്റവും കുറഞ്ഞപക്ഷം ഓരോ മാസാന്ത്യത്തിലെ നിലയിലെങ്കിലും മാസ്റ്റര് സര്ക്കുലര് ഓണ് ബേസല് III ക്യാപ്പിറ്റല് റഗുലേഷന്സ് ഖണ്ഡിക 8.4.1 യില് നിര്ദ്ദേശിച്ചിരിക്കും പ്രകാരം വിപണിനഷ്ടസാധ്യതയ്ക്കായുള്ള മൂലധനബാധ്യത കണക്കാക്കുന്നതിലേയ്ക്ക് ഓഹരിയ്ക്ക് നല്കുന്ന പരിഗണനയ്ക്ക് തുല്യമായ പരിഗണനയില് തുടരുന്നതായിരിക്കും. താങ്കളുടെ വിശ്വസ്തതയുള്ള (സൗരവ് സിന്ഹ) |