RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78515186

ലിക്വിഡിറ്റി സ്റ്റാൻഡേർഡ് സിനുള്ള ബേസൽ III രൂപഘടന- ലിക്വിഡിറ്റി കവറേജ് അനുപാതം (LCR)

RBI/2019-20/217
DOR.BP.BC.No.65/21.04.098/2019-20

ഏപ്രിൽ 17, 2020

എല്ലാ വാണിജ്യ ബാങ്കുകളും (റീജിയണൽ റൂറൽ ബാങ്കുകൾ,
ലോക്കൽ ഏരിയാ ബാങ്കുകൾ, പെയ്മെന്‍റ് ബാങ്കുകൾ എന്നിവയൊഴികെ)

മാഡം/പ്രിയപ്പെട്ടസർ,

ലിക്വിഡിറ്റി സ്റ്റാൻഡേർഡ് സിനുള്ള ബേസൽ III രൂപഘടന- ലിക്വിഡിറ്റി കവറേജ് അനുപാതം (LCR)

2014 ജൂൺ 9-ലെ DBOD.BP.BC.No.120/21.04/098/2013-14 നമ്പർ സർക്കുലറും അതിനനുബന്ധമായ മറ്റു സർക്കുലറുകളും പരിശോധിക്കുക

2. ആഗോളസാമ്പത്തിക പ്രതിസന്ധിക്ക് (Global Financial Crisis- GFC) ശേഷം വരുത്തിയ പരിഷ്ക്കാരങ്ങളുടെ ഭാഗമായി ബാങ്കിംഗ് സൂപ്പർ വിഷനുള്ള ബേസൽ കമ്മിറ്റി, ലിക്വിഡിറ്റി കവറേജ് അനുപാതം (LCR) നടപ്പിലാക്കി. ഇതിൻപ്രകാരം ബാങ്കുകൾ, സമ്മർദ്ദസാഹചര്യങ്ങളിൽ, 30 ദിവസത്തെ നെറ്റ് പണമൊഴുക്ക് (Net outgo) നേരിടുന്നതിനായി, ഹൈക്വാളിറ്റി ലിക്വിഡ് ആസ്തികൾ (High quality Liquid Assets- HQLAs) സൂക്ഷിക്കേണ്ടതുണ്ട്. കൂടാതെ, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് പ്രകാരം, ഇൻഡ്യയിലെ ബാങ്കുകൾ സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി അനുപാതം (SLR) നിലനിർത്താനായും ലിക്വിഡ് ആസ്തികൾ സൂക്ഷി ക്കേണ്ടതുണ്ട്. എൽസിആറിനു (LCR) ആവശ്യമുള്ള ലിക്വിഡ് ആസ്തികൾ എസ്എൽആറിനും (SLR) എച്ച് ക്യൂഎൽഎ (HQLAs) യ്ക്കും ഏകദേശം ഒരേപോലെയാണെന്ന വസ്തുത പരിഗണിച്ച് തുടരെ വർദ്ധിച്ചുവരുന്ന എസ്എൽആർ സെക്യൂരിറ്റികളെ എൽസിആർ (LCR) നുവേണ്ടിയുള്ള ആസ്തിക്രമീകരണത്തിനു എച്ച്ക്യുഎൽഎ സെക്യൂ രിറ്റികളായി (HQLAs) പരിഗണിക്കാൻ അനുവദിച്ചിരുന്നു.

3. ഇപ്പോൾ, ലവൽ (1) ഹൈക്വാളിറ്റി ലിക്വിഡ് ആസ്തിക (HQLAs) ളായി, എസ്എൽആർനുവേണ്ടി കല്പിച്ചിട്ടുള്ള മറ്റു ആസ്തികൾ ഉൾപ്പെടെ, (i) മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MSF) (ii) ഫെസിലിറ്റി ടു അവൈൽ ലിക്വിഡിറ്റി ഫോർ ലിക്വിഡിറ്റി കവറേജ് അനുപാതം (FALLCR) (ഇത് 2020 ഏപ്രിൽ 1 മുതൽ ബാങ്കിന്‍റെ എൻഡിടിഎല്ലിന്‍റെ (NDTL) 15%) എന്നിവയുടെ വിഭാഗങ്ങളിൽ ആർബിഐ അനുവദിച്ചിട്ടുള്ള അളവിൽ ഗവൺമെന്‍റ് സെക്യൂരിറ്റികളാക്കാം. 2020 ഏപ്രിൽ 11 മുതൽ, എസ്എൽആർ (SLR). ഇപ്പോൾ എൻഡിറ്റിഎൽ ന്‍റെ (NDTL) 18% ആയി കുറവുചെയ്ത സാഹചര്യത്തിലും എംഎസ്എഫ് (MSF) എൻഡിറ്റിഎൽ (NDTL) ന്‍റെ രണ്ടുശതമാനത്തിൽനിന്നും മൂന്നു ശതമാനമായി വർദ്ധിപ്പിച്ച സാഹചര്യത്തിലും, ബാങ്കുകൾ സൂക്ഷിക്കുന്ന എസ്എൽആർ യോഗ്യതയുള്ള സെക്യൂരിറ്റികൾ, എൽസിആർ (LCR) നുവേണ്ടിയുള്ള എച്ച്ക്യൂഎൽഎ (HQLAs) ആയി പരിഗണിക്കുന്നതിനും ഇപ്പോൾ അനുവദിക്കുന്നുണ്ട്

4. കൂടാതെ, 2019 ജനുവരി 1 മുതൽ 1 ബാങ്കുകൾ 100% എൽസിആർ സൂക്ഷിക്കണമെന്ന് നിർദ്ദേശമുണ്ട്. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ബാങ്കുകളുടെ ക്യാഷ്ഫ്ലോ പൊരുത്തപ്പെടുത്തു ന്നതിനായി ബാങ്കുകൾ എൽസിആർ (LCR) താഴെപ്പറയുംവിധം സൂക്ഷിക്കാൻ അനുവാദം നൽകുന്നു.

സർക്കുലർ തീയതി മുതൽ 2020 സെപ്റ്റംബർ 30 വരെ 80 ശതമാനം
2020 ഒക്ടോബർ 1 മുതൽ 2021 മാർച്ച് 31 വരെ 90 ശതമാനം
2020 ഏപ്രിൽ 1 മുതൽ തുടർന്നു 100 ശതമാനം

മേൽപ്പറഞ്ഞ നിർദ്ദിഷ്ട എൽസിആർ (LCR) പരിധികൾ ലംഘിക്ക പ്പെടുമ്പോൾ അവ നികത്തുന്നതിനുള്ള പരിപാടികൾ റിസർവ് ബാങ്കിന്‍റെ സൂപ്പർവിഷൻ ഡിപ്പാർട്ടുമെന്‍റിന്‍റെ പരിശോധനക്കായി ബാങ്കുകൾ തയാറാക്കേണ്ടതാണ്.

വിശ്വാസപൂർവ്വം

(സൗരവ് സിൻഹ)
ചീഫ് ജനറൽ മാനേജർ ഇൻ-ചാർജ്


1 2020 ജനുവരി 1 മുതൽ എസ്എഫ്ബികൾ 90 ശതമാനവും, 2021 ജനുവരി 1 മുതൽ 100 ശതമാനവും, എൽസിആർ സൂക്ഷിക്കേണ്ടതാണ്.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?